Sub Lead

നെതന്യാഹുവുമായി ഭിന്നത: ഇസ്രായേല്‍ ടൂറിസം മന്ത്രി രാജിവച്ചു

കൊറോണ വൈറസ് വ്യാപനം തടയുന്നതില്‍ പരാജയപ്പെട്ട നെതന്യാഹു സര്‍ക്കാര്‍ രാജിവയ്ക്കണമെന്നാവശ്യപ്പെട്ട് ഇസ്രായേലില്‍ പ്രതിഷേധം കനക്കുന്നതിനിടെയാണ് ടൂറിസം മന്ത്രിയുടെ രാജി.

നെതന്യാഹുവുമായി ഭിന്നത: ഇസ്രായേല്‍ ടൂറിസം മന്ത്രി രാജിവച്ചു
X

തെല്‍ അവീവ്: പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവുമായുള്ള അഭിപ്രായ ഭിന്നതയെതുടര്‍ന്ന് ഇസ്രായേല്‍ ടൂറിസം മന്ത്രി അസഫ് സമീര്‍ രാജിവച്ചതായി വാര്‍ത്താ ഏജന്‍സിയായ അനദൊളു റിപോര്‍ട്ട് ചെയ്തു. രാജ്യത്തെ പ്രതിരോധ മന്ത്രിയും പകരക്കാരനായ പ്രധാനമന്ത്രിയുമായ ബെന്നി ഗാന്റ്‌സിന്റെ നേതൃത്വത്തിലുള്ള ബ്ലൂ ആന്‍ഡ് വൈറ്റ് പാര്‍ട്ടിയിലെ അംഗമാണ് സമീര്‍. കൊറോണ വൈറസ് വ്യാപനം തടയുന്നതില്‍ പരാജയപ്പെട്ട നെതന്യാഹു സര്‍ക്കാര്‍ രാജിവയ്ക്കണമെന്നാവശ്യപ്പെട്ട് ഇസ്രായേലില്‍ പ്രതിഷേധം കനക്കുന്നതിനിടെയാണ് ടൂറിസം മന്ത്രിയുടെ രാജി.

'ഇന്ന് രാവിലെ താന്‍ ബെന്നി ഗാന്റ്‌സിനെ വിളിച്ച് മന്ത്രിസ്ഥാനം രാജിവച്ച വിവരം അറിയിച്ചു. തനിക്ക് നേരിയ വിശ്വാസം പോലുമില്ലാത്ത ഒരു നേതാവിന്റെ സര്‍ക്കാറില്‍ തുടരാനാവില്ലെന്നും സമീര്‍ ട്വീറ്റ് ചെയ്തു. കൈക്കൂലി, വിശ്വാസലംഘനം, വഞ്ചന എന്നിവ ഉള്‍പ്പെടെയുള്ള കേസുകളില്‍ ഇതിനകം ആരോപണം നേരിടുന്ന നെതന്യാഹുവിന് മറ്റൊരു തിരിച്ചടിയാണ് മന്ത്രിയുടെ രാജി. ഇക്കഴിഞ്ഞ ഏപ്രിലില്‍ ആണ് ഗാന്റ്‌സുമായി ചേര്‍ന്ന് നെതന്യാഹു ദേശീയ ഐക്യ സര്‍ക്കാര്‍ രൂപീകരിച്ചത്.


Next Story

RELATED STORIES

Share it