Sub Lead

പോലിസുകാരന്റെ മുഖത്തടിച്ച് ബിജെപി നേതാവ്

പോലിസുകാരന്റെ മുഖത്തടിച്ച് ബിജെപി നേതാവ്
X

ബംഗളൂരു: കര്‍ണാടകയില്‍ പോലിസ് ഉദ്യോഗസ്ഥന്റെ മുഖത്തടിച്ച് ബിജെപി നേതാവ്. മുന്‍ എംഎല്‍എയും ബിജെപിയുടെ മുതിര്‍ന്ന നേതാവുമായ പാപ്പ റെഡ്ഡിയാണ് രണ്ട് പോലിസുകാരെ പരസ്യമായി അപമാനിച്ചത്. റായ്ചൂരില്‍ ബിജെപിയുടെ നേതൃത്വത്തില്‍ പ്രതിഷേധ സമരം നടക്കുന്നതിനിടേയാണ് പോലിസുകാരനെ പരസ്യമായി മുഖത്തടിച്ചത്.

സമരത്തിനിടെ ബിജെപി പ്രവര്‍ത്തകര്‍ പ്രതിപക്ഷ നേതാവ് സിദ്ധരാമയ്യയുടെ കോലം കത്തിക്കാന്‍ ശ്രമിച്ചിരുന്നു. ഇത് തടഞ്ഞതിനാണ് പോലിസ് ഉദ്യോഗസ്ഥരെ ബിജെപി നേതാവ് കൈയ്യേറ്റം ചെയ്തത്. ബിജെപി എസ് സി മോര്‍ച്ചയുടെ ആഭിമുഖ്യത്തിലാണ് അംബേദ്കര്‍ സ്‌ക്വയറില്‍ പ്രതിഷേധം. സമരത്തിനിടെ ബിജെപി പ്രവര്‍ത്തകര്‍ സിദ്ധരാമയ്യയുടെ കോലം കത്തിക്കാന്‍ ശ്രമിക്കുകയായിരുന്നു. പോലിസ് ഇത് തടയുകയും കോലം എടുത്തുമാറ്റുകയും ചെയ്തതാണ് ബിജെപി നേതാക്കളെ പ്രകോപിതരാക്കിയത്. ഇതിനിടെ പോലിസുകാരെ കൈയ്യേറ്റം ചെയ്ത ബിജെപി നേതാവ് ഒരു പോലിസ് ഉദ്യോഗസ്ഥന്റെ മുഖത്ത് അടിക്കുകയായിരുന്നു. മറ്റൊരു പോലിസ് ഇന്‍സ്‌പെക്ടറെ പരസ്യമായി അപമാനിക്കുകയും ചെയ്തതായി ദൃക്‌സാക്ഷികള്‍ പറഞ്ഞു. സംഭവത്തിന്റെ ദൃശ്യങ്ങള്‍ സാമൂഹിക മാധ്യമങ്ങളിലും പ്രചരിച്ചിരുന്നു.

Next Story

RELATED STORIES

Share it