- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
സ്ത്രീതടവുകാരുടെ ശിരോവസ്ത്രങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്തി ഇസ്രായേല്‍
ഹിജാബും മറ്റു ശിരോവസ്ത്രങ്ങളും ഒഴിവാക്കി തടവുകാരായ സ്ത്രീകള്‍ ചാരനിറത്തിലുള്ള സ്‌പോര്‍ട്‌സ് വെയര്‍ ധരിക്കണമെന്നാണ് ജയിലധികൃതരുടെ തിട്ടൂരം.
തെല്‍അവീവ്: ഫലസ്തീനികളായ സ്ത്രീതടവുകാരുടെ ശിരോവസ്ത്രങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്താന്‍ അടുത്തിടെ ഇസ്രായേല്‍ കൈക്കൊണ്ട തീരുമാനത്തിനെതിരേ പ്രതിഷേധം ഉയരുന്നതായി റിപോര്‍ട്ട്. ഫലസ്തീന്‍ സ്ത്രീകളുടെ പരമ്പരാഗത വേഷത്തിന്റെ ഭാഗമായ ഹിജാബ്, നിഖാബ്, ജില്‍ബാബ് തുടങ്ങിയ ശിരോവസ്ത്രങ്ങള്‍ ഊരിമാറ്റാന്‍ നിര്‍ബന്ധിക്കുകയും പിടിച്ചെടുക്കുകയും ചെയ്യുന്ന ഇസ്രായേലിന്റെ നടപടിക്കെതിരേയാണ് ഫലസ്തീന്‍ സംഘടനകള്‍ പ്രതിഷേധം ഉയര്‍ത്തിയിരിക്കുന്നത്. ദമോന്‍ ജയിലിലെ സ്ത്രീ തടവുകാരാണ് മനുഷ്യത്വരഹിതമായ ഈ നടപടിക്ക് ഇരയായിരിക്കുന്നത്. ഹിജാബും മറ്റു ശിരോവസ്ത്രങ്ങളും ഒഴിവാക്കി തടവുകാരായ സ്ത്രീകള്‍ ചാരനിറത്തിലുള്ള സ്‌പോര്‍ട്‌സ് വെയര്‍ ധരിക്കണമെന്നാണ് ജയിലധികൃതരുടെ തിട്ടൂരം.
അതേ സമയം, ക്രൂരമായ കുറ്റകൃത്യം' എന്നാണ് ഹീനമായ ഈ നടപടിയെ കുറിച്ച് ഫലസ്തീന്‍ സംഘടനകളുടെ പ്രതികരണം. മതത്തെയും നിയമത്തെയും മാനവികമൂല്യങ്ങളെയും അവമതിക്കുന്നതാണ് ഈ നടപടിയെന്നും ഇത് ചോദ്യം ചെയ്യപ്പെടാതെ പോവരുതെന്നുമുള്ള ഉറച്ച നിലപാടിലാണ് ഫലസ്തീന്‍ സംഘടനകള്‍.
ഇസ്രായേലിനെതിരേ പൊരുതാനും തടവുകാര്‍ക്കെതിരേ, പ്രത്യേകിച്ചും സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമെതിരേ അവര്‍ തുടരുന്ന അക്രമനടപടികളെ ചെറുക്കാനുമുള്ള ഇച്ഛാശക്തിയും നിശ്ചയദാര്‍ഢ്യവും ഫലസ്തീന്‍ ജനതയ്ക്കുണ്ടെന്നും അവര്‍ ആവര്‍ത്തിച്ചു.
ഭീഷണവും ദാരുണവുമായ സാഹചര്യങ്ങളാണ് ഫലസ്തീനിയന്‍ തടവുകാര്‍ നേരിട്ടുകൊണ്ടിരിക്കുന്നത്. നിയമവിരുദ്ധമായ നിരന്തര പരിശോധനകള്‍, ഭക്ഷണം, മരുന്ന്, വസ്ത്രങ്ങള്‍, കമ്പിളി തുടങ്ങിയ അവശ്യസാധനങ്ങളുടെ അഭാവം എന്നിങ്ങനെ തടവുകാരെ ഗുരുതരമായി അലട്ടുന്ന പ്രശ്‌നങ്ങള്‍ നിരവധിയാണ്. ഇത്തരം അതിക്രമങ്ങള്‍ തടവുകാരുടെ മാനസികശാരീരിക ആഘാതങ്ങള്‍ക്ക് കാരണമാവുന്നുണ്ടെന്നാണ് ലഭ്യമായ വസ്തുതകളും സ്ഥിതിവിവരക്കണക്കുകളും വ്യക്തമാക്കുന്നത്.
ഇത്തരം അധിക്ഷേപങ്ങള്‍ അവസാനിപ്പിക്കാന്‍ ഇസ്രായേലിനുമേല്‍ സമ്മര്‍ദ്ദം ചെലുത്തണമെന്ന് പ്രാദേശികഅന്തര്‍ദേശീയ മനുഷ്യാവകാശ സംഘടനകളോട് പൊതുവിലും സ്ത്രീകളുടെ അവകാശങ്ങള്‍ക്കു വേണ്ടി നിലകൊള്ളുന്ന സംഘടനകളോട് പ്രത്യേകമായും അഭ്യര്‍ഥിക്കുന്നതായി ഹമാസ് അറിയിച്ചു. തടവുകാര്‍ക്ക് പൂര്‍ണ സ്വാതന്ത്ര്യം ലഭിക്കുന്നതുവരെ അവര്‍ക്കുള്ള പിന്തുണയും ഐക്യദാര്‍ഢ്യ പ്രചാരണങ്ങളും ശക്തിപ്പെടുത്താന്‍ ദേശീയ പ്രസ്ഥാനങ്ങളോടും ജനകീയ സംഘടനകളോടും ഫലസ്തീന്‍ ജനതയോടും തടവുകാരുടെ കുടുംബങ്ങളോടും ഹമാസ് ആവശ്യപ്പെട്ടു.
സ്ത്രീതടവുകാരുടെമേല്‍ ഡ്രസ്സ് കോഡ് അടിച്ചേല്‍പ്പിക്കുന്ന ഇസ്രായേല്‍ ജയിലധികൃതരുടെ നടപടിയെ ഇസ്‌ലാമിക് ജിഹാദ് മൂവ്‌മെന്റും അപലപിച്ചു. ഇതൊരു മനശ്ശാസ്ത്ര യുദ്ധത്തിന്റെ ഭാഗമാണെന്നും തടവുകാരുടെ അന്തസ്സിനു നേരെയുള്ള അതിരുകടന്ന കൈയേറ്റമാണെന്നും അവര്‍ പറഞ്ഞു. ഫലസ്തീനിയന്‍ സ്ത്രീകളുടെ ഇച്ഛാശക്തിയെ തകര്‍ക്കാന്‍ അധിനിവേശം ഏതറ്റം വരെയും പോവുമെന്നതിന്റെ ദൃഷ്ടാന്തമാണിതെന്നും സംഘടന അടിവരയിട്ടു പറഞ്ഞു.
കുട്ടികളുടെയും കുടുംബാംഗങ്ങളുടെയും കൂട്ടക്കൊലകള്‍ നേരിട്ടു കാണേണ്ടി വരുന്ന ഫലസ്തീനിയന്‍ സ്ത്രീകളുടെ സഹനശേഷിയും ഇച്ഛാശക്തിയും ത്യാഗസന്നദ്ധതയും ഫലസ്തീന്‍ വിമോചന പോരാട്ടത്തിന് പകരുന്ന ഊര്‍ജവും പിന്തുണയും കണ്ട് വിറളി പൂണ്ട സയണിസ്റ്റ് ഭരണകൂടം മനുഷ്യാവകാശത്തിന്റെയും മനുഷ്യാന്തസ്സിന്റെയും സകല സീമകളും അതിലംഘിക്കുകയാണ്.
കുടുംബാംഗങ്ങളുടെ സന്ദര്‍ശനം തടയല്‍, ഏകാന്ത തടവ്, ശാരീരികമാനസിക പീഡനങ്ങള്‍ തുടങ്ങി തടവുകാരുടെ മനുഷ്യാവകാശങ്ങള്‍ നിഷേധിക്കാന്‍ ഇസ്രായേല്‍ ആസൂത്രണം ചെയ്ത ബൃഹദ് പദ്ധതികളുടെ ഭാഗമാണ് ഇത്തരം അടിച്ചമര്‍ത്തല്‍ നടപടികള്‍.
ഇസ്രായേല്‍ തടവറകളിലെ ഫലസ്തീനികളുടെ സമ്പൂര്‍ണ മോചനമെന്ന ലക്ഷ്യത്തിലൂന്നി അധിനിവേശത്തിനെതിരായ ചെറുത്തുനില്‍പ്പ് പോരാട്ടത്തെ ശക്തിപ്പെടുത്തുകയും ത്വരിതപ്പെടുത്തുകയുമാണ് വേണ്ടതെന്നും ഇസ്‌ലാമിക് ജിഹാദ് മൂവ്‌മെന്റ് ആഹ്വാനം ചെയ്തു.
2023 ഒക്ടോബര്‍ ഏഴിനു ശേഷം ഏകദേശം 11,500 ഫലസ്തീനികളെയെങ്കിലും വെസ്റ്റ് ബാങ്കിലും അധിനിവേശ ഖുദ്‌സിലുമായി ഇസ്രായേല്‍ തടവുകാരാക്കിയിട്ടുണ്ട്. തടവുകാരെയും കുടുംബങ്ങളെയും നിരന്തരം പീഡിപ്പിക്കുകയാണ്. യുവാക്കള്‍ മാത്രമല്ല, രോഗികളും മുറിവേറ്റവരും വൃദ്ധരായവരും വരെ ക്രൂര പീഡനങ്ങള്‍ക്ക് ഇരയാക്കപ്പെടുന്നുണ്ട്.
RELATED STORIES
DDD
7 Nov 2024 6:31 AM GMTപാലക്കാട് കള്ളപ്പണ വിവാദം; തിരഞ്ഞെടുപ്പ് കമ്മീഷന് റിപോര്‍ട്ട് തേടി
7 Nov 2024 5:48 AM GMT'ചാക്കും വേണ്ട ട്രോളിയും വേണ്ട, വികസനം മതി'; പാലക്കാട്ട്...
7 Nov 2024 5:14 AM GMTകോഴിക്കോട് വീട്ടമ്മ മരിച്ച നിലയില്‍; മരുമകനെ കസ്റ്റഡിയില്‍ എടുത്ത്...
7 Nov 2024 4:07 AM GMTസ്ത്രീതടവുകാരുടെ ശിരോവസ്ത്രങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്തി ഇസ്രായേല്‍
7 Nov 2024 3:55 AM GMTഅഭിനയിക്കാന്‍ അനുമതിയില്ല; താടി വടിച്ച് സുരേഷ് ഗോപി
7 Nov 2024 2:38 AM GMT