Sub Lead

ഗവര്‍ണര്‍ക്കും രാജ്ഭവനും കേന്ദ്രസേന സുരക്ഷയൊരുക്കുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം

ഗവര്‍ണര്‍ക്കും രാജ്ഭവനും കേന്ദ്രസേന സുരക്ഷയൊരുക്കുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം
X

തിരുവനന്തപുരം: എസഎഫ്‌ഐ പ്രതിഷേധത്തിനു പിന്നാലെ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്റെയും രാജ്ഭവന്റെ സുരക്ഷ കേന്ദ്ര സേന ഏറ്റെടുക്കുന്നു. ഇനിമുതല്‍ സിആര്‍പിഎഫിനായിരിക്കും സുരക്ഷാചുമതല. കേരളാ പോലിസിന്റെ സുരക്ഷയ്ക്കു പകരം ഇന്നുമുതല്‍ സിആര്‍പിഎഫിന്റെ ഇസെഡ് പ്ലസ് സുരക്ഷയാണുണ്ടാവുക.

കൊല്ലം നിലമേലില്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനു നേരെ എസ്എഫ്‌ഐയുടെ കരിങ്കൊടി പ്രതിഷേധത്തിനെ തുടര്‍ന്നുണ്ടായ സംഭവവികാസങ്ങളെ തുടര്‍ന്നാണ് നടപടി. പ്രതിഷേധത്തിന് പിന്നാലെ വാഹനത്തില്‍നിന്നു റോഡിലിറങ്ങി പ്രവര്‍ത്തകരോടും പോലിസിനോടും കയര്‍ത്ത ഗവര്‍ണര്‍ റോഡരികിലിരുന്ന് പ്രതിഷേധിച്ചിരുന്നു. പ്രതിഷേധക്കാരെ സംരക്ഷിക്കുന്നത് പോലിസ് ആണെന്നും അവര്‍ക്കെതിരേ കേസെടുക്കാതെ വാഹനത്തില്‍ കയറില്ലെന്ന ഉറച്ച നിലപാടില്‍ റോഡിന് സമീപമിരുന്ന് പ്രതിഷേധിച്ച ഗവര്‍ണര്‍, പ്രതിഷേധക്കാര്‍ക്കെതിരേ കേസെടുത്ത് എഫ്‌ഐആര്‍ രേഖകള്‍ കാണിച്ച ശേഷമാണ് മടങ്ങിയത്. സദാനന്ദ ആശ്രമത്തില്‍ നടക്കുന്ന ചടങ്ങ് ഉദ്ഘാടനം ചെയ്യാനായി തിരുവനന്തപുരത്തുനിന്നും നിലമേല്‍ വഴി സദാനന്ദപുരത്തേക്ക് പോകുകയായിരുന്നു ഗവര്‍ണര്‍. യാത്രാമധ്യേയാണ് നിലമേല്‍വെച്ച് എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ കരിങ്കൊടികളുമായി ഗവര്‍ണറുടെ വാഹനത്തിന് നേരെ പ്രതിഷേധിച്ചത്. ക്ഷുഭിതനായ ഗവര്‍ണര്‍ കാറില്‍ നിന്നിറങ്ങി പ്രതിഷേധക്കാര്‍ക്കുനേരെ കയര്‍ക്കുകയായിരുന്നു. റോഡരികില്‍നിന്ന് തന്നെ അമിത് ഷായോടും പ്രധാനമന്ത്രിയുടെ ഓഫിസിലേക്കും വിളിച്ചറിയിക്കുകയായിരുന്നു. തുടര്‍ന്നാണ് സിആര്‍പിഎഫിന് സുരക്ഷാചുമതല നല്‍കുന്നതായി അറിയിച്ചത്.

Next Story

RELATED STORIES

Share it