- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
എസ്ഡിപിഐ പ്രതിഷേധാഗ്‌നി: റാലിയില്‍ മനുഷ്യാവകാശ ലംഘനങ്ങള്‍ക്കെതിരേ പ്രതിഷേധം അലയടിച്ചു
കശ്മീരില്‍ ആര്‍ട്ടിക്കിള്‍ 370, 35 എ വകുപ്പുകള്‍ പിന്‍വലിച്ചതിനെത്തുടര്‍ന്ന് സര്‍ക്കാരിന്റെയും സൈന്യത്തിന്റെയും നേതൃത്വത്തില്‍ നടക്കുന്ന കിരാതമായ നടപടികള്‍ക്കെതിരേ ശക്തമായ താക്കീതു നല്‍കുന്നതായിരുന്നു റാലിയില്‍ മുഴങ്ങിയ മുദ്രാവാക്യങ്ങളും പ്രദര്‍ശിപ്പിച്ച പ്ലക്കാഡുകളും.
കോഴിക്കോട്: കശ്മീരില്‍ ജനാധിപത്യം പുന:സ്ഥാപിക്കണമെന്നാവശ്യപ്പെട്ട് എസ്ഡിപിഐ പ്രതിഷേധാഗ്‌നി എന്ന പ്രമേയത്തില്‍ സംഘടിപ്പിച്ച പ്രതിഷേധ റാലിയിലും പൊതുസമ്മേളനത്തിലും മേഖലയില്‍ നടക്കുന്ന മനുഷ്യാവകാശ ലംഘനങ്ങള്‍ക്കെതിരേ പ്രതിഷേധം അലയടിച്ചു. കശ്മീരില്‍ ആര്‍ട്ടിക്കിള്‍ 370, 35 എ വകുപ്പുകള്‍ പിന്‍വലിച്ചതിനെത്തുടര്‍ന്ന് സര്‍ക്കാരിന്റെയും സൈന്യത്തിന്റെയും നേതൃത്വത്തില്‍ നടക്കുന്ന കിരാതമായ നടപടികള്‍ക്കെതിരേ ശക്തമായ താക്കീതു നല്‍കുന്നതായിരുന്നു റാലിയില്‍ മുഴങ്ങിയ മുദ്രാവാക്യങ്ങളും പ്രദര്‍ശിപ്പിച്ച പ്ലക്കാഡുകളും.
പ്രതിഷേധ റാലിയില്‍ അണിനിരന്ന ആയിരക്കണക്കിനു സ്ത്രീകളും കുട്ടികളും റാലി ശ്രദ്ധേയമാക്കി. ഇഎംഎസ് സ്‌റ്റേഡിയം പരിസരത്തുനിന്നാരംഭിച്ച റാലി മാവൂര്‍ റോഡ്, കെഎസ്ആര്‍ടിസി, മാനാഞ്ചിറ വഴി മുതലക്കുളത്തു സമാപിച്ചു.
റാലിക്ക് സംസ്ഥാന പ്രസിഡന്റ് പി അബ്ദുല്‍ മജീദ് ഫൈസി, വൈസ് പ്രസിഡന്റ് എം കെ മനോജ് കുമാര്‍, സംസ്ഥാന ജനറല്‍ സെക്രട്ടറിമാരായ പി അബ്ദുല്‍ ഹമീദ്, റോയി അറയ്ക്കല്‍, തുളസീധരന്‍ പള്ളിക്കല്‍, സംസ്ഥാന നേതാക്കളായ മുസ്തഫ കൊമ്മേരി, അജ്മല്‍ ഇസ്മായില്‍, പി കെ ഉസ്മാന്‍, ഇ എസ് ഖാജാ ഹുസൈന്‍, പി പി മൊയ്തീന്‍ കുഞ്ഞ്, ജലീല്‍ നീലാമ്പ്ര, പി ആര്‍ കൃഷ്ണന്‍കുട്ടി, കൃഷ്ണന്‍ എരഞ്ഞിക്കല്‍, ഡോ. സി എച്ച് അഷ്‌റഫ്, നൗഷാദ് മംഗലശ്ശേരി, ജില്ലാ നേതാക്കളായ മുസ്തഫ പാലേരി, എന്‍ യു സലാം, എ സി ജലാലുദ്ദീന്‍, ഹംസ വാര്യാട്, സിപി ലത്തീഫ്, എസ് പി അമീര്‍ അലി, ഇ.എം.ലത്തീഫ്, ഖാദര്‍ അറഫ, ബഷീര്‍ കണ്ണാടിപ്പറമ്പ്, ടി നാസര്‍, സലിം കാരാടി, എ കെ അബ്ദുല്‍ മജീദ്, അലവിക്കുട്ടി മാസ്റ്റര്‍, നാസര്‍ പരൂര്‍, എന്‍ജിനീയര്‍ എം എ സലിം, ജലീല്‍ സഖാഫി, പി കെ ഗോപി, റോബിന്‍ ജോസ്, ടി പി മുഹമ്മദ്, വാഹിദ് ചെറുവറ്റ, എന്‍ കെ റഷീദ് ഉമരി, ഷൗക്കത്ത് കരുവാരക്കുണ്ട് പങ്കെടുത്തു.
RELATED STORIES
അസം ഖനിയിലെ അപകടം: ഒരാളുടെ മൃതദേഹം കണ്ടെത്തി; എട്ട് പേരെ...
8 Jan 2025 11:30 AM GMTഹണി റോസ് തുടങ്ങിവെച്ചത് ധീരമായ പോരാട്ടം: ഫെഫ്ക
8 Jan 2025 11:09 AM GMTസ്ത്രീകള്‍ക്ക് പ്രതിമാസം 2500 രൂപ; 'ജീവന് രക്ഷാ യോജന' പദ്ധതി...
8 Jan 2025 10:48 AM GMTസംസ്ഥാന സ്കൂള്‍ കലോല്‍സവം; കലാകിരീടം ചൂടി തൃശൂര്‍
8 Jan 2025 10:45 AM GMT2026 ലോകകപ്പ് അവസാനത്തേത്; മെസിക്കും സുവാരസിനും ഒപ്പം...
8 Jan 2025 10:30 AM GMTറിസോര്‍ട്ടിന്റെ ആറാം നിലയില്‍ നിന്നു വീണ് ഒമ്പതു വയസുകാരന് മരിച്ചു
8 Jan 2025 10:12 AM GMT