Big stories

കരിപ്പൂര്‍ വിമാനാപകടം; മരണ സംഖ്യ 17 ആയി

15 പേരുടെ നില അതീവ ഗരുതരമാണെന്നാണ് റിപ്പോര്‍ട്ട്. അപകടത്തില്‍ 123 പേര്‍ പരിക്കേറ്റ് വിവിധ ആശുപത്രികളില്‍ ചികിത്സയിലുണ്ട്.

കരിപ്പൂര്‍ വിമാനാപകടം; മരണ സംഖ്യ 17 ആയി
X

കരിപ്പൂര്‍: നാടിനെ ഞെട്ടിച്ച വിമാന അപകടത്തില്‍ മരണ സംഖ്യ ഉയരുന്നു. പൈലറ്റും സഹ പൈലറ്റും അടക്കമുള്ളവരാണ് വിമാന അപകടത്തില്‍ മരിച്ചത്. 17 പേരുടെ മരണമാണ് സ്ഥിരീകരിച്ചത്. 15 പേരുടെ നില അതീവ ഗരുതരമാണെന്നാണ് റിപ്പോര്‍ട്ട്. അപകടത്തില്‍ 123 പേര്‍ പരിക്കേറ്റ് വിവിധ ആശുപത്രികളില്‍ ചികിത്സയിലുണ്ട്. ഇതില്‍ 84 പേര്‍ കോഴിക്കോട് ജില്ലയിലെ വിവിധ ആശുപത്രികളിലാണ്. ആശുപത്രികളിലേക്ക് എത്തിച്ച ഭൂരിഭാഗം പേര്‍ക്കും സാരമായ പരിക്കുണ്ട്.

മരിച്ചവരില്‍ സ്ഥിരീകരിച്ച വിവരങ്ങള്‍ ഇങ്ങനെ:

പൈലറ്റ് ക്യാപ്റ്റന്‍ ഡി വി സാഥേ, സഹപൈലറ്റ് ക്യാപ്റ്റന്‍ അഖിലേഷ് എന്നിവര്‍ മരിച്ചു. ഇവര്‍ കോഴിക്കോട് മിംസ് ആശുപത്രിയിലാണ്.

കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ രണ്ട് പുരുഷന്‍മാര്‍, രണ്ട് സ്ത്രീകള്‍, ഒരു കുട്ടി എന്നിവരാണ് മരിച്ചിരിക്കുന്നത്.

കോഴിക്കോട് മെഡിക്കല്‍ കോളജില്‍ മരിച്ചവര്‍:

1. സഹീര്‍ സയ്യിദ്, 38, തിരൂര്‍ സ്വദേശി

2. മുഹമ്മദ് റിയാസ്, 23, പാലക്കാട് സ്വദേശി

3. 45 വയസ്സുള്ള സ്ത്രീ

4. 55 വയസ്സുള്ള സ്ത്രീ

5. ഒന്നരവയസ്സുളള കുഞ്ഞ്

ബേബി മെമ്മോറിയല്‍ ആശുപത്രിയില്‍ മരിച്ചവര്‍:

1. ഷറഫുദ്ദീന്‍, 35, പിലാശ്ശേരി സ്വദേശി

2. രാജീവന്‍, 61, ബാലുശ്ശേരി സ്വദേശി

പൈലറ്റും, സഹപൈലറ്റും അല്ലാതെ കോഴിക്കോട് മിംസില്‍ മരിച്ചവര്‍:

1. ദീപക്

2. അഖിലേഷ്

3. ഐമ എന്ന കുട്ടി

ഫറോക്ക് ക്രസന്റ് ആശുപത്രിയില്‍ മരിച്ചത്:

1. തിരിച്ചറിഞ്ഞിട്ടില്ലാത്ത ഒരാള്‍

കനത്ത മഴയില്‍ റണ്‍വേയില്‍ ഇറങ്ങിയ വിമാനം റണ്‍വേയില്‍ നിന്ന് തെറ്റി ഇറങ്ങി മുപ്പതടിയോളം താഴ്ചയിലേക്ക് മറിഞ്ഞു വീഴുകയായിരുന്നു. വിമാനത്തിന്റെ മുന്‍വശത്തെ വാതില്‍ വരെയുള്ള ഭാഗം പിളര്‍ന്ന് പോയി.

Next Story

RELATED STORIES

Share it