Sub Lead

കര്‍ണാടക തിരഞ്ഞെടുപ്പ് ഫലം: വിഭജന രാഷ്ട്രീയത്തിനെതിരായ ജനവിധി: എസ്ഡിപിഐ

ബിജെപിയുടെ വിദ്വേഷ രാഷ്ട്രീയത്തിനും ജനങ്ങളെ ഭിന്നിപ്പിച്ച് ഭരിക്കാനുള്ള വര്‍ഗീയ അജണ്ടയ്ക്കും എതിരാണ് ജനവിധി.

കര്‍ണാടക തിരഞ്ഞെടുപ്പ് ഫലം: വിഭജന രാഷ്ട്രീയത്തിനെതിരായ ജനവിധി: എസ്ഡിപിഐ
X

ഡല്‍ഹി: കര്‍ണാടക തിരഞ്ഞെടുപ്പ് ഫലം വിഭജന രാഷ്ട്രീയത്തിനെതിരായ ജനവിധിയാണെന്ന് എസ്ഡിപിഐ ദേശീയ ജനറല്‍ സെക്രട്ടറി ഇല്യാസ് മുഹമ്മദ് തുംബ. ജനങ്ങളാണ് യഥാര്‍ത്ഥ വിജയികള്‍. ബി.ജെ.പിയുടെ വിഭജന രാഷ്ട്രീയത്തെ തള്ളിക്കളഞ്ഞ് ജനാധിപത്യത്തിനും മതേതരത്വത്തിനും വേണ്ടിയാണ് അവര്‍ വോട്ട് ചെയ്തത്. വിദ്വേഷ, വര്‍ഗീയ രാഷ്ട്രീയത്തെ പരാജയപ്പെടുത്തിയതിന് കര്‍ണാടകയിലെ ജനങ്ങളെ അദ്ദേഹം അഭിനന്ദിച്ചു.

ബിജെപിയുടെ വിദ്വേഷ രാഷ്ട്രീയത്തിനും ജനങ്ങളെ ഭിന്നിപ്പിച്ച് ഭരിക്കാനുള്ള വര്‍ഗീയ അജണ്ടയ്ക്കും എതിരാണ് ജനവിധി. യഥാര്‍ത്ഥ ജനാധിപത്യവും മതേതരത്വവും സ്ഥാപിക്കാന്‍ കോണ്‍ഗ്രസ് പാര്‍ട്ടി പ്രവര്‍ത്തിക്കണമെന്നും തൊഴിലവസരങ്ങള്‍ സൃഷ്ടിച്ചും അവരുടെ സുരക്ഷ ഉറപ്പാക്കിയും ജനങ്ങളുടെ പ്രതീക്ഷകള്‍ നിറവേറ്റണം. മുന്‍കാലങ്ങളില്‍ കോണ്‍ഗ്രസ് മതേതര മൂല്യങ്ങള്‍ക്ക് വരുത്തിയ നാശനഷ്ടങ്ങള്‍ ആവര്‍ത്തിക്കരുത്. അല്ലാത്തപക്ഷം ഭാവിയില്‍ ഇതേ ആളുകള്‍ തന്നെ തള്ളിക്കളയും.എസ്ഡിപിഐ ജനങ്ങള്‍ക്കൊപ്പം നില്‍ക്കുമെന്നും വിശപ്പില്ലാത്ത ഭയരഹിത സമൂഹം എന്നത് പാര്‍ട്ടിയുടെ അടിസ്ഥാന മുദ്രാവാക്യവാണെന്നും ഇല്യാസ് തുംബെ കൂട്ടി ച്ചേര്‍ത്തു.





Next Story

RELATED STORIES

Share it