- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
രാമക്ഷേത്രവുമായി ബന്ധപ്പെട്ട് ട്വീറ്റ്; മാധ്യമപ്രവര്‍ത്തകന്‍ പ്രശാന്ത് കനോജിയെ യുപി പോലിസ് അറസ്റ്റ് ചെയ്തു
കനോജിയെ അറസ്റ്റ് ചെയ്ത യുപി പോലിസിന്റെ നടപടിക്കെതിരേ ഭീം ആര്‍മി ചീഫ് ചന്ദ്രശേഖര്‍ ആസാദ് രംഗത്തെത്തി. പ്രമുഖ മാധ്യമപ്രവര്‍ത്തകര്‍ ഉള്‍പ്പടെ നിരവധി പേരാണ് അറസ്റ്റില്‍ പ്രതിഷേധിച്ചത്.
ന്യൂഡല്‍ഹി: രാമക്ഷേത്രവുമായി ബന്ധപ്പെട്ട് സമൂഹിക മാധ്യമങ്ങളില്‍ അധിക്ഷേപകരമായ പോസ്റ്റ് പങ്കുവെച്ചെന്നാരോപിച്ച് മാധ്യമപ്രവര്‍ത്തകന്‍ പ്രശാന്ത് കനോജിയയെ അറസ്റ്റ് ചെയ്തു. ഡല്‍ഹിയിലെ വസതിയില്‍ നിന്നാണ് ഉത്തര്‍പ്രദേശ് പോലിസ് കനോജിയെ അറസ്റ്റ് ചെയ്തത്. ഹിന്ദു ആര്‍മി നേതാവ് സുശീല്‍ തിവാരിയുടെ പോസ്റ്റ് മോര്‍ഫ് ചെയ്ത് ഉപയോഗിച്ച് അധിക്ഷേപിച്ചെന്നാരോപിച്ചാണ് അറസ്റ്റ്.
बहुजन पत्रकार @PJkanojia की गिरफ्तारी उत्तर प्रदेश सरकार के तानाशाह रवैए का प्रमाण है। अब लोगों के लिखने पढ़ने और आवाज उठाने से सरकार को तकलीफ होने लगी है। हम लगातार आपातकाल के दौर से घिरते जा रहे हैं। तत्काल प्रशांत कनौजिया की रिहाई सुनिश्चित की जाए। @lkopolice
— Chandra Shekhar Aazad (@BhimArmyChief) August 18, 2020
പ്രശാന്തിനെ അറസ്റ്റ് ചെയ്ത യുപി പോലിസിന്റെ നടപടിക്കെതിരെ വ്യാപക പ്രതിഷേധമാണ് ഉയര്‍ന്നു വരുന്നത്. കനോജിയെ അറസ്റ്റ് ചെയ്ത യുപി പോലിസിന്റെ നടപടിക്കെതിരേ ഭീം ആര്‍മി ചീഫ് ചന്ദ്രശേഖര്‍ ആസാദ് രംഗത്തെത്തി. പ്രമുഖ മാധ്യമപ്രവര്‍ത്തകര്‍ ഉള്‍പ്പടെ നിരവധി പേരാണ് അറസ്റ്റില്‍ പ്രതിഷേധിച്ചത്.
Journalist @PJkanojia picked by UP police from his residence half an hour back. Said 'in connection with a tweet.' No written orders or details were shared. Taken to Vasant Vihar station in Delhi. Will be taken to Lucknow thereafter.
— Neha Dixit (@nehadixit123) August 18, 2020
കഴിഞ്ഞ വര്‍ഷം യോഗി ആദിത്യനാഥിനെ അധിക്ഷേപിച്ച് പോസ്റ്റിട്ടെന്ന് ആരോപിച്ച് ഉത്തര്‍പ്രദേശ് പോലിസ് പ്രശാന്തിനെ അറസ്റ്റ് ചെയ്തിരുന്നു. അന്ന് കനോജിയയുടെ ഭാര്യ നല്‍കിയ ഹേബിയസ് കോര്‍പസ് ഹരജിയെത്തുടര്‍ന്നാണ് കോടതി വിഷയത്തില്‍ ഇടപെട്ടത്.
ട്വീറ്റുകളുടെ പേരില്‍ എങ്ങനെയാണ് അറസ്റ്റ് ചെയ്യുകയെന്ന് കോടതി അന്ന് ചോദിച്ചിരുന്നു. അറസ്റ്റ് ഭരണഘടനാ വിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടിയ കോടതി ഉടന്‍ ജാമ്യം അനുവദിക്കുകയായിരുന്നു.
RELATED STORIES
ഭര്ത്താവില് നിന്ന് 500 കോടി രൂപ ജീവനാംശം തേടി ഭാര്യ; 12 കോടി...
22 Dec 2024 12:05 PM GMTതടവുകാരന്റെ ചെറുമകളെ വീട്ടിലേക്ക് ക്ഷണിച്ചു; ജയിലറെ ചെരുപ്പൂരി തല്ലി...
22 Dec 2024 11:12 AM GMTകേരളത്തെ 30 സംഘടനാ ജില്ലകളായി തിരിച്ച് ബിജെപി
22 Dec 2024 10:49 AM GMTഇരിട്ടി സൈനുദ്ദീന് വധം: പരോളിലിറങ്ങിയ സിപിഎം പ്രവര്ത്തകന്...
22 Dec 2024 9:01 AM GMTപനിബാധിച്ച് കുവൈത്തില് ചികില്സയിലായിരുന്ന യുവതി മരിച്ചു
22 Dec 2024 8:29 AM GMTപാലക്കാട് വിദ്യാര്ഥികളുടെ ക്രിസ്മസ് ആഘോഷം തടഞ്ഞ മൂന്ന് വിശ്വഹിന്ദു...
22 Dec 2024 7:29 AM GMT