- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
ബോട്ട് ദുരന്തത്തില്‍ 'രക്തസാക്ഷിത്വം വരിച്ച' കുട്ടികള്‍; വാട്‌സ് ആപ്പ് സ്റ്റാറ്റസിന്റെ പേരില്‍ കശ്മീരില്‍ മാധ്യമപ്രവര്‍ത്തകനെതിരേ ക്രിമിനല്‍ കേസ്
ബന്ദിപോര ജില്ലയിലെ പ്രാദേശിക വാര്‍ത്താ ഏജന്‍സിയായ കശ്മീര്‍ ന്യൂസ് ഒബ്‌സര്‍വര്‍ (കെഎന്‍ഒ) റിപോര്‍ട്ടര്‍ സാജിദ് റെയ്‌നയ്‌ക്കെതിരേയാണ് പോലിസ് കേസെടുത്തത്. കലാപമുണ്ടാക്കുകയെന്ന നികൃഷ്ടലക്ഷ്യത്തോടെ പ്രകോപനങ്ങളുണ്ടാക്കല്‍ (153ാം വകുപ്പ്), സമാധാനാന്തരീക്ഷം തകര്‍ക്കുംവിധം പൊതുജനങ്ങളില്‍ പ്രകോപനത്തിന് പ്രേരണ നല്‍കുന്ന തരത്തില്‍ സംസാരിക്കല്‍ 505 (ബി) എന്നീ വകുപ്പുകള്‍ പ്രകാരമാണ് കേസെടുത്തതെന്ന് പോലിസ് അറിയിച്ചു.
ശ്രീനഗര്‍: ബോട്ട് ദുരന്തത്തില്‍ മരണപ്പെട്ട കുട്ടികളെക്കുറിച്ച് വാട്‌സ് ആപ്പ് സ്റ്റാറ്റസ് ഇട്ടതിന്റെ പേരില്‍ കശ്മീരില്‍ മാധ്യമപ്രവര്‍ത്തകനെതിരേ പോലിസ് ക്രിമിനല്‍ കേസെടുത്തു. 2006ലെ ബോട്ട് ദുരന്തത്തില്‍ 'രക്തസാക്ഷിത്വം വരിച്ച' കുട്ടികള്‍ എന്ന വാട്‌സ് ആപ്പ് സ്റ്റാറ്റസാണ് കേസിന് ആധാരമായിരിക്കുന്നത്. ബന്ദിപോര ജില്ലയിലെ പ്രാദേശിക വാര്‍ത്താ ഏജന്‍സിയായ കശ്മീര്‍ ന്യൂസ് ഒബ്‌സര്‍വര്‍ (കെഎന്‍ഒ) റിപോര്‍ട്ടര്‍ സാജിദ് റെയ്‌നയ്‌ക്കെതിരേയാണ് പോലിസ് കേസെടുത്തത്. കലാപമുണ്ടാക്കുകയെന്ന നികൃഷ്ടലക്ഷ്യത്തോടെ പ്രകോപനങ്ങളുണ്ടാക്കല്‍ (153ാം വകുപ്പ്), സമാധാനാന്തരീക്ഷം തകര്‍ക്കുംവിധം പൊതുജനങ്ങളില്‍ പ്രകോപനത്തിന് പ്രേരണ നല്‍കുന്ന തരത്തില്‍ സംസാരിക്കല്‍ 505 (ബി) എന്നീ വകുപ്പുകള്‍ പ്രകാരമാണ് കേസെടുത്തതെന്ന് പോലിസ് അറിയിച്ചു.
തനിക്കെതിരേ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തതായി പോലിസ് അറിയിച്ചതായി റെയ്‌നയെ ഉദ്ധരിച്ച് മുസ്‌ലിം മിറര്‍ റിപോര്‍ട്ട് ചെയ്തു. 2006 മെയ് മൂന്നിന് വുളാര്‍ തടാകത്തില്‍ ബോട്ട് മറിഞ്ഞുണ്ടായ ദുരന്തത്തില്‍ 21 കുട്ടികളാണ് മരണപ്പെട്ടത്. ഇതെക്കുറിച്ച് വാട്‌സ് ആപ്പ് സ്റ്റാറ്റസ് ഇട്ടതിന്റെ പേരില്‍ പോലിസ് കേസെടുത്തത് തന്നെ ഞെട്ടിച്ചു. ഇത് ശരിക്കും ഞെട്ടിപ്പിക്കുന്നതാണ്. എന്റെ വാട്ട്‌സ് ആപ്പ് സ്റ്റാറ്റസില്‍ എന്ത് തെറ്റാണുള്ളതെ് എനിക്കറിയില്ല. എന്റെ സ്റ്റാറ്റസില്‍ എന്താണ് തെറ്റ്? ദുരന്തത്തില്‍ ജീവന്‍ നഷ്ടപ്പെട്ട നിരപരാധികളായ കുട്ടികളെ 'രക്തസാക്ഷികള്‍' എന്ന് വിളിക്കാന്‍ നമുക്ക് കഴിയുന്നില്ലേ? ഞാന്‍ ഡിലീറ്റ് ചെയ്യുന്നതിന് മുമ്പ് 20 പേര്‍ മാത്രമാണ് വാട്‌സ്ആപ്പ് സ്റ്റാറ്റസ് കണ്ടത്- റെയ്‌ന പറഞ്ഞു.
മരണപ്പെട്ട കുട്ടികളുടെ ചിത്രത്തിനൊപ്പം 'വുളാര്‍ രക്തസാക്ഷികള്‍' എന്നാണ് അടിക്കുറിപ്പ് നല്‍കിയിരുന്നത്. കുട്ടികളെ അടക്കം ചെയ്തത് ഇവിടെയാണ്. സഹോദരന്‍മാരെ ഒരുമിച്ച് അടക്കം ചെയ്തിട്ടുണ്ട്. ദുരന്തങ്ങള്‍ ഇപ്പോഴും പുതിയതാണ്. ബോട്ട് കൊളാപ്‌സ് എന്നാണ് സ്റ്റാറ്റസ് നല്‍കിയിരിക്കുന്നത്. മെയ് 30ന് ഇട്ട വാട്‌സ് ആപ്പ് സ്റ്റാറ്റസിന്റെ പേരില്‍ 'സാജിദ് റെയ്‌ന' എന്ന വ്യക്തിക്കെതിരേ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്ന് പോലിസ് പ്രസ്താവനയില്‍ പറഞ്ഞു. ഉള്ളടക്കത്തെക്കുറിച്ചും അതിന്റെ പിന്നിലുള്ള ഉദ്ദേശത്തെക്കുറിച്ചും അന്വേഷണം നടത്തിവരികയാണെന്നും പോലിസ് കൂട്ടിച്ചേര്‍ത്തു.
2006 മെയ് 30 ന് വുലാര്‍ തടാകത്തിന്റെ തീരത്തുള്ള കുന്നിന്‍മുകളില്‍ ഒരു ആരാധനാലയത്തില്‍ വിനോദയാത്രയ്ക്ക് പോയ 21 കുട്ടികളും ഹാന്‍ഡ്‌വാരയിലെ ബേണിങ് കാന്‍ഡില്‍ സ്‌കൂളിലെ ഒരു അധ്യാപികയുമാണ് മുങ്ങിമരിച്ചത്. ഇന്ത്യന്‍ നാവികസേനയുടെ മാര്‍ക്കോസ് കമാന്‍ഡോകളുടെ ബോട്ടിലായിരുന്നു യാത്ര. ഇത്രയും പേരുടെ മരണം കശ്മീര്‍ താഴ്‌വരയില്‍ വന്‍പ്രതിഷേധത്തിന് കാരണമായി. ഇതോടെ സംഭവത്തില്‍ ജുഡീഷ്യല്‍ അന്വേഷണം നടത്താന്‍ അന്നത്തെ ഗുലാം നബി ആസാദിന്റെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ നിര്‍ബന്ധിതരായി. സംഭവത്തില്‍ അശ്രദ്ധ കാണിച്ചെന്ന് ചൂണ്ടിക്കാട്ടി നാവികസേനയിലെ മൂന്ന് ഉദ്യോഗസ്ഥരെയും ബോട്ട് ഓപറേറ്ററെയും സ്‌കൂള്‍ പ്രിന്‍സിപ്പലിനെയും അന്വേഷണ ഉദ്യോഗസ്ഥര്‍ കുറ്റക്കാരാണെന്ന് കണ്ടെത്തിയിരുന്നു.
RELATED STORIES
ഇംഗ്ലിഷ് പ്രീമിയര് ലീഗില് മാഞ്ചസ്റ്റര് സിറ്റിയുടെ വില്ലൊടിച്ച്...
2 Nov 2024 5:36 PM GMTനീലേശ്വരം വെടിക്കെട്ടപകടം: ചികില്സയിലായിരുന്ന യുവാവ് മരിച്ചു
2 Nov 2024 3:23 PM GMTജോസഫ് മാര് ഗ്രിഗോറിയോസ് ഇനി യാക്കോബായ സഭയെ നയിക്കും
2 Nov 2024 3:17 PM GMTഫലസ്തീനില് ജൂതന്മാര്ക്ക് രാജ്യം വാഗ്ദാനം ചെയ്തിട്ട് 107 വര്ഷം
2 Nov 2024 3:09 PM GMTതാനൂര് മുക്കോലയില് യുവാവ് ട്രെയിന് തട്ടി മരിച്ച നിലയില്
2 Nov 2024 2:11 PM GMTയുഎസിനും ഇസ്രായേലിനും മുഖത്തടിക്കുന്ന മറുപടി നല്കുമെന്ന് ആയത്തുല്ലാ...
2 Nov 2024 11:26 AM GMT