Sub Lead

അധിനിവിഷ്ട വെസ്റ്റ്ബാങ്കില്‍ പുതിയ അനധികൃത കുടിയേറ്റങ്ങള്‍ പ്രഖ്യാപിച്ച് ഇസ്രായേല്‍

800 ഓളം വീടുകള്‍ നിര്‍മിക്കാനാണ് പ്രധാനമന്ത്രി തിങ്കളാഴ്ച ഉത്തരവിട്ടത്.

അധിനിവിഷ്ട വെസ്റ്റ്ബാങ്കില്‍ പുതിയ അനധികൃത കുടിയേറ്റങ്ങള്‍ പ്രഖ്യാപിച്ച് ഇസ്രായേല്‍
X

ജറുസലം: അധിനിവിഷ്ട വെസ്റ്റ് ബാങ്കിലെ അനധികൃത ജൂത കുടിയേറ്റക്കാര്‍ക്ക് വീടുകള്‍ നിര്‍മിക്കുന്നതിന് പദ്ധതിയൊരുക്കാന്‍ ഉത്തരവിട്ട് ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു. 800 ഓളം വീടുകള്‍ നിര്‍മിക്കാനാണ് പ്രധാനമന്ത്രി തിങ്കളാഴ്ച ഉത്തരവിട്ടത്. ഡോണള്‍ഡ് ട്രംപില്‍ നിന്ന് ഭിന്നമായി ഇസ്രായേല്‍ കുടിയേറ്റ നയത്തെ വിമര്‍ശിച്ചിരുന്ന ജോ ബൈഡന്‍ ജനുവരി 20ന് അധികാരത്തിലേറാന്‍ ദിവസങ്ങള്‍ മാത്രം ശേഷിക്കെയാണ് പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിന്റെ പ്രഖ്യാപനം.

ബയ്ത്ത് ഈല്‍, തല്‍ മെനാഷെ, റഹെലീം, ഷാവെ ഷോമറോണ്‍, ബറകാന്‍, കാര്‍നെ ഷോമറോണ്‍, ഗിഫാത്ത് സഈഫ് തുടങ്ങിയ കുടിയേറ്റ മേഖലകളില്‍ 800ഓളം വീടുകള്‍ നിര്‍മിക്കുന്നതിനാണ് ഉത്തരവിട്ടതെന്ന് ബെഞ്ചമിന്‍ നെതന്യാഹുവിന്റെ ഓഫിസ് വ്യക്തമാക്കി. എന്നാല്‍ നിര്‍മാണം ആരംഭിക്കുന്നത് എന്നാണെന്ന് വ്യക്തമല്ല.

Next Story

RELATED STORIES

Share it