Sub Lead

സംസ്ഥാനത്ത് ഇന്നും മഴയ്ക്ക് സാധ്യത

സംസ്ഥാനത്ത് ഇന്നും മഴയ്ക്ക് സാധ്യത
X

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട ഇടങ്ങളില്‍ മഴയ്ക്ക് സാധ്യത. തെക്കന്‍ കേരളത്തിലും മധ്യകേരളത്തിലും ആണ് കൂടുതല്‍ മഴ സാധ്യത. കഴിഞ്ഞദിവസങ്ങളെ പോലെ ഉച്ചയോടുകൂടി ശക്തമായ കാറ്റോടും ഇടിമിന്നലോടും കൂടിയ മഴയ്ക്ക് സാധ്യതയുണ്ട്. വടക്കന്‍ കേരളത്തില്‍ കാര്യമായ മഴ സാധ്യതയില്ല. ബംഗാള്‍ ഉള്‍ക്കടലില്‍ നിന്നുള്ള ഈര്‍പ്പം ഏറിയ കാറ്റ് അനുകൂലമായതാണ് പെട്ടെന്നുള്ള മഴയ്ക്ക് കാരണം. ആന്തമാന്‍ കടലില്‍ അടുത്ത മണിക്കൂറുകളില്‍ ന്യൂനമര്‍ദ്ദം രൂപപ്പെടും. ന്യൂനമര്‍ദത്തിന്റെ സ്വാധീനഫലമായി തെക്കന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ 60 കി.മീ വരെ വേഗത്തില്‍ കാറ്റ് വീശിയേക്കും. മത്സ്യത്തൊഴിലാളികള്‍ ജാഗ്രത പാലിക്കണം. അടുത്ത അഞ്ച് ദിവസവും സംസ്ഥാനത്ത് ഒറ്റപ്പെട്ട ഇടങ്ങളില്‍ മഴ തുടരും.

Next Story

RELATED STORIES

Share it