Sub Lead

കുട്ടികളുടേത് ഉള്‍പ്പെടെ നഗ്നചിത്രങ്ങളും വീഡിയോയും പകര്‍ത്തി; ഇന്ത്യന്‍ ഡോക്ടര്‍ യുഎസില്‍ അറസ്റ്റില്‍

കുട്ടികളുടേത് ഉള്‍പ്പെടെ നഗ്നചിത്രങ്ങളും വീഡിയോയും പകര്‍ത്തി; ഇന്ത്യന്‍ ഡോക്ടര്‍ യുഎസില്‍ അറസ്റ്റില്‍
X

വാഷിങ്ടണ്‍: കുട്ടികളുടെയും സ്ത്രീകളുടെയും നൂറുകണക്കിന് നഗ്‌നചിത്രങ്ങളും വീഡിയോകളും പകര്‍ത്തി സൂക്ഷിച്ചതിന് ഇന്ത്യന്‍ ഡോക്ടറെ യുഎസില്‍ അറസ്റ്റ് ചെയ്തു. 40കാരനായ ഡോ. ഒമൈര്‍ ഐജാസിനെയാണ് അറസ്റ്റ് ചെയ്തതെന്ന് ഫോക്‌സ് ന്യൂസ് റിപോര്‍ട്ട് ചെയ്തു. ബാത്ത്‌റൂമുകള്‍, വസ്ത്രം മാറുന്ന സ്ഥലങ്ങള്‍, ആശുപത്രി മുറികള്‍, സ്വന്തം വീട് എന്നിവിടങ്ങളില്‍ പോലും ഒളികാമറകള്‍ സ്ഥാപിച്ചാണ് നഗ്നദൃശ്യങ്ങള്‍ പകര്‍ത്തിയതെന്ന് ഓക്ക്‌ലാന്‍ഡ് കൗണ്ടി ഷെരീഫ് മിഷേല്‍ ബൗച്ചാര്‍ഡ് പറഞ്ഞു.

ഇക്കഴിഞ്ഞ ആഗസ്ത് എട്ടിനാണ് ഇയാളെ അറസ്റ്റ് ചെയ്തത്. സ്വഭാവത്തില്‍ സംശയം തോന്നിയതിനെ തുടര്‍ന്ന് ഭാര്യ നടത്തിയ പരിശോധനയിലാണ് അശ്ലീല ദൃശ്യങ്ങളും മറ്റും കണ്ടെത്തിയത്. തുടര്‍ന്ന് പോലിസിനെ അറിയിക്കുകയായിരുന്നു. നേരത്തേ ക്രിമിനല്‍ ചരിത്രമില്ലാത്തയാളാണ് ഡോക്ടറെന്നും റിപോര്‍ട്ടില്‍ പറയുന്നുണ്ട്. അബോധാവസ്ഥയിലോ ഉറങ്ങിപ്പോയവരോ ആയ നിരവധി സ്ത്രീകളുമായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ടതും ചിത്രീകരിച്ചിട്ടുണ്ട്. കുറ്റകൃത്യങ്ങളുടെ വ്യാപ്തി എത്രയാണെന്ന് വ്യക്തമല്ലെന്നും പൂര്‍ണമായി അന്വേഷിക്കാന്‍ മാസങ്ങളെടുക്കുമെന്നാണ് പോലിസ് പറയുന്നത്. യുഎസിലെ മിഷിഗണിലെ ഓക്‌ലാന്‍ഡ് കൗണ്ടിയിലെ റോച്ചസ്റ്റര്‍ ഹില്‍സിലെ ഡോക്ടറുടെ വീട്ടില്‍ നിന്ന് ആയിരക്കണക്കിന് വീഡിയോകളാണ് കണ്ടെത്തിയത്. പരിശോധന തുടരുകയാണെന്നും

ഇരകളുടെ എണ്ണം ഏറെയുണ്ടാവുമെന്നും അധികൃതര്‍ സംശയിക്കുന്നു. ഐജാസിന്റെ വീട്ടില്‍നിന്ന് നിരവധി കംപ്യൂട്ടറുകളും ഫോണുകളും 15 മറ്റു ഉപകരണങ്ങളും കണ്ടെടുത്തിട്ടുണ്ട്. ഒരു ഹാര്‍ഡ് െ്രെഡവില്‍ 13,000 വീഡിയോകള്‍ ഉണ്ടെന്നും ബൗച്ചാര്‍ഡ് പറഞ്ഞു. പ്രതി ക്ലൗഡ് സ്‌റ്റോറേജിലേക്കും വീഡിയോകള്‍ അപ്‌ലോഡ് ചെയ്തിരിക്കാമെന്ന് പോലിസ് സംശയിക്കുന്നുണ്ട്. ആഗസ്ത് 13ന് ഐജാസിനെതിരേ കുട്ടികളെ ലൈംഗികമായി ദുരുപയോഗം ചെയ്തതിന് നാല് കേസുകളും വസ്ത്രം ധരിക്കാത്ത ഒരാളുടെ ചിത്രം പകര്‍ത്തിയതിന് നാല് കേസുകളും കുറ്റകൃത്യം ചെയ്യാന്‍ കംപ്യൂട്ടര്‍ ഉപയോഗിച്ചതിന് അഞ്ച് കേസുകളും ചുമത്തിയിട്ടുണ്ട്. ഓക്ക്‌ലാന്‍ഡ് കൗട്ട്‌നി ജയിലിലാണ് കഴിയുന്നത്. ഇയാളുടെ ഭാര്യ ഈ മാസം തുടക്കത്തിലാണ് ഇതു സംബന്ധിച്ച വിവരങ്ങള്‍ കൈമാറിയത്.തുടര്‍ന്ന് ഷെരീഫിന്റെ ഓഫിസ് ഉടന്‍ തിരച്ചില്‍ നടത്തി കൂടുതല്‍ ഉപകരണങ്ങള്‍ കണ്ടുകെട്ടിയതായി ഓക്ക്‌ലാന്‍ഡ് കൗണ്ട്‌നി പ്രോസിക്യൂട്ടര്‍ കാരെന്‍ മക്‌ഡൊണാള്‍ഡ് പറഞ്ഞു.

2023ല്‍ ഗോള്‍ഡ് ഫിഷ് സ്വിമ്മിങ് ക്ലബിലെ മുറിയില്‍നിന്ന് വസ്ത്രം മാറുന്ന മാതാവിന്റെയും മക്കളുടെയും വീഡിയോ പകര്‍ത്തിയതായും ആശുപത്രി മുറികള്‍ക്കുള്ളില്‍ രോഗികളെ ആക്രമിച്ചതായും പറയപ്പെടുന്നുണ്ട്. ക്ലിന്റണ്‍ ടൗണ്‍ഷിപ്പിലെ ഹെന്റി ഫോര്‍ഡ് മാകോംബ് ആശുപത്രിയിലും ഗ്രാന്‍ഡ് ബ്ലാങ്കിലെ അസെന്‍ഷന്‍ ജെന്‍സീസ് ആശുപത്രിയിലും ഇയാള്‍ ജോലി ചെയ്തിട്ടുണ്ട്. ഇന്ത്യയില്‍ നിന്ന് തൊഴില്‍ വിസയില്‍ 2011ലാണ് യുഎസിലേക്ക് പോയത്. യുഎസ് പൗരത്വമുള്ള ഇയാള്‍ അലബാമയില്‍ താമസിക്കുന്നതിനു മുമ്പ് സിനായ് ഗ്രേസ് ആശുപത്രിയിലായിരുന്നു കഴിഞ്ഞിരുന്നത്. 2018 ല്‍ മിഷിഗണിലേക്ക് പോയി. ഇരകളുടെ എണ്ണവും അവരെ തിരിച്ചറിയാനുള്ള പ്രയാസവും കാരണം അധികാരികളെ ബന്ധപ്പെടാന്‍ ആളുകള്‍ക്ക് ഉപയോഗിക്കാവുന്ന ഒരു ഇ-മെയില്‍ പോലിസ് നല്‍കിയിട്ടുണ്ട്.

Next Story

RELATED STORIES

Share it