Sub Lead

ലബ്‌നാനില്‍ സ്‌ഫോടനം; മൂന്നു ഇസ്രായേലി സൈനികര്‍ക്ക് പരിക്ക്, വെടിനിര്‍ത്തല്‍ കരാറിന്റെ കാലാവധി ഇന്ന് തീരും

ലബ്‌നാനില്‍ സ്‌ഫോടനം; മൂന്നു ഇസ്രായേലി സൈനികര്‍ക്ക് പരിക്ക്, വെടിനിര്‍ത്തല്‍ കരാറിന്റെ കാലാവധി ഇന്ന് തീരും
X

ബെയ്‌റൂത്ത്: തെക്കന്‍ ലബ്‌നാനിലുണ്ടായ സ്‌ഫോടനത്തില്‍ മൂന്നു ഇസ്രായേലി സൈനികര്‍ക്ക് പരിക്കേറ്റു. ഇസ്രായേലും ലബ്‌നാനും തമ്മില്‍ 2024 നവംബര്‍ 27നുണ്ടാക്കിയ 60 ദിവസത്തെ വെടിനിര്‍ത്തല്‍ കരാറിന്റെ കാലാവധി ഇന്ന് തീരാനിരിക്കെയാണ് സംഭവം. ലബ്‌നാനിലെ ഒരു ഗ്രാമം ഇസ്രായേലി സൈനികര്‍ ഡി9 ബുള്‍ഡോസര്‍ കൊണ്ട് തകര്‍ക്കുമ്പോഴാണ് സ്‌ഫോടനമുണ്ടായത്.

തെക്കന്‍ ലബ്‌നാനില്‍ നിന്ന് ഇസ്രായേല്‍ സൈന്യം 60 ദിവസത്തില്‍ പിന്‍മാറണമെന്നും പ്രദേശത്ത് ലബ്‌നാന്‍ സൈന്യവും ഐക്യരാഷ്ട്രസഭാ സേനയും കാവല്‍ നില്‍ക്കുമെന്നുമാണ് വെടിനിര്‍ത്തല്‍ കരാറില്‍ പറഞ്ഞിരുന്നത്. കരാറിനെ തുടര്‍ന്ന് ഹിസ്ബുല്ല സൈനിക യൂണിറ്റുകളെ പ്രദേശത്തുനിന്നും പിന്‍വലിച്ചു. എന്നാല്‍, 60 ദിവസത്തില്‍ പിന്‍മാറാന്‍ കഴിയില്ലെന്നാണ് ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു ഇപ്പോള്‍ പറയുന്നത്. കരാര്‍ പാലിച്ച് സമയത്തിനകം ഇസ്രായേല്‍ സൈന്യം ഉടന്‍ പിന്‍മാറണമെന്ന് ഹിസ്ബുല്ല ആവശ്യപ്പെട്ടു. അതിര്‍ത്തിയില്‍ ഇസ്രായേല്‍ അപകടകരമായ രീതിയില്‍ പ്രവര്‍ത്തിക്കുകയാണെന്ന് ലബ്‌നാന്‍ പ്രസിഡന്റ് ജോസഫ് അഔന്‍ പറഞ്ഞു.

Next Story

RELATED STORIES

Share it