Sub Lead

വയനാട്ടുകാര്‍ക്ക് 100 വീട് വാഗ്ദാനം ചെയ്തിട്ട് കേരള സര്‍ക്കാര്‍ മറുപടി തന്നില്ലെന്ന് കര്‍ണാടക മുഖ്യമന്ത്രി

വയനാട്ടുകാര്‍ക്ക് 100 വീട് വാഗ്ദാനം ചെയ്തിട്ട് കേരള സര്‍ക്കാര്‍ മറുപടി തന്നില്ലെന്ന് കര്‍ണാടക മുഖ്യമന്ത്രി
X

കോഴിക്കോട്: വയനാട് ദുരന്തബാധിതര്‍ക്ക് വീട് വച്ചു നല്‍കാമെന്ന വാഗ്ദാനത്തില്‍ കേരളസര്‍ക്കാര്‍ മറുപടി നല്‍കിയില്ലെന്ന് കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ. ദുരിതബാധിതരെ പുനരധിവസിപ്പിക്കാന്‍ 100 വീടുകള്‍ വച്ച് നല്‍കാമെന്ന് വാഗ്ദാനം ചെയ്തിരുന്നുവെന്ന് സിദ്ധരാമയ്യ കേരള മുഖ്യമന്ത്രി പിണറായി വിജയന് എഴുതിയ കത്ത് പറയുന്നു. കേരള ചീഫ് സെക്രട്ടറിതലത്തിലും വിഷയം സംസാരിച്ചിരുന്നുവെന്നും വാഗ്ദാനം നടപ്പാക്കാന്‍ ഇപ്പോഴും തയ്യാറാണെന്നും കത്തില്‍ സിദ്ധരാമയ്യ അറിയിച്ചു. കേരളത്തിന്റെ മറുപടി ലഭിക്കാത്തത് വാഗ്ദാനം പാലിക്കാന്‍ തടസമാണെന്നും ഭൂമി വാങ്ങി വീട് വെച്ച് നല്‍കാന്‍ തയ്യാറെന്നും സിദ്ദരാമയ്യയുടെ കത്ത് പറയുന്നു.

Next Story

RELATED STORIES

Share it