- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
മുസ്‌ലിംകളെ സാമ്പത്തികമായി ബഹിഷ്‌കരിക്കണമെന്ന് വിദ്വേഷ പ്രസംഗം; കാളികാമഠം പൂജാരിക്കെതിരേ കേസെടുത്തു
ഷിമോഗ: മുസ്‌ലിംകളെ സാമ്പത്തികമായി ബഹിഷ്‌കരിക്കാന്‍ ആഹ്വാനം ചെയ്തതിനും വിദ്വേഷ പ്രസംഗം നടത്തിയതിനും ഹിന്ദുത്വവാദിയും കാളികാമഠം പൂജാരിയുമായ ഋഷികുമാര്‍ സ്വാമിക്കെതിരേ ചിന്താമണി പോലിസ് കേസെടുത്തു.
Kali Swami is making people take oath to boycott trade with Muslims, While #Harsha's sister can be seen not willing to participate in it. Even after being forced she is abstaining herself from joining this oath.
— Undefeated_Faith (@Shaad_Bajpe) March 2, 2022
When you suffer you will know you were being used for politics. pic.twitter.com/E8wZhe2ih1
കഴിഞ്ഞ മാസം ഷിമോഗയില്‍ ബജ്‌റംഗ്ദള്‍ പ്രവര്‍ത്തകന്‍ ഹര്‍ഷ ഹിന്ദു കൊല്ലപ്പെട്ടതുമായി ബന്ധപ്പെട്ട് നടത്തിയ പ്രതിഷേധ യോഗത്തിലാണ് മുസ് ലിംകള്‍ക്കെതിരേ വിദ്വേഷ പ്രസംഗം നടത്തിയത്. മുസ് ലിം വ്യാപാരികളെ ബഹിഷ്‌കരിക്കുമെന്ന പ്രതിജ്ഞ ചൊല്ലിക്കൊടുക്കുന്ന വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു. മുസ്‌ലിം സമുദായത്തിനെതിരെ അപകീര്‍ത്തികരമായ പദങ്ങള്‍ ഉപയോഗിച്ച് ഋഷികുമാര്‍ സത്യപ്രതിജ്ഞ ചെയ്യുന്നത് കാണാമായിരുന്നു. ഷിമോഗ സ്വദേശി മുനവര്‍ നല്‍കിയ പരാതിയില്‍ ഐപിസി 295, 505 (2) വകുപ്പുകള്‍ പ്രകാരം ദര്‍ശനത്തിനെതിരെ കേസെടുത്തിട്ടുണ്ട്.
മുസ്‌ലിംകള്‍ക്കെതിരേ അക്രമത്തിന് പ്രേരിപ്പിക്കുന്ന കുപ്രസിദ്ധ വിദ്വേഷപ്രചാരകനാണ് ഋഷികുമാര്‍. ജനുവരിയില്‍ ശ്രീരംഗപട്ടണ മസ്ജിദ് പൊളിക്കണമെന്ന് ആവശ്യപ്പെട്ടതിന് ചിക്കമംഗളൂരു പോലിസ് ഇയാളെ അറസ്റ്റ് ചെയ്തിരുന്നു. ചരിത്രപ്രസിദ്ധമായ മസ്ജിദ് ഹനുമാന്‍ ക്ഷേത്രമാണെന്നും ബാബറി മസ്ജിദ് പോലെ പൊളിക്കണമെന്നും ആവശ്യപ്പെട്ട് ഋഷികുമാര്‍ തന്റെ ഫേസ്ബുക്ക് പേജില്‍ വീഡിയോ അപ്ലോഡ് ചെയ്തിരുന്നു.
RELATED STORIES
പ്രീമിയര്‍ ലീഗില്‍ കുതിപ്പ് തുടര്‍ന്ന് ലിവര്‍പൂള്‍; ലാ ലിഗയില്‍ റയല്‍...
23 Dec 2024 5:53 AM GMTവിജയരാഘവന് തെറ്റായൊന്നും പറഞ്ഞിട്ടില്ല: പി കെ ശ്രീമതി
23 Dec 2024 5:43 AM GMTഉത്തര്‍പ്രദേശില്‍ ഏറ്റുമുട്ടല്‍; മൂന്നു പേര് കൊല്ലപ്പെട്ടു;...
23 Dec 2024 4:48 AM GMTക്ഷേമ പെന്ഷന് വിതരണം ഇന്ന് മുതല്‍
23 Dec 2024 4:20 AM GMTപശുക്കുട്ടിയെ ഇടിച്ച കാര്‍ തടഞ്ഞ് അമ്മപശുവും സംഘവും(വീഡിയോ)
23 Dec 2024 4:11 AM GMTഗസയില്‍ 'രക്തസാക്ഷ്യ ഓപ്പറേഷനുമായി' അല്‍ ഖുദ്സ് ബ്രിഗേഡ് (വീഡിയോ)
23 Dec 2024 3:52 AM GMT