Sub Lead

ദുബയിലെ ഹോട്ടല്‍ മുറികളില്‍നിന്ന് സാധനങ്ങള്‍ മോഷ്ടിക്കുന്നു; ഇസ്രായേല്‍ വിനോദ സഞ്ചാരികള്‍ക്കെതിരേ വ്യാപക പരാതി

യുഎഇയിലേക്കുള്ള ആദ്യ വാണിജ്യ യാത്രാ വിമാനം പറന്നുയര്‍ന്ന് ഒരു മാസം പിന്നിടുന്നതിനിടെയാണ് ഹോട്ടലുകളില്‍ മോഷണം നടത്തുന്ന ഇസ്രായേലി വിനോദസഞ്ചാരികളെക്കുറിച്ച് വ്യാപക പരാതികള്‍ ഉയരുന്നത്.

ദുബയിലെ ഹോട്ടല്‍ മുറികളില്‍നിന്ന് സാധനങ്ങള്‍ മോഷ്ടിക്കുന്നു; ഇസ്രായേല്‍ വിനോദ സഞ്ചാരികള്‍ക്കെതിരേ വ്യാപക പരാതി
X

അബൂദബി: യുഎഇ സന്ദര്‍ശിക്കുന്ന ഇസ്രായേല്‍ വിനോദസഞ്ചാരികള്‍ ദുബയിലെ ഹോട്ടല്‍ മുറികളില്‍ നിന്ന് സാധനങ്ങള്‍ വ്യാപകമായി മോഷ്ടിക്കുന്നതായി റിപോര്‍ട്ട്. ഇസ്രായേല്‍ ദിനപത്രമായ യെഡിയോത്ത് അഹ്‌റോനോത്താണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്.

'താന്‍ വര്‍ഷങ്ങളായി യുഎഇ സന്ദര്‍ശിക്കുകയും അവിടെ ബിസിനസ്സ് നടത്തി വരികയും ചെയ്യുന്ന വ്യക്തിയാണ്. കഴിഞ്ഞ മാസം താന്‍ താമസിക്കുന്ന ഹോട്ടലില്‍ എത്തിയപ്പോള്‍ ലോബിയില്‍ ഹോട്ടല്‍ മുറികളില്‍നിന്ന് മോഷ്ടിച്ച വസ്തുക്കള്‍ തിരയുന്ന ഇസ്രായേലികളെ കണ്ട് ഞെട്ടിപ്പോയി'- ഒരു ഇസ്രായേലി വ്യവസായി പറഞ്ഞു.

യുഎഇ -ഇസ്രായേല്‍ നയതന്ത്രബന്ധം സാധാരണനിലയിലാക്കി കൊണ്ടുള്ള കരാര്‍ ഒപ്പുവച്ചതിനു പിന്നാലെ ഇസ്രായേലില്‍ നിന്ന് യുഎഇയിലേക്കുള്ള ആദ്യ വാണിജ്യ യാത്രാ വിമാനം പറന്നുയര്‍ന്ന് ഒരു മാസം പിന്നിടുന്നതിനിടെയാണ് ഹോട്ടലുകളില്‍ മോഷണം നടത്തുന്ന ഇസ്രായേലി വിനോദസഞ്ചാരികളെക്കുറിച്ച് വ്യാപക പരാതികള്‍ ഉയരുന്നത്.

'തങ്ങള്‍ ലോകത്തിന്റെ വിവിധ രാജ്യങ്ങളില്‍ നിന്നുള്ള നൂറുകണക്കിന് വിനോദസഞ്ചാരികള്‍ക്കാണ് ദിനംപ്രതി ആതിഥേയത്വം വഹിക്കുന്നത്. അവരില്‍ ചിലരൊക്കെ പ്രശ്‌നങ്ങള്‍ സൃഷ്ടിക്കാറുണ്ട്. എന്നാല്‍, മോഷണം ഇവിടെ പതിവുണ്ടായിരുന്നില്ല- ലോകത്തിലെ ഏറ്റവും ഉയരം കൂടിയ കെട്ടിടമായ ബുര്‍ജ് ഖലീഫയിലെ ഒരു ഹോട്ടലിന്റെ മാനേജര്‍ പറഞ്ഞു

'അടുത്തിടെ ഇസ്രായേലി വിനോദസഞ്ചാരികള്‍ ഹോട്ടലില്‍ വന്ന് ടവലുകള്‍, ചായ, കോഫി ബാഗുകള്‍, വിളക്കുകള്‍ എന്നിവ കവര്‍ന്ന് ബാഗുകളിലാക്കി കൊണ്ടുപോവുന്നത് ശ്രദ്ധയില്‍ പെട്ടതായും അദ്ദേഹം പറഞ്ഞു.

അടുത്തിടെ രണ്ട് കുട്ടികളുമായെത്തിയ ഒരു ഇസ്രായേലി കുടുംബം ചെക്ക് ഔട്ട് ചെയ്യാന്‍ വന്നു. അതിനിടെ, അവര്‍ താമസിച്ച മുറികളിലെ സാധനങ്ങള്‍ കാണാതായതായി ഹോട്ടല്‍ ജീവനക്കാര്‍ കണ്ടെത്തി. ഇക്കാര്യം ഇവരുടെ ശ്രദ്ധയില്‍പെടുത്തിയപ്പോള്‍ ഇക്കാര്യം നിഷേധിക്കുകയും ബഹളം വയ്ക്കുകയും ചെയ്തു.

ഏറെ നേരത്തേ വാഗ്വാദങ്ങള്‍ക്കൊടുവില്‍ അവരുടെ ബാഗ് തുറക്കാന്‍ സമ്മതിച്ചു, അവരുടെ പക്കല്‍ ഐസ് കണ്ടെയ്‌നറുകള്‍, ഹാംഗറുകള്‍, ഫെയ്‌സ് ടവലുകള്‍ തുടങ്ങിയവ കണ്ടെത്തി.പോലിസിനെ അറിയിക്കുമെന്ന് പറഞ്ഞതോടെ സാധനങ്ങള്‍ തിരികെ നല്‍കുകയും ക്ഷമാപണം നടത്തുകയും ചെയ്തു.-ഹോട്ടല്‍ മാനേജര്‍ പറഞ്ഞു.

നിരവധി എമിറാത്തി ഹോട്ടല്‍ ഉടമകള്‍ തങ്ങള്‍ പിടികൂടിയ മോഷണങ്ങള്‍ വിവരിക്കുന്ന ഒരു വീഡിയോ ഖത്തരി അവതാരകനായ ഡോ. അബ്ദുല്‍ അസീസ് അല്‍ഖസ്രാജ് അല്‍നസാരി അടുത്തിടെ പ്രസിദ്ധീകരിച്ചിരുന്നു.

ഇസ്രായേലുമായുള്ള ബന്ധം സാധാരണനിലയിലാക്കുക എന്നതിനര്‍ത്ഥം ഇപ്പോള്‍ മുറികളിലെ വസ്തുക്കള്‍ ഉപേക്ഷിക്കലും പിന്നീട് ഭൂമി ഉപേക്ഷിക്കലുമായിരിക്കുമെന്ന് സോഷ്യല്‍ മീഡിയയില്‍ വൈറലായ വീഡിയോയില്‍ അദ്ദേഹം മുന്നറിയിപ്പ് നല്‍കി.

Next Story

RELATED STORIES

Share it