Sub Lead

കണ്ണൂരില്‍ കെ റെയില്‍ അതിരടയാള കല്ലുകള്‍ വീണ്ടും പിഴുതുമാറ്റി റീത്ത് വച്ചു

കണ്ണൂരില്‍ കെ റെയില്‍ അതിരടയാള കല്ലുകള്‍ വീണ്ടും പിഴുതുമാറ്റി റീത്ത് വച്ചു
X

കണ്ണൂര്‍: മാടായിപ്പാറയില്‍ കെ റെയില്‍ അതിരടയാള കല്ലുകള്‍ വീണ്ടും പിഴുതുമാറ്റി. എട്ട് കല്ലുകള്‍ പിഴുതെടുത്ത് റോഡില്‍ കൂട്ടിയിട്ട് റീത്ത് വച്ചു. നേരത്തെ രണ്ടുതവണ ഇവിടെ കല്ലുകള്‍ പിഴുത് മാറ്റിയിരുന്നു. സംഭവത്തില്‍ പഴയങ്ങാടി പോലിസ് അന്വേഷണം ആരംഭിച്ചു. കഴിഞ്ഞ ചൊവ്വാഴ്ച കെ റെയിലിന്റെ അതിരടയാളക്കല്ല് പിഴുതുമാറ്റുമെന്ന് കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍ പ്രഖ്യാപിച്ച അന്ന് രാത്രിതന്നെയാണ് മാടായിപ്പാറയിലെ സര്‍വേ കല്ലുകള്‍ പിഴുതുമാറ്റപ്പെട്ടത്.

പിഴുതുമാറ്റിയ കല്ലിന്റെ ചിത്രം സമൂഹമാധ്യമങ്ങളില്‍ പങ്കുവച്ച ചെറുകുന്ന് മണ്ഡലം യൂത്ത് കോണ്‍ഗ്രസ് പ്രസിഡന്റ് പുത്തന്‍പുരയില്‍ രാഹുലിനെതിരേ പഴയങ്ങാടി പോലിസ് കലാപാഹ്വാനത്തിന് കേസെടുത്തത് വലിയ വിവാദമായിരുന്നു. 'പണി തുടങ്ങി' എന്ന അടിക്കുറിപ്പോടെയായിരുന്നു രാഹുലിന്റെ പോസ്റ്റ്. 500 ഏക്കറില്‍ പരന്നുകിടക്കുന്ന ജൈവസമ്പത്തായ മാടായിപ്പാറ തുരന്ന് കെ റെയില്‍ നിര്‍മിക്കുന്നതിനെതിരേ പരിസ്ഥിതി പ്രവര്‍ത്തകര്‍ അടക്കം പ്രതിഷേധവുമായി രംഗത്തുണ്ട്.

സില്‍വര്‍ ലൈന്‍ പദ്ധതിയിയുടെ ഭാഗമായി കെ റെയില്‍ എന്ന് രേഖപ്പെടുത്തിയ തൂണുകള്‍ സ്ഥാപിക്കുന്നത് നിയമവിരുദ്ധമാണെന്ന് ഹൈക്കോടതി ഇതിനിടെ ഇടക്കാല ഉത്തരവിറക്കിയിരുന്നു. കല്ല് നീക്കം ചെയ്യുന്നതില്‍ നിലപാട് അറിയിക്കാന്‍ കെ റെയില്‍ കമ്പനിക്ക് നിര്‍ദേശവും നല്‍കിയിരുന്നു. സില്‍വര്‍ ലൈനിനായി 2832 കല്ലുകള്‍ സ്ഥാപിച്ചെന്നാണ് സര്‍ക്കാര്‍ വ്യക്തമാക്കിയത്. എന്നാല്‍, വീടുകളിലേക്കുള്ള പ്രവേശനം പോലും തടഞ്ഞാണ് വലിയ അതിരടയാള തൂണ്‍ സ്ഥാപിക്കുന്നത്. ജനങ്ങളെ ബുദ്ധിമുട്ടിച്ചും ഭീഷണിപ്പെടുത്തിയുമല്ല പദ്ധതി നടപ്പാക്കേണ്ടതെന്നാണ് ഹൈക്കോടതി ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ വ്യക്തമാക്കിയത്.

Next Story

RELATED STORIES

Share it