Sub Lead

റെയില്‍പാളത്തില്‍ കിടന്നയാള്‍ തലനാരിഴക്ക് രക്ഷപ്പെട്ടു(വീഡിയോ)

റെയില്‍പാളത്തില്‍ കിടന്നയാള്‍ തലനാരിഴക്ക് രക്ഷപ്പെട്ടു(വീഡിയോ)
X

കണ്ണൂര്‍: തീവണ്ടി കടന്നുപോകുമ്പോള്‍ പാളത്തില്‍ കമിഴ്ന്നുകിടന്നയാള്‍ അദ്ഭുദകരമായി ജീവനോടെ തിരിച്ചെത്തി. തിങ്കളാഴ്ച വൈകീട്ട് കണ്ണൂര്‍ പന്നേന്‍പാറയിലായിരുന്നു സംഭവം. തീവണ്ടി കടന്നുപോകുന്ന സമയമത്രയും ഇയാള്‍ പാളത്തില്‍ അമര്‍ന്നുകിടന്നു. വണ്ടി പോയ ശേഷം കൂസലില്ലാതെ എഴുന്നേറ്റ് പോകുന്നതിന്റെ വീഡിയോ ദൃശ്യം പുറത്തുവന്നു. നാലുമുക്ക് സ്വദേശിയാണ് ഇയാളെന്ന് റിപോര്‍ട്ടുകള്‍ പറയുന്നു. പാളത്തിനു സമീപത്തു നിന്ന് ആരോ പകര്‍ത്തിയതാണ് ദൃശ്യം. സംഭവത്തില്‍ റെയില്‍വെ പോലിസ് അന്വേഷണം തുടങ്ങി.


Next Story

RELATED STORIES

Share it