Sub Lead

വെസ്റ്റ്ബാങ്കിലെ 5,930 ഏക്കര്‍ ഭൂമി പിടിച്ചെടുക്കുമെന്ന് ഇസ്രായേല്‍; പ്രതിരോധിക്കേണ്ട സമയമാണെന്ന് ഹമാസ്

ദ്വിരാഷ്ട്ര വാദം പോലും ഇസ്രായേല്‍ അംഗീകരിക്കില്ലെന്നതിന്റെ തെളിവാണ് ഇതെന്ന് ഹമാസ് പ്രസ്താവനയില്‍ പറഞ്ഞു.

വെസ്റ്റ്ബാങ്കിലെ 5,930 ഏക്കര്‍ ഭൂമി പിടിച്ചെടുക്കുമെന്ന് ഇസ്രായേല്‍; പ്രതിരോധിക്കേണ്ട സമയമാണെന്ന് ഹമാസ്
X

റാമല്ലാ: വെസ്റ്റ് ബാങ്കില്‍ ഫലസ്തീനികളുടെ 5,930 ഏക്കര്‍ ഭൂമി പിടിച്ചെടുക്കുമെന്ന് ഇസ്രായേല്‍ പ്രഖ്യാപിച്ചു. ജൂതന്മാരെ കുടിയിരുത്തുന്നതിന് സ്ഥലം ആവശ്യമായി വന്നതിനാലാണ് നടപടിയെന്ന് ഇസ്രായേല്‍ ധനമന്ത്രി ബെര്‍സലേല്‍ സ്‌മോട്രിച്ച് പറഞ്ഞു. വെസ്റ്റ്ബാങ്ക് ഉപേക്ഷിച്ച് പോവില്ലെന്ന് ലോകത്തെ ബോധ്യപ്പെടുത്താന്‍ കൂടിയാണ് ഇത് ചെയ്യുന്നത്. ഫലസ്തീന്‍ രാജ്യം ഒരിക്കലും ഉണ്ടാവില്ലെന്ന് ലോകത്തെ ബോധ്യപ്പെടുത്തണമെന്നും മന്ത്രി പറഞ്ഞു. 2025ല്‍ വെസ്റ്റ്ബാങ്ക് പൂര്‍ണമായും പിടിച്ചെടുക്കുമെന്ന് സ്‌മോട്രിച്ച് നവംബറില്‍ പറഞ്ഞിരുന്നു. ദ്വിരാഷ്ട്ര വാദം പോലും ഇസ്രായേല്‍ അംഗീകരിക്കില്ലെന്നതിന്റെ തെളിവാണ് ഇതെന്ന് ഹമാസ് പ്രസ്താവനയില്‍ പറഞ്ഞു. ഫലസ്തീന്‍ പൂര്‍ണമായും വിമോചിപ്പിക്കണമെന്ന നിലപാടില്‍ എല്ലാവരും ഉറച്ചു നില്‍ക്കേണ്ട സമയമാണിതെന്നും ഹമാസ് പറഞ്ഞു.

Next Story

RELATED STORIES

Share it