Sub Lead

കോടിയേരി ജിജേഷ് വധക്കേസ്: വിദേശത്ത് ഒളിവില്‍കഴിഞ്ഞ ആര്‍എസ്എസുകാരന്‍ അറസ്റ്റില്‍

മാഹി പോലിസില്‍ ഹോംഗാര്‍ഡായിരുന്ന പ്രതി പ്രഭീഷ്‌കുമാര്‍ എന്ന പുലി പ്രഭീഷിനെ മാഹി സ്‌റ്റേഷനില്‍നിന്നാണ് ക്രൈംബ്രാഞ്ച് സംഘം അറസ്റ്റ് ചെയ്തതിരുന്നത്.

കോടിയേരി ജിജേഷ് വധക്കേസ്: വിദേശത്ത് ഒളിവില്‍കഴിഞ്ഞ ആര്‍എസ്എസുകാരന്‍ അറസ്റ്റില്‍
X

തലശ്ശേരി: സിപിഎം പ്രവര്‍ത്തകന്‍ കോടിയേരി നങ്ങാറത്തുപീടികയിലെ കെ പി ജിജേഷ് വധക്കേസില്‍ ജാമ്യത്തിലിറങ്ങി വിദേശത്തേക്ക് രക്ഷപ്പെട്ട ആര്‍എസ്എസ് പ്രവര്‍ത്തകന്‍ അറസ്റ്റില്‍. കേസിലെ ഒമ്പതാം പ്രതി മാഹി ചെമ്പ്ര പാര്‍വതി നിവാസില്‍ പ്രഭീഷ്‌കുമാറിനെയാണ് ഇന്റര്‍പോള്‍ സഹായത്തോടെ ഡല്‍ഹി വിമാനത്താവളത്തിലെത്തിച്ച് അറസ്റ്റ് ചെയ്തത്. വര്‍ഷങ്ങളായി വിദേശത്ത് ഒളിവില്‍കഴിയുകയായിരുന്ന പ്രഭീഷ് കുമാറിനെ യുഎഇയില്‍നിന്ന് ഇന്റര്‍പോള്‍ പിടികൂടി ക്രൈംബ്രാഞ്ചിന് കൈമാറുകയായിരുന്നു.

2008 ജനുവരി 27ന് പുലര്‍ച്ചെയാണ് ജിജേഷിനെ ആര്‍എസ്എസ് സംഘം കൊലപ്പെടുത്തിയത്. മാഹി പോലിസില്‍ ഹോംഗാര്‍ഡായിരുന്ന പ്രതി പ്രഭീഷ്‌കുമാര്‍ എന്ന പുലി പ്രഭീഷിനെ മാഹി സ്‌റ്റേഷനില്‍നിന്നാണ് ക്രൈംബ്രാഞ്ച് സംഘം അറസ്റ്റ് ചെയ്തതിരുന്നത്. പിന്നീട് ജാമ്യത്തിലിറങ്ങി ദുബയിലേക്ക് കടന്നു. ഇതേത്തുടര്‍ന്ന് ജില്ലാ സെഷന്‍സ് കോടതി ജാമ്യമില്ലാ വാറണ്ടും ഇന്റര്‍പോള്‍ മുഖേന റെഡ്‌കോര്‍ണര്‍ നോട്ടീസും പുറപ്പെടുവിച്ചിരുന്നു. ക്രൈംബ്രാഞ്ച് ഡിവൈഎസ്പി ടി വി റാസിത്താണ് പ്രതിയെ അറസ്റ്റ് ചെയ്തത്. തുടര്‍ന്ന് അഡീഷനല്‍ ജില്ലാ സെഷന്‍സ് കോടതി(ഒന്ന്) ജഡ്ജ് എം തുഷാര്‍ മുമ്പാകെ ഹാജരാക്കിയ പ്രതിയെ തലശ്ശേരി സബ്ജയിലില്‍ റിമാന്‍ഡ് ചെയ്തു. പ്രതിയുടെ പാസ്‌പോര്‍ട്ട് കോടതി കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

Kodiyeri Jijesh murder case: absconded accused RSS worker arrested

Next Story

RELATED STORIES

Share it