Sub Lead

കശ്മീരില്‍ മാധ്യമപ്രവര്‍ത്തകനെ പൊതുസുരക്ഷാ നിയമം ചുമത്തി അറസ്റ്റ് ചെയ്തു

കശ്മീരില്‍ മാധ്യമപ്രവര്‍ത്തകനെ പൊതുസുരക്ഷാ നിയമം ചുമത്തി അറസ്റ്റ് ചെയ്തു
X

ശ്രീനഗര്‍: ജമ്മു കശ്മീരില്‍ മാധ്യമപ്രവര്‍ത്തകനെ പൊതുസുരക്ഷാ നിയമം ചുമത്തി അറസ്റ്റ് ചെയ്തു. പോലിസ് ക്രിമിനല്‍ ഗൂഢാലോചനക്കുറ്റം ചുമത്തിയ കേസില്‍ കോടതി ജാമ്യം നല്‍കിയതിന്റെ തൊട്ടടുത്ത ദിവസമാണ് മാധ്യമപ്രവര്‍ത്തകനായ സജാദ് ഗുല്ലിനെതിരേ ജമ്മു കശ്മീര്‍ ഭരണകൂടം പൊതുസുരക്ഷാ നിയമം (പിഎസ്എ) ചുമത്തിയത്. മാധ്യമപ്രവര്‍ത്തകനെ ജമ്മുവിലെ കോട് ബല്‍വാല്‍ ജയിലിലേക്ക് മാറ്റിയതായി അധികൃതര്‍ അറിയിച്ചു.

ഒരു ന്യൂസ് പോര്‍ട്ടലില്‍ ജോലി ചെയ്യുന്ന സജാദ് 'അടുത്തിടെ നടന്ന തീവ്രവാദ വിരുദ്ധ ഓപറേഷനുമായി ബന്ധപ്പെട്ട് വ്യാജ ട്വീറ്റുകളിലൂടെ തെറ്റായ വിവരങ്ങള്‍ പ്രചരിപ്പിച്ചു' എന്നാരോപിച്ചാണ് പോലിസ് അറസ്റ്റുചെയ്തത്. ദേശവിരുദ്ധ മുദ്രാവാക്യങ്ങളടങ്ങുന്ന ആക്ഷേപകരമായ വീഡിയോകള്‍ മാധ്യമപ്രവര്‍ത്തകന്‍ അപ്‌ലോഡ് ചെയ്തതായി പോലിസ് ആരോപിച്ചു. അദ്ദേഹത്തിന്റെ മൊത്തത്തിലുള്ള പ്രവര്‍ത്തനങ്ങള്‍ ഇന്ത്യയുടെ പരമാധികാരത്തിനും അഖണ്ഡതയ്ക്കും ഐക്യത്തിനുമെതിരാണെന്നും പോലിസ് പറയുന്നു.

ഇന്നലെ സജാദിന് മജിസ്‌ട്രേറ്റ് ജാമ്യം അനുവദിച്ചെങ്കിലും പോലിസ് വിട്ടയക്കാന്‍ തയ്യാറായില്ല. തുടര്‍ന്ന് ഇയാള്‍ക്കെതിരേ പിഎസ്എ നിയമം ചുമത്തി കസ്റ്റഡിയിലെടുക്കുകയായിരുന്നു. മാധ്യമപ്രവര്‍ത്തകനെതിരേ പോലിസ് വധശ്രമത്തിനും കേസെടുത്തതായി കസ്റ്റഡിയിലെടുത്ത മാധ്യമപ്രവര്‍ത്തകന്റെ അഭിഭാഷകന്‍ പറയുന്നു. പിഎസ്എ പ്രകാരം ഒരു വ്യക്തിയെ മൂന്ന് മുതല്‍ ആറ് മാസം വരെ വിചാരണ കൂടാതെ തടവിലിടാം. മിക്ക കേസുകളിലും അറസ്റ്റുചെയ്തവരെ ദീര്‍ഘകാലത്തേക്ക് ജയിലില്‍ അടയ്ക്കുന്നതിന് പൊതുസുരക്ഷാ നിയമം വ്യാപകമായി ദുരുപയോഗം ചെയ്തുവരുന്നുണ്ട്.

Next Story

RELATED STORIES

Share it