Sub Lead

കേരള ബാങ്കില്‍ ജോലി വാഗ്ദാനം നല്‍കി വ്യാപക തട്ടിപ്പ്; എഎസ്‌ഐക്കെതിരേയും കേസ്

കേരള ബാങ്കില്‍ ജോലി വാഗ്ദാനം നല്‍കി വ്യാപക തട്ടിപ്പ്; എഎസ്‌ഐക്കെതിരേയും കേസ്
X

തൃശൂര്‍: കേരളാ ബാങ്കില്‍ ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ് നടത്തിയതിന് തൃശൂരില്‍ മൂന്നു കേസുകള്‍ രജിസ്റ്റര്‍ ചെയ്തതായി പോലിസ്. കൊരട്ടി, മാള, ആളൂര്‍ എന്നീ സ്‌റ്റേഷനുകളിലാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. മൊത്തം 68 ലക്ഷം രൂപ തട്ടിയെടുത്തെന്നാണ് കേസുകള്‍ പറയുന്നത്. മാള എഎസ്‌ഐ എം ജി വിനോദ്കുമാര്‍ കൊരട്ടിയിലെയും ആളൂരിലെയും കേസുകളില്‍ പ്രതിയാണ്. ഇയാളെ സര്‍വീസില്‍ നിന്നും സസ്‌പെന്‍ഡ് ചെയ്തു. ബാക്കി പ്രതികളെല്ലാം ഒളിവിലാണ്.

കേരള സംസ്ഥാന സഹകരണ ബാങ്കില്‍ ജോലി വാഗ്ദാനം നല്‍കി തട്ടിപ്പുനടത്തുന്നതായി പരാതി ലഭിച്ചിട്ടുണ്ടെന്ന് ബാങ്കും അറിയിച്ചു. ബാങ്കിലെ നിയമനങ്ങളെല്ലാം പിഎസ്‌സിയും എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചും മുഖേന മാത്രമേ നടക്കുന്നുള്ളൂയെന്നും ബാങ്ക് വ്യക്തമാക്കി.

Next Story

RELATED STORIES

Share it