Sub Lead

കോട്ടക്കല്‍ പോലിസ് സ്‌റ്റേഷന്‍ ആക്രമിച്ചെന്ന കേസ്: മുഴുവന്‍ പേരെയും കോടതി വെറുതെവിട്ടു

കോട്ടക്കല്‍ പോലിസ് സ്‌റ്റേഷന്‍ ആക്രമിച്ചെന്ന കേസ്: മുഴുവന്‍ പേരെയും കോടതി വെറുതെവിട്ടു
X

മലപ്പുറം: കോട്ടക്കല്‍ പോലിസ് സ്‌റ്റേഷന്‍ ആക്രമിച്ചെന്ന കേസില്‍ പ്രതിചേര്‍ക്കപ്പെട്ട മുഴുവന്‍ പേരെയും കോടതി വെറുതെവിട്ടു. കേസില്‍ പ്രതിചേര്‍ക്കപ്പെട്ടിരുന്ന 51 പേരില്‍ 48 പേരെയാണ് മലപ്പുറം ഒന്നാം ക്ലാസ് മജിസ്‌ടേറ്റ് കോടതി വെറുതെ വിട്ടത്. 21ാംപ്രതി വിചാരണ വേളയില്‍ മരണപ്പെട്ടിരുന്നു. രണ്ടുപേര്‍ വിദേശത്താണ്. ബാക്കിയുള്ള മുഴുവന്‍ പ്രതികളെയുമാണ് കോടതി വെറുതെവിട്ടത്. 2007 മാര്‍ച്ച് 21നാണ് കേസിനാസ്പദമായ സംഭവം നടന്നത്.

ഒതുക്കുങ്ങലില്‍ ആര്‍എസ്എസ് പ്രവര്‍ത്തകന്‍ കൈപ്പറമ്പില്‍ ലക്ഷ്മണന്‍ കൊല്ലപ്പെട്ടതിനു പിന്നാലെ അന്നത്തെ എന്‍ഡിഎഫ് നേതാക്കളെ ചോദ്യം ചെയ്യാന്‍ കസ്റ്റഡിയിലെടുത്ത് സ്റ്റേഷനിലെത്തിച്ച വിവരമറിഞ്ഞെത്തിയ പ്രവര്‍ത്തകര്‍ പോലിസ് സ്‌റ്റേഷന്‍ ആക്രമിച്ചെന്നും പോലിസുകാരെ പരിക്കേല്‍പ്പിച്ചെന്നുമായിരുന്നു കേസ്. എന്‍ഡിഎഫ് നേതാക്കളായിരുന്ന എ സഈദ്, ടി അബ്ദുര്‍ റഹ്മാന്‍ ബാഖവി തുടങ്ങിയവരെയാണ് അന്യായമായി കസ്റ്റഡിയിലെടുത്തിരുന്നത്. കോടിയേരി ബാലകൃഷ്ണന്‍ ആഭ്യന്തരമന്ത്രിയായിരിക്കെ 153(എ) വകുപ്പ് ഉള്‍പ്പെടെയാണ് ചുമത്തിയത്. എന്നാല്‍, സംസ്ഥാന നേതാക്കളെ അനായായമായി കസ്റ്റഡിയിലെടുത്ത വിവരമറിഞ്ഞ് സ്റ്റേഷനിലെത്തിയവരെ പോലിസ് ആക്രമിക്കുകയും കള്ളക്കേസ് ചുമത്തുകയുമായിരുന്നുവെന്നായിരുന്നു കുറ്റാരോപിതരുടെ വാദം. പ്രതികള്‍ക്കു വേണ്ടി അഭിഭാഷകരായ അബ്ദുല്‍ ലത്തീഫ്, അബ്ദുല്‍ റഹീം, സാദിഖ് നടുത്തൊടി എന്നിവര്‍ ഹാജരായി.

Next Story

RELATED STORIES

Share it