Sub Lead

ട്വിറ്ററില്‍ തരംഗമായി ഇന്ത്യ സ്റ്റാന്റ് വിത്ത് ഫലസ്തീന്‍ കാംപയിന്‍; ഇസ്രായേലിന് ഐക്യദാര്‍ഢ്യവുമായി ഹിന്ദുത്വര്‍

ഇന്ത്യയിലെ ഭൂരിഭാഗം ജനങ്ങളും ഫലസ്തീനൊപ്പമാണെന്ന് തെളിയിക്കുന്നതാണ് ട്വിറ്റര്‍ ട്രെന്റിങ്ങിലെ വ്യത്യാസം. ഫലസ്തീന്‍ ജനതക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് 5.66 ലക്ഷം പേര്‍ ട്വീറ്റ് ചെയ്തപ്പോള്‍ ഇസ്രയേലിനെ അനുകൂലിച്ച് 2.7 ലക്ഷം പേരാണ് രംഗത്തെത്തിയത്.

ട്വിറ്ററില്‍ തരംഗമായി ഇന്ത്യ സ്റ്റാന്റ് വിത്ത് ഫലസ്തീന്‍ കാംപയിന്‍; ഇസ്രായേലിന് ഐക്യദാര്‍ഢ്യവുമായി ഹിന്ദുത്വര്‍
X

ന്യൂഡല്‍ഹി: ട്വിറ്ററില്‍ ട്രെന്റിങ് ആയി ഇന്ത്യാ സ്റ്റാന്റ് വിത്ത് ഫലസ്തീന്‍ (#IndiaStandsWithPalestine) ഹാഷ് ടാഗ് കാംപയിന്‍. ഇസ്രയേല്‍ ആക്രമണത്തിനെതിരേ ചെറുത്ത് നില്‍ക്കുന്ന ഫലസ്തീന്‍ ജനതക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് 5.66 ലക്ഷം പോസ്റ്റുകളാണ് ട്വിറ്ററില്‍ നിറഞ്ഞത്. അതേസമയം, മസ്ജിദുല്‍ അഖ്‌സയില്‍ ആക്രമണം നടത്തുന്ന ഇസ്രയേലിന് പിന്തുണയുമായി ഹിന്ദുത്വരും വലതുപക്ഷ വിഭാഗങ്ങളും രംഗത്തെത്തി. ഇസ്രയേലിന് ഐക്യദാര്‍ഢ്യവുമായി ഇതുവരെ 2.7 ലക്ഷം ട്വീറ്റുകളാണ് വന്നത്.


ഇന്ത്യയിലെ ഭൂരിഭാഗം ജനങ്ങളും ഫലസ്തീനൊപ്പമാണെന്ന് തെളിയിക്കുന്നതാണ് ട്വിറ്റര്‍ ട്രെന്റിങ്ങിലെ വ്യത്യാസം. ഫലസ്തീന്‍ ജനതക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് 5.66 ലക്ഷം പേര്‍ ട്വീറ്റ് ചെയ്തപ്പോള്‍ ഇസ്രയേലിനെ അനുകൂലിച്ച് 2.7 ലക്ഷം പേരാണ് രംഗത്തെത്തിയത്.

ബിജെപി അധികാരത്തിലേറുന്നതിന് മുന്‍പ് ഫലസ്തീന്‍ ജനതക്കൊപ്പം ശക്തമായി നിലകൊണ്ട രാജ്യമായിരുന്നു ഇന്ത്യ. ഹിന്ദുത്വ ഭരണത്തോടെ ഇസ്രയേല്‍ അനുകൂല നിലപാടുകള്‍ ശക്തിപ്പെട്ടു.

മസ്ജിദുല്‍ അഖ്‌സയിലും അധിനിവേശ കിഴക്കന്‍ ജെറുസലേമിലെ മറ്റിടങ്ങളിലും ഉണ്ടായ ഇസ്രയേല്‍ ആക്രമണത്തിന്റെ പശ്ചാത്തലത്തിലാണ് ഫലസ്തീന് ഐക്യദാര്‍ഢ്യവുമായി ലോക ജനത രംഗത്തെത്തിയത്. മസ്ജിദുല്‍ അഖ്‌സയിലും മറ്റിടങ്ങളിലുമുണ്ടായ ഇസ്രായേല്‍ സേനയുടെ ആക്രമണത്തില്‍ 180ഓളം ഫലസ്തീനികള്‍ക്ക് പരിക്കേറ്റിരുന്നു. വിശുദ്ധ റമദാനിലെ അവസാനത്തെ വെള്ളിയാഴ്ചയായതിനാല്‍ ആയിരക്കണക്കിനു ഫലസ്തീനികളാണ് മസ്ജിദുല്‍ അഖ്‌സയില്‍ എത്തിയിരുന്നത്. ഇതില്‍ ചിലര്‍ ഇസ്രായേലിന്റെ അധിനിവേശത്തിലും ഫലസ്തീനികളെ കുടിയൊഴിപ്പിക്കുന്നതിലും പ്രതിഷേധിച്ചതിനെ തുടര്‍ന്നാണ് രാത്രിയില്‍ ഇസ്രായേല്‍ പോലിസ് റബ്ബര്‍ ബുള്ളറ്റുകളും ഗ്രനേഡുകളും മറ്റും ഉപയോഗിച്ച് എതിരിട്ടത്.

പള്ളിക്കുള്ളിലേക്കും പ്രാര്‍ഥിക്കുന്നവര്‍ക്കും നേരെ സ്റ്റണ്‍ ഗ്രനേഡുകളും ടിയര്‍ ഗ്യാസുകളും ഇസ്രായേല്‍ സേന എറിഞ്ഞു. ഫലസ്തീനികളാവട്ടെ പതിവുപോലെ കല്ലുകളും കുപ്പികളും കൊണ്ടാണ് പ്രതിരോധിച്ചത്. 178 ഫലസ്തീനികള്‍ക്കും ആറ് ഇസ്രായേല്‍ പോലിസുകാര്‍ക്കുമാണ് പരിക്കേറ്റത്. റബ്ബല്‍ ബുള്ളറ്റ് കൊണ്ട് പരിക്കേറ്റ 88 ഫലസ്തീനികളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ജെറുസലേമിനെച്ചൊല്ലി ഇസ്രായേലും ഫലസ്തീനികളും തമ്മില്‍ കഴിഞ്ഞ കുറച്ച് ആഴ്ചകളായി വീണ്ടും സംഘര്‍ഷം ഉടലെടുത്തിരുന്നു. കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ, ഷെയ്ഖ് ജറയ്ക്കു സമീപം കുടിയൊഴിക്കപ്പെട്ട ഫലസ്തീന്‍ കുടുംബങ്ങളെ പിന്തുണയ്ക്കുന്നതിനായി ഫലസ്തീന്‍, അന്താരാഷ്ട്ര ഐക്യദാര്‍ഢ്യ പ്രവര്‍ത്തകരും ഒത്തുകൂടിയിരുന്നു. എന്നാല്‍, ഇസ്രായേല്‍ സേനയും പോലിസും ചേര്‍ന്ന് ഇവരെ ടിയര്‍ ഗ്യാസ്, റബ്ബര്‍ ബുള്ളറ്റുകള്‍, ഷോക്ക് ഗ്രനേഡുകള്‍ തുടങ്ങിയവ ഉപയോഗിച്ച് നേരിട്ടതോടെ കുത്തിയിരിപ്പ് സമരം നടത്തി. നിരവധി ഫലസ്തീനികളെയാണ് അറസ്റ്റ് ചെയ്തത്.

ഏറ്റുമുട്ടലുകള്‍ ആരംഭിച്ച് മണിക്കൂറുകള്‍ക്ക് ശേഷവും വന്‍തോതില്‍ ഇസ്രായേല്‍ സേന അല്‍അഖ്‌സാ പള്ളി കോംപൗണ്ടിലേക്ക് എത്തിക്കൊണ്ടിരുന്നു.

മസ്ജിദുല്‍ അഖ്‌സയിലെ ആക്രമണത്തിനു പ്രത്യാഘാതങ്ങളുണ്ടാവുമെന്ന് ഹമാസ് പൊളിറ്റിക്കല്‍ ബ്യൂറോ മേധാവി ഇസ്മായില്‍ ഹനിയ്യ മുന്നറിയിപ്പ് നല്‍കിയിരുന്നു. അല്‍അഖ്‌സാ പള്ളിക്ക് നേരെയുള്ള ആക്രമണം കണ്ടിട്ടും മൗനം പാലിക്കുന്ന അറബ് നേതാക്കള്‍ക്കെതിരേ ഹമാസ് പൊളിറ്റിക്കല്‍ ബ്യൂറോയിലെ മറ്റൊരു അംഗം മഹ്മൂദ് അല്‍ സഹര്‍ രംഗത്തെത്തിയിരുന്നു. പ്രതിഷേധങ്ങള്‍ രൂക്ഷമായ സാഹചര്യത്തില്‍ അറബ് ലീഗും അസാധാരണ യോഗം വിളിച്ചിട്ടുണ്ട്.

Next Story

RELATED STORIES

Share it