- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
അണ്ണാ ഡിഎംകെയുടെ പടിഞ്ഞാറന് കോട്ടയില് ഇക്കുറി പോരാട്ടം കടുക്കും
പ്രധാന പാര്ട്ടികളെല്ലാം അണ്ണാ ഡിഎംകെ മുന്നണിയിലും ഡിഎംകെ മുന്നണിയിലും കൈകോര്ത്തിരിക്കുകയാണ്. ടി ടി വി ദിനകരന്റെ നേതൃത്വത്തിലുള്ള അമ്മ മക്കള് മുന്നേറ്റ കഴകത്തിന്റെയും കമല ഹാസന്റെ മക്കള് നീതി മയ്യത്തിന്റെയും സാന്നിധ്യം പ്രവചനം അസാധ്യമാക്കിയിട്ടുണ്ട്.
ചെന്നൈ: ആള് ഇന്ത്യ അണ്ണാ ദ്രാവിഡ മുന്നേറ്റ കഴകത്തിന്റെ(എഐഎഡിഎംകെ) പരമ്പരാഗത കോട്ടയായ തമിഴ്നാട്ടിലെ പടിഞ്ഞാറന് ജില്ലകളില് ഇക്കുറി കടുത്ത പോരാട്ടമായിരിക്കും നടക്കുക. ഒമ്പതു ലോക്സഭാ സീറ്റുകളും ഉപതിരഞ്ഞെടുപ്പ് നടക്കുന്ന മൂന്ന് നിയമസഭാ സീറ്റുകളുമാണ് ഈ മേഖലയില് ഉള്ളത്. പ്രധാന പാര്ട്ടികളെല്ലാം അണ്ണാ ഡിഎംകെ മുന്നണിയിലും ഡിഎംകെ മുന്നണിയിലും കൈകോര്ത്തിരിക്കുകയാണ്. ടി ടി വി ദിനകരന്റെ നേതൃത്വത്തിലുള്ള അമ്മ മക്കള് മുന്നേറ്റ കഴകത്തിന്റെയും കമല ഹാസന്റെ മക്കള് നീതി മയ്യത്തിന്റെയും സാന്നിധ്യം പ്രവചനം അസാധ്യമാക്കിയിട്ടുണ്ട്.
2014ലെ ലോക്സഭാ തിരഞ്ഞെടുപ്പില് പടിഞ്ഞാറന് തമിഴ്നാട്ടിലെ ഒമ്പത് ലോക്സഭാ മണ്ഡലങ്ങളില് എട്ടും എഐഎഡിഎംകെ തൂത്തൂവാരിയിരുന്നു. എന്നാല്, പാര്ട്ടിയെ ഒത്തൊരുമയോടെ നയിക്കാന് ഇക്കുറി ജയലളിതയില്ല. അതോടൊപ്പമാണ് എഐഎഡിഎംകെയുടെ അടിത്തറയിളക്കി ടി ടി വി ദിനകരന്റെ വിമത മുന്നേറ്റം.
പടിഞ്ഞാറന് മേഖലയില് കടുത്ത മോദി വിരുദ്ധ വികാരം നിലനില്ക്കുന്നതും ഭരണമുന്നണിക്ക് തിരിച്ചടിയാവും. എഐഎഡിഎംകെയുടെ സഖ്യ കക്ഷിയാണ് ബിജെപി. പ്രഭാത സവാരിക്കു പോവുമ്പോള് മോദിയെ പിന്തുണച്ചുകൊണ്ട് ഒരു വാക്ക് പോലും പറയാനാവാത്ത സ്ഥിതിയാണെന്ന് കോയമ്പത്തൂരിലെ ബിജെപി അനുഭാവിയായ ശ്രീനിവാസന് സമ്മിതിക്കുന്നു.
കേന്ദ്രത്തിലെ ഭരണത്തെ ഉപയോഗപ്പെടുത്തി കാവേരി നദീജല തര്ക്കം ശരിയായ രീതിയില് പരിഹരിക്കുന്നതില് സംസ്ഥാനത്തെ ബിജെപി പരാജയപ്പെട്ടുവെന്ന് തിരുപ്പൂരില് വ്യവസായിയും എഴുത്തുകാരനുമായ എസ് നാഗരാജന് പറഞ്ഞു. 2017ല് ഡല്ഹിയില് തമിഴ്നാട്ടിലെ കര്ഷകര് നടത്തിയ സമരത്തെ മോദി പാടെ അവഗണിച്ചതില് കര്ഷകരോഷം പുകയുന്നുണ്ട്.
മുഖ്യമന്ത്രി എടപ്പാടി കെ പളനിസ്വാമി പടിഞ്ഞാറന് ജില്ലയില് നിന്നുള്ളയാളാണ്. മറ്റു പല മുതിര്ന്ന മന്ത്രിമാരും ഈ മേഖലയില് നിന്നുള്ളവരാണ്. എഐഎഡിഎംകെയുടെ ആകെയുള്ള 20 സ്ഥാനാര്ഥികളില് ഏഴ് പേരും മല്സരിക്കുന്നത് ഈ കോട്ടയിലുള്ള വിശ്വാസം കൊണ്ടുതന്നെയാണ്. വെല്ലുവിളികളുണ്ടെങ്കിലും മുഖ്യമന്ത്രിയെന്ന നിലയില് എടപ്പാടിയുടെ പ്രകടനം ഭരണമുന്നണിക്ക് സഹായകരമാവുമെന്നാണു കരുതുന്നത്. ചില മണ്ഡലങ്ങളില് സഖ്യകക്ഷികളായ ബിജെപിയുടെയും പിഎംകെയുടെയും സ്വാധീനവും എഐഎഡിഎംകെയ്ക്ക് ഗുണകരമാവും.
ജലസ്രോതസ്സുകളുടെ അഭാവവും വ്യവസായ കേന്ദ്രങ്ങള് സൃഷ്ടിക്കുന്ന മലിനീകരണവും മേഖലയിലെ പ്രധാന പ്രശ്നങ്ങളാണ്. സാധാരണ ജനങ്ങളെ കുടിയിറക്കുന്നതും പരിസ്ഥിതിക്ക് പരിക്കേല്പ്പിക്കുന്നതുമായ പദ്ധതികള്ക്കെതിരേ മേഖലയില് അടുത്തകാലത്തായി ഉയര്ന്നുവരുന്ന ചെറുത്തുനില്പ്പുകളും തിരഞ്ഞെടുപ്പ് ഫലത്തെ സ്വാധീനിക്കും. ഗെയില് വാതക പൈപ്പ്ലൈന് പദ്ധതി, സേലം-ചെന്നൈ എട്ട് വരിപ്പാത, ഹൈ ടെന്ഷന് ഇലക്ട്രിസിറ്റി ലൈനുകളുടെ സ്ഥാപനം തുടങ്ങിയവയ്ക്കെതിരേയൊക്കെ കടുത്ത പ്രതിഷേധമാണ് ഉയരുന്നത്. യാതൊരു സുതാര്യതയുമില്ലാതെയാണ് പദ്ധതികള് നടപ്പാക്കുന്നതെന്ന് സേലത്തിന് സമീപത്തെ പൂളവാരി പഞ്ചായത്തില് നിന്നുള്ള കര്ഷകന് ആര് മോഹനസുന്ദരം പറയുന്നു. അദ്ദേഹത്തിന്റെ ഏഴ് ഏക്കര് കൃഷിയിടത്തില് ആറ് ഏക്കറും പദ്ധതിയില് നഷ്ടമാവും.
RELATED STORIES
സംസ്ഥാന ഹജ്ജ് കമ്മിറ്റി അംഗങ്ങളെ തിരഞ്ഞെടുത്തു
22 Nov 2024 5:35 PM GMTഐലീഗില് ജയത്തോടെ തുടങ്ങി ഗോകുലം കേരള; ശ്രീനിധിയെ തകര്ത്തു
22 Nov 2024 3:45 PM GMTമദ്യലഹരിയില് കാറിടിച്ച് തെറിപ്പിച്ചു; പാലക്കാട് രണ്ടുപേര്ക്ക്...
22 Nov 2024 3:10 PM GMTകൈക്കൂലി വാങ്ങുന്നതിനിടെ അസിസ്റ്റൻ്റ് ലേബർ കമ്മീഷണർ പിടിയിൽ
22 Nov 2024 2:59 PM GMTമുനമ്പം വഖ്ഫ്ഭൂമി പ്രശ്നം:ജുഡീഷ്യൽ കമ്മീഷനെ നിയോഗിക്കുമെന്ന് സർക്കാർ
22 Nov 2024 2:09 PM GMTസന്തോഷ് ട്രോഫി; ലക്ഷദ്വീപിനെ 10 ഗോളിന് തകര്ത്ത് കേരളം
22 Nov 2024 1:32 PM GMT