Sub Lead

കതിരൂര്‍ ബോംബ് സ്‌ഫോടനം: സിപിഎമ്മിന് പങ്കില്ലെന്ന് എം വി ജയരാജന്‍

കതിരൂര്‍ ബോംബ് സ്‌ഫോടനം: സിപിഎമ്മിന് പങ്കില്ലെന്ന് എം വി ജയരാജന്‍
X

കണ്ണൂര്‍: കതിരൂര്‍ പൊന്ന്യത്ത് നിര്‍മാണത്തിനിടെ ബോംബ് പൊട്ടി മൂന്നുപേര്‍ക്ക് പരിക്കേറ്റ സംഭവത്തില്‍ സിപിഎമ്മിനു പങ്കില്ലെന്ന് ജില്ലാ സെക്രട്ടറി എം വി ജയരാജന്‍. സ്വകാര്യ ചാനലിനു നല്‍കിയ അഭിമുഖത്തിലാണ് ജയരാജന്‍ പാര്‍ട്ടി ബന്ധം നിഷേധിച്ചത്. സ്‌ഫോടനത്തില്‍ പരിക്കേറ്റ ഒരാള്‍ ടിപി കേസിലെ പ്രതിയാണെന്നു കരുതി അത് സിപിമ്മിന്റെ പേരില്‍ കെട്ടിവയ്ക്കാന്‍ ശ്രമിക്കേണ്ടെന്നും എം വി ജയരാജന്‍ പറഞ്ഞു.

വെള്ളിയാഴ്ച ഉച്ചയ്ക്കു പൊന്ന്യം ചൂളയിലുണ്ടായ ബോംബ് സ്‌ഫോടനത്തില്‍ സിപിഎം പ്രവര്‍ത്തകരായ അഴിയൂര്‍ രമ്യാ നിവാസില്‍ കല്ലറോത്ത് റനീഷ്(32), കെ ഒ ഹൗസില്‍ നീരജ്(28), കതിരൂര്‍ കക്കറയിലെ സജിലേഷ് എന്ന സജൂട്ടി എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഒഞ്ചിയത്തെ ആര്‍എംപി നേതാവ് ടിപി ചന്ദ്രശേഖരനെ കൊലപ്പെടുത്തിയ കേസില്‍ 24ാം പ്രതിയായിരുന്ന റനീഷിനെ തെളിവില്ലാത്തതിനാല്‍ കോടതി കുറ്റമുക്തനാക്കിയിരുന്നു. സ്‌ഫോടനത്തില്‍ റനീഷിന്റെ ഇരുകൈപ്പത്തികളും ചിതറുകയും കണ്ണിനു ക്ഷതമേല്‍ക്കുകയും ചെയ്തിരുന്നു. പുഴയോരത്തെ ഷെഡില്‍ ബോംബ് നിര്‍മാണത്തിനിടെയാണ് പൊട്ടിത്തെറിച്ചത്. സ്‌ഫോടനം നടന്ന പ്രദേശത്തുനിന്ന് 12 പുതിയ സ്റ്റീല്‍ ബോംബുകളും പോലിസ് കണ്ടെടുത്തിരുന്നു. പരിക്കേറ്റവര്‍ തലശ്ശേരി സഹകരണ ആശുപത്രിയില്‍ ചികില്‍സയിലാണ്.

Kathirur bomb blast: MV Jayarajan says CPM has no role




Next Story

RELATED STORIES

Share it