Sub Lead

ഉപരോധം നിരുപാധികം നീക്കാന്‍ ബൈഡനോട് ആവശ്യപ്പെട്ട് ഇറാന്‍

ആണവ കരാറിലേക്ക് മടങ്ങുന്നതിന് മുന്‍പ് ഇറാനില്‍ നിന്നും ഇളവുകള്‍ നേടാനുള്ള ഏതൊരു ശ്രമവും കരാര്‍ പുനരുജ്ജീവിപ്പിക്കാനുള്ള ശ്രമത്തെ അപകടത്തിലാക്കുമെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി.

ഉപരോധം നിരുപാധികം നീക്കാന്‍ ബൈഡനോട് ആവശ്യപ്പെട്ട് ഇറാന്‍
X

തെഹ്‌റാന്‍: 2015ലെ ആണവകരാര്‍ സംരക്ഷിക്കുന്നതിന് ഇസ്ലാമിക് റിപ്പബ്ലിക്ക് ഓഫ് ഇറാനു മേല്‍ ഡോണള്‍ഡ് ട്രംപ് ഏര്‍പ്പെടുത്തിയ ഉപരോധം നിരുപാധികം നീക്കണമെന്ന് ഇറാന്‍ വിദേശകാര്യ മന്ത്രി മുഹമ്മദ് ജവാദ് ശരീഫ് പുതിയ യുഎസ് ഭരണകൂടത്തോട് ആവശ്യപ്പെട്ടു. പ്രസിഡന്റ് ജോ ബൈഡന്റെ പുതിയ ഭരണകൂടത്തിന് 'ഇപ്പോഴും ആണവക്കരാര്‍ സംരക്ഷിക്കാനാവുമെന്നും എന്നാല്‍, കൂട്ടായ പരിശ്രമങ്ങളില്‍ യഥാര്‍ത്ഥ പങ്കാളിയാണെന്ന് അമേരിക്ക തെളിയിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. 'ട്രംപ് അധികാരമേറ്റതിനുശേഷം ഏര്‍പ്പെടുത്തിയ എല്ലാ ഉപരോധങ്ങളും നിരുപാധികമായി പിന്‍വലിച്ച് കൊണ്ട് ഭരണം ആരംഭിക്കണമെന്നും ശരീഫ് ആവശ്യപ്പെട്ടു.

ആണവ കരാറിലേക്ക് മടങ്ങുന്നതിന് മുന്‍പ് ഇറാനില്‍ നിന്നും ഇളവുകള്‍ നേടാനുള്ള ഏതൊരു ശ്രമവും കരാര്‍ പുനരുജ്ജീവിപ്പിക്കാനുള്ള ശ്രമത്തെ അപകടത്തിലാക്കുമെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി. ഉപരോധം നീക്കിയാല്‍ ഇറാന്‍ ആണവ കരാറുമായി പൂര്‍ണമായി സഹകരിക്കും. എന്നാല്‍, ഇറാന്റെ പ്രാദേശിക നയങ്ങള്‍ അമേരിക്കയുമായി ചര്‍ച്ച ചെയ്യാനില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

'പരമാവധി സമ്മര്‍ദ്ദം' എന്ന ട്രംപിന്റെ പരാജയപ്പെട്ട നയം അവസാനിപ്പിച്ച് മുന്‍ഗാമി ഉപേക്ഷിച്ച ഇടപാടിലേക്ക് മടങ്ങുക വഴി യുഎസ് പ്രസിഡന്റ് ജോ ബൈഡന് തന്റേതായ മികച്ച പാത തിരഞ്ഞെടുക്കാനാകും. അദ്ദേഹം അങ്ങനെ ചെയ്യുകയാണെങ്കില്‍, ആണവ കരാറിന് കീഴിലുള്ള ഞങ്ങളുടെ പ്രതിജ്ഞാബദ്ധതകള്‍ പൂര്‍ണ

മായി നടപ്പിലാക്കുന്നതിലേക്ക് ഇറാനും മടങ്ങും. പകരം അമേരിക്ക ഇളവുകള്‍ എടുക്കാന്‍ നിര്‍ബന്ധിക്കുകയാണെങ്കില്‍ ഈ അവസരം നഷ്ടപ്പെടുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Next Story

RELATED STORIES

Share it