Sub Lead

സിറിയയില്‍ ഇസ്രായേല്‍ വ്യോമാക്രമണം(വീഡിയോ)

സിറിയയില്‍ ചാരവൃത്തി നടത്തിയതിന് 1965ല്‍ വധശിക്ഷക്ക് വിധിച്ച എലി കോഹന്റെ മൃതദേഹം ദമസ്‌കസില്‍ നിന്നും തിരികെ കൊണ്ടുവരാന്‍ ഇസ്രായേല്‍ ശ്രമിക്കുന്നതായും റിപോര്‍ട്ട് പറയുന്നു.

സിറിയയില്‍ ഇസ്രായേല്‍ വ്യോമാക്രമണം(വീഡിയോ)
X

ദമസ്‌കസ്: വിമതസേന പിടിച്ചെടുത്ത സിറിയയില്‍ വ്യോമാക്രമണം നടത്തി ഇസ്രായേല്‍. ബശ്ശാറുല്‍ അസദിന്റെ കാലത്തെ ആയുധങ്ങള്‍ വിമതരുടെ കൈവശം എത്താതിരിക്കാനാണ് ആക്രമണം നടത്തിയതെന്ന് ഇസ്രായേല്‍ അറിയിച്ചു. സുവൈദയിലെ ഖല്‍ഖലാഹ വ്യോമതാവളത്തിലെ ആയുധശേഖരങ്ങള്‍, ദാരാ ഗവര്‍ണറേറ്റിലെ സൈനികകേന്ദ്രങ്ങള്‍, ദമസ്‌കസിലെ മെസ്സെ വ്യോമതാവളം എന്നിവിടങ്ങളിലാണ് ആക്രമണം നടത്തിയത്. ഞായറാഴ്ച ഉച്ചകഴിഞ്ഞ് മെസ്സെ വ്യോമതാവളത്തിലും ദമസ്‌കസിലെ സയന്റിഫിക് സ്റ്റഡീസ് ആന്‍ഡ് റിസര്‍ച്ച് സെന്ററിന്റെ ശാഖയിലും ഇന്റലിജന്‍സ്, കസ്റ്റംസ് ആസ്ഥാനങ്ങള്‍ ഉള്‍പ്പെടുന്ന തലസ്ഥാനത്തെ സെന്‍ട്രല്‍ സ്‌ക്വയറിലും വ്യോമാക്രമണം നടന്നിരുന്നു.

സിറിയയില്‍ ചാരവൃത്തി നടത്തിയതിന് 1965ല്‍ വധശിക്ഷക്ക് വിധിച്ച എലി കോഹന്റെ മൃതദേഹം ദമസ്‌കസില്‍ നിന്നും തിരികെ കൊണ്ടുവരാന്‍ ഇസ്രായേല്‍ ശ്രമിക്കുന്നതായും റിപോര്‍ട്ട് പറയുന്നു. ലബ്‌നാനില്‍ 1982ല്‍ നടന്ന യുദ്ധത്തില്‍ പിടിക്കപ്പെട്ട ഇസ്രായേല്‍ സൈനികരായ യഹൂദ കാറ്റ്‌സ്, സി ഫെല്‍ഡ്മാന്‍ എന്നിവര്‍ സിറിയയിലെ ജയിലില്‍ ഉണ്ടോയെന്നും ഇസ്രായേല്‍ നിരീക്ഷിക്കുന്നുണ്ട്.

Next Story

RELATED STORIES

Share it