Sub Lead

ചവറയില്‍ വോട്ടര്‍മാര്‍ക്ക് മദ്യം വിതരണം ചെയ്തു; എല്‍ഡിഎഫ് സ്ഥാനാര്‍ഥിക്കെതിരേ പരാതിയുമായി യുഡിഎഫ് (വീഡിയോ)

വീഡിയോ തെളിവുകള്‍ അടക്കം തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി. ബാറില്‍നിന്ന് ടോക്കണ്‍ വഴിയാണ് മദ്യവിതരണം നടന്നതെന്നും പരാതിയില്‍ പറയുന്നു. എല്‍ഡിഎഫ് സ്വതന്ത്ര സ്ഥാനാര്‍ഥിയായ സുജിത് വിജയന്‍ സ്വന്തം ബാറില്‍നിന്ന് വോട്ടര്‍മാര്‍ക്ക് മദ്യം ഒഴുക്കുകയാണെന്നാരോപിച്ച് യുഡിഎഫ് സ്ഥാനാര്‍ഥി ഷിബു ബേബി ജോണ്‍ വീഡിയോ പുറത്തുവിട്ടത്.

ചവറയില്‍ വോട്ടര്‍മാര്‍ക്ക് മദ്യം വിതരണം ചെയ്തു; എല്‍ഡിഎഫ് സ്ഥാനാര്‍ഥിക്കെതിരേ പരാതിയുമായി യുഡിഎഫ് (വീഡിയോ)
X

കൊല്ലം: ചവറയില്‍ എല്‍ഡിഎഫ് മദ്യം വിതരണം ചെയ്ത് വോട്ടര്‍മാരെ സ്വാധീനിക്കാന്‍ ശ്രമിക്കുന്നുവെന്ന് ആക്ഷേപം. യുഡിഎഫ് സ്ഥാനാര്‍ഥി ഷിബു ബേബി ജോണാണ് പരാതിയുമായി രംഗത്തെത്തിയത്. വീഡിയോ തെളിവുകള്‍ അടക്കം തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി. ബാറില്‍നിന്ന് ടോക്കണ്‍ വഴിയാണ് മദ്യവിതരണം നടന്നതെന്നും പരാതിയില്‍ പറയുന്നു. എല്‍ഡിഎഫ് സ്വതന്ത്ര സ്ഥാനാര്‍ഥിയായ സുജിത് വിജയന്‍ സ്വന്തം ബാറില്‍നിന്ന് വോട്ടര്‍മാര്‍ക്ക് മദ്യം ഒഴുക്കുകയാണെന്നാരോപിച്ച് യുഡിഎഫ് സ്ഥാനാര്‍ഥി ഷിബു ബേബി ജോണ്‍ വീഡിയോ പുറത്തുവിട്ടത്.

മദ്യവും പണവും ഒഴുക്കി എല്‍ഡിഎഫ് സ്വതന്ത്ര സ്ഥാനാര്‍ഥി ചവറയില്‍ ജനവിധി അട്ടിമറിക്കാന്‍ നോക്കുകയാണെന്ന് അഞ്ചുവര്‍ഷം മുമ്പേ യുഡിഎഫ് പറഞ്ഞതാണെന്ന് ഷിബു ബേബി ജോണ്‍ ഫേസബുക്കില്‍ കുറിച്ചു. ഇന്നത് തെളിവുകള്‍ സഹിതം പുറത്തുവന്നിരിക്കുന്നു. ഇടതുപക്ഷ സ്ഥാനാര്‍ഥിയുടെ സ്വന്തം ബാറുകളില്‍നിന്നും വോട്ടര്‍മാര്‍ക്കിടയിലേക്ക് അനിയന്ത്രിതമായി മദ്യം ഒഴുക്കുകയാണ്. ബാറിന് മുന്നില്‍ സൗജന്യമായി കൂപ്പണ്‍ വിതരണം ചെയ്യുന്നതും ആ കൂപ്പണ്‍ ഉപയോഗിച്ച് സൗജന്യമായി മദ്യം വാങ്ങുന്നതും ആളുകള്‍ പുറത്തുനിന്ന് കൊണ്ടുവന്ന കുപ്പികളില്‍ മദ്യം ഒഴിച്ചുകൊടുക്കുന്നതും ഇപ്പോള്‍ പ്രചരിക്കുന്ന വീഡിയോയില്‍ വ്യക്തമായി കാണാം. ഇത്തരത്തില്‍ സീല്‍ പൊട്ടിച്ച് കുപ്പികളില്‍ ഒഴിച്ച് കൊടുത്തു വിടുന്ന മദ്യത്തിന് എന്ത് സുരക്ഷിതത്വമാണ് ഉള്ളത്.?

ഇതേ ബാറില്‍നിന്നും മദ്യപിച്ച് വന്ന സാമൂഹികവിരുദ്ധരാണ് കഴിഞ്ഞ ദിവസം ബിയര്‍ കുപ്പികൊണ്ട് യുഡിഎഫ് പ്രവര്‍ത്തകന്റെ തല അടിച്ചുപൊട്ടിച്ചത്. അബ്കാരി നിയമങ്ങളുടെ പരസ്യമായ ലംഘനമാണ് ഈ മൂന്ന് ബാറുകളിലും നടക്കുന്നത് എന്നതിനും ഈ ദൃശ്യങ്ങള്‍ തെളിവാണ്. ഇത് മനുഷ്യാന്തസ്സിനെതിരെയുള്ള വെല്ലുവിളി ആണ്. ജനാധിപത്യത്തോടുള്ള തുറന്ന യുദ്ധപ്രഖ്യാനമാണ്.

ഒരു രാഷ്ട്രീയ മുന്നണി തിരഞ്ഞെടുപ്പിനെ നേരിടേണ്ടത് ഇങ്ങനെയല്ല. ഇത് ഞങ്ങള്‍ക്ക് കൈയും കെട്ടി നോക്കിനില്‍ക്കാനാവില്ല. ഈ രാഷ്ട്രീയ മര്യാദകേടിനെതിരേ തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കിയിട്ടുണ്ട്. കൈയില്‍ കള്ളും പണവും ഉണ്ടെങ്കില്‍ തിരഞ്ഞെടുപ്പ് ചട്ടങ്ങള്‍വരെ അട്ടിമറിക്കാമെന്ന ഇവരുടെ ധാരണ എന്ത് വിലകൊടുത്തും നമ്മള്‍ ചവറക്കാര്‍ തിരുത്തിക്കും. ഏതറ്റംവരെ പോയിട്ടാണെങ്കിലും ഈ നെറികെട്ട രാഷ്ട്രീയത്തിന് പുറകിലുള്ളവരെ നിയമത്തിന്റെ മുന്നില്‍ കൊണ്ടുവരുമെന്ന് ഷിബു ബേബി ജോണ്‍ വ്യക്തമാക്കി.

Next Story

RELATED STORIES

Share it