Sub Lead

കേരള സ്റ്റോറി' കാണാന്‍ തിയേറ്ററുകളില്‍ ആളില്ല; പ്രദര്‍ശനം നിര്‍ത്തി തമിഴ്‌നാട്ടിലെ മള്‍ട്ടിപ്ലക്‌സുകള്‍

ചിത്രത്തിനെതിരെ നാം തമിഴര്‍ കക്ഷി ഉള്‍പ്പെടെ പ്രതിഷേധമുയര്‍ത്തിയിരുന്നു.

കേരള സ്റ്റോറി  കാണാന്‍ തിയേറ്ററുകളില്‍ ആളില്ല; പ്രദര്‍ശനം നിര്‍ത്തി തമിഴ്‌നാട്ടിലെ മള്‍ട്ടിപ്ലക്‌സുകള്‍
X


ചെന്നൈ: വിദ്വേഷ പ്രചാരണവുമായെത്തിയ വിവാദ ചിത്രം 'ദ കേരള സ്റ്റോറി'യുടെ പ്രദര്‍ശനം തമിഴ്‌നാട്ടിലെ മള്‍ട്ടിപ്ലക്‌സുകളില്‍ നിര്‍ത്തി. ചിത്രം കാണാന്‍ തിയേറ്ററുകളില്‍ ആളുകളെത്താത്തതും ക്രമസമാധാന പ്രശ്‌നങ്ങളും ചൂണ്ടിക്കാട്ടിയാണ് പ്രദര്‍ശനം നിര്‍ത്താന്‍ തമിഴ്‌നാട് മള്‍ട്ടിപ്ലക്‌സ് അസോസിയേഷന്‍ തീരുമാനിച്ചത്. ചിത്രത്തിനെതിരെ നാം തമിഴര്‍ കക്ഷി ഉള്‍പ്പെടെ പ്രതിഷേധമുയര്‍ത്തിയിരുന്നു.

ശനിയാഴ്ച ചെന്നൈ, കോയമ്പത്തൂര്‍, വെല്ലൂര്‍, പുതുച്ചേരി തുടങ്ങിയ സ്ഥലങ്ങളില്‍ സിനിമക്കെതിരെ നാം തമിഴര്‍ കക്ഷി (എന്‍.ടി.കെ) പ്രതിഷേധം സംഘടിപ്പിച്ചിരുന്നു. മുസ്ലിംകളെ അപമാനിക്കാനും തീവ്രവാദികളായി മുദ്രകുത്താനും ലക്ഷ്യമിട്ടുള്ളതാണ് സിനിമയെന്ന് നടനും എന്‍.ടി.കെ നേതാവുമായ സെന്തമിഴന്‍ സീമന്‍ പറഞ്ഞു. സിനിമ പ്രദര്‍ശിപ്പിക്കുന്ന തിയറ്ററുകള്‍ക്കുള്ളില്‍ പ്രതിഷേധം സംഘടിപ്പിക്കുമെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കിയിരുന്നു.

പുതുച്ചേരിയില്‍ സിനിമ പ്രദര്‍ശിപ്പിക്കുന്നതിനിടെ എന്‍.ടി.കെ പ്രവര്‍ത്തകര്‍ പ്രതിഷേധം സംഘടിപ്പിച്ചിരുന്നു. പ്രതിഷേധത്തിനൊപ്പം, സിനിമ കാണാന്‍ ആളുകളെത്താത്തതും പ്രദര്‍ശനം നിര്‍ത്താനുള്ള തീരുമാനത്തിന് പിന്നിലുണ്ടെന്ന് തിയറ്റര്‍ ഉടമകളിലൊരാള്‍ പറഞ്ഞു. സിനിമയോട് സര്‍ക്കാറിനുള്ള താല്‍പര്യക്കുറവും തമിഴ്‌നാട്ടിലെ ജനങ്ങള്‍ക്കുള്ള താല്‍പര്യക്കുറവും പ്രദര്‍ശനം നിര്‍ത്തിവെക്കുന്നതിന് പിന്നിലുണ്ടെന്ന് ഒരു ചലച്ചിത്ര നിരീക്ഷന്‍ ചൂണ്ടിക്കാട്ടുന്നു.

മേയ് അഞ്ചിനാണ് 'ദ കേരള സ്റ്റോറി' റിലീസ് ചെയ്തത്. കേരളത്തില്‍ നിന്നും പെണ്‍കുട്ടികളെ മതംമാറ്റി ഐ.എസിലേക്ക് ചേര്‍ക്കുന്നുവെന്നതാണ് ചിത്രത്തിന്റെ പ്രമേയം. 32,000 സ്ത്രീകളെ ഇത്തരത്തില്‍ സിറിയയിലേക്ക് കൊണ്ടുപോയതായാണ് ചിത്രത്തിന്റെ ട്രെയിലറില്‍ പറഞ്ഞിരുന്നത്. എന്നാല്‍, പ്രതിഷേധങ്ങളെ തുടര്‍ന്ന് ഇത് 'മൂന്ന് പെണ്‍കുട്ടികളുടെ കഥ' എന്ന് തിരുത്തേണ്ടിവന്നിരുന്നു.





Next Story

RELATED STORIES

Share it