Sub Lead

ഇറാഖിലും സിറിയയിലും മൊസാദ് കേന്ദ്രങ്ങള്‍ക്കു നേരെ മിസൈല്‍ ആക്രമണം നടത്തിയെന്ന് ഇറാന്‍

ഇറാഖിലും സിറിയയിലും മൊസാദ് കേന്ദ്രങ്ങള്‍ക്കു നേരെ മിസൈല്‍ ആക്രമണം നടത്തിയെന്ന് ഇറാന്‍
X

തെഹ്‌റാന്‍: ഇസ്രായേലിന്റെ ചാരസംഘമായ മൊസാദിന്റെ ഇറാഖിലെയും സിറിയയിലെയും കേന്ദ്രങ്ങള്‍ക്കു നേരെ മിസൈല്‍ ആക്രമണം നടത്തിയതായ ഇറാന്‍ റെവല്യൂഷനറി ഗാര്‍ഡ്. മൊസാദിന്റെ ചാര ആസ്ഥാനവും മേഖലയിലെ ചില ഭാഗങ്ങളിലെ ഇറാനിയന്‍ വിരുദ്ധ കേന്ദ്രങ്ങളെയും നശിപ്പിച്ചതായാണ് ഔദ്യോഗിക വാര്‍ത്താ ഏജന്‍സിയായ ഇര്‍ന റിപോര്‍ട്ട് ചെയ്തത്. 'ഈ ആസ്ഥാനം ചാരപ്രവര്‍ത്തനം വികസിപ്പിക്കുന്നതിനും മേഖലയില്‍ തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ ആസൂത്രണം ചെയ്യുന്നതിനുമുള്ള കേന്ദ്രമാണെന്നും ഇറാന്‍ ആരോപിച്ചു. വടക്കന്‍ ഇറാഖിലെ കുര്‍ദിഷ് മേഖലയിലെ ഇസ്രായേലിന്റെ മൊസാദിന്റെ ചാരവൃത്തി ആസ്ഥാനം ഗാര്‍ഡ് സേന ബാലിസ്റ്റിക് മിസൈലുകള്‍ ഉപയോഗിച്ച് നശിപ്പിച്ചതായി ഫാര്‍സ് ന്യൂസ് ഏജന്‍സിയും റിപോര്‍ട്ട് ചെയ്തു. ഇര്‍ബിലിലെ ആക്രമണത്തില്‍ കുറഞ്ഞത് നാല് പേര്‍ കൊല്ലപ്പെടുകയും ആറ് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ആക്രമണത്തെ കുര്‍ദിഷ് റീജ്യനല്‍ ഗവണ്‍മെന്റിന്റെ സുരക്ഷാ കൗണ്‍സില്‍ അപലപിച്ചു. ഈ മാസം ഇറാനില്‍ നടന്ന ഇരട്ട ബോംബ് സ്‌ഫോടനങ്ങള്‍ക്ക് പ്രതികാരമായാണ് ആക്രമണമെന്നും റവല്യൂഷണറി ഗാര്‍ഡ് അറിയിച്ചു. അതേസമയം, ഇറാഖിലെ മിസൈല്‍ ആക്രമണങ്ങള്‍ യുഎസ് കേന്ദ്രങ്ങളെയൊന്നും ബാധിച്ചിട്ടില്ലെന്നും ആളപായം ഉണ്ടായിട്ടില്ലെന്നും അമേരിക്കന്‍ ഉദ്യോഗസ്ഥര്‍ റോയിട്ടേഴ്‌സ് വാര്‍ത്താ ഏജന്‍സിയോട് പറഞ്ഞു. കുര്‍ദിഷ് മേഖലയിലെ ഇര്‍ബിലിന് വടക്ക് കിഴക്ക് 40 കിലോമീറ്റര്‍ അകലെയുള്ള പ്രദേശത്താണ് സ്‌ഫോടനമുണ്ടായത്. യുഎസ് കോണ്‍സുലേറ്റിന് സമീപമുള്ള പ്രദേശത്തും സിവിലിയന്‍ വസതികളിലുമാണ് ആക്രമണമുണ്ടായത്. ഗസയ്‌ക്കെതിരായ ഇസ്രായേലിന്റെ യുദ്ധത്തിനും യെമനി ഹൂത്തികള്‍ ചെങ്കടലില്‍ കപ്പലുകള്‍ക്ക് നേരെ നടത്തിയ ആക്രമണങ്ങള്‍ക്കും പിന്നാലെ ഇറാനും യുഎസും തമ്മില്‍ സംഘര്‍ഷം കൂടുതല്‍ രൂക്ഷമാക്കിയേക്കുമെന്നാണ് റിപോര്‍ട്ടുകള്‍.

Next Story

RELATED STORIES

Share it