- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
കുറ്റിപ്പുറം പാലത്തില്‍ നാളെ മുതല്‍ എട്ടുദിവസം രാത്രി ഗതാഗതനിരോധനം
കാല്‍നടയായി പാലം കടക്കുന്നതിന് തടസ്സമുണ്ടാവില്ല. പാലംവഴിയിലുള്ള ഗതാഗതം പൂര്‍ണമായും നിരോധിക്കുന്നത് മലബാറിലേക്കും തിരിച്ചുമുള്ള യാത്രകളെ ബാധിക്കും. കേരളത്തിലെ വടക്ക്, തെക്ക് ഭാഗങ്ങളെ ബന്ധിപ്പിക്കുന്ന പ്രധാന പാതയിലെ പാലമാണ് കുറ്റിപ്പുറത്തേത്.
കുറ്റിപ്പുറം: അറ്റകുറ്റപ്പണികള്‍ക്കായി ദേശീയപാത 66ല്‍ ഭാരതപ്പുഴയ്ക്ക് കുറുകെയുള്ള കുറ്റിപ്പുറം പാലം അറ്റകുറ്റപ്പണികള്‍ക്കായി നാളെ മുതല്‍ എട്ടുദിവസത്തേക്ക് അടച്ചിടും. രാത്രി ഒമ്പതുമുതല്‍ രാവിലെ ആറുവരെയാണ് പാലംവഴിയുള്ള ഗതാഗതത്തിന് നിരോധനം ഏര്‍പ്പെടുത്തുന്നത്. പാലത്തിന്റെ ഉപരിതലത്തിലെ തകര്‍ച്ച പരിഹരിക്കുന്നതിനുവേണ്ടിയാണ് അറ്റകുറ്റപ്പണി നടത്തുന്നത്. 29 ലക്ഷം രൂപ ചെലവഴിച്ചാണ് ഉപരിതലം നവീകരിക്കുന്നത്. തകര്‍ന്ന ഭാഗങ്ങള്‍ കോണ്‍ക്രീറ്റ് ചെയ്തശേഷം രണ്ടുപാളികളായി ടാറിങ് നടത്തിയാണ് ഉപരിതലം ഗതാഗതയോഗ്യമാക്കുക. ഇതോടൊപ്പം പാലത്തിനോട് ചേര്‍ന്നുള്ള റോഡും ഇന്റര്‍ലോക്ക് വിരിച്ച് നവീകരിക്കും.
മന്ത്രി കെ ടി ജലീലിന്റെ അധ്യക്ഷതയില്‍ ദേശീയപാത പൊതുമരാമത്ത് വിഭാഗം ഉദ്യോഗസ്ഥരുള്‍പ്പടെയുള്ളവര്‍ പങ്കെടുത്ത യോഗത്തിലാണ് എട്ടുദിവസത്തേക്ക് രാത്രി പാലം അടച്ചിടാന്‍ തീരുമാനിച്ചത്. അതേസമയം, കാല്‍നടയായി പാലം കടക്കുന്നതിന് തടസ്സമുണ്ടാവില്ല. പാലംവഴിയിലുള്ള ഗതാഗതം പൂര്‍ണമായും നിരോധിക്കുന്നത് മലബാറിലേക്കും തിരിച്ചുമുള്ള യാത്രകളെ ബാധിക്കും. കേരളത്തിലെ വടക്ക്, തെക്ക് ഭാഗങ്ങളെ ബന്ധിപ്പിക്കുന്ന പ്രധാന പാതയിലെ പാലമാണ് കുറ്റിപ്പുറത്തേത്.
പ്രദേശവാസികളുടെയും മറ്റും സൗകര്യം കണക്കിലെടുത്താണ് കാല്‍നടയായി പാലം കടക്കാന്‍ സംവിധാനമൊരുക്കിയിരിക്കുന്നത്. 1953ലാണ് കുറ്റിപ്പുറം പാലം ഗതാഗതത്തിനായി തുറന്നുകൊടുത്തത്. അതിനുശേഷം കാര്യമായ അറ്റകുറ്റപ്പണികള്‍ നടന്നിരുന്നില്ല. ഇതാദ്യമായാണ് ഗതാഗതം പൂര്‍ണമായും നിരോധിച്ചശേഷം പാലത്തില്‍ അറ്റകുറ്റപ്പണി നടത്തുന്നത്. ഉപരിതലത്തിലെ കോണ്‍ക്രീറ്റ് പാളികള്‍ തകര്‍ന്ന് വലിയ കുഴികള്‍ രൂപപ്പെട്ടിട്ടുണ്ട്. വാഹനങ്ങള്‍ അപകടത്തില്‍പ്പെടുന്നതിനുപുറമേ പാലത്തിന്റെ ഉറപ്പിനെവരെ ബാധിക്കുന്ന രീതിയിലാണ് ഉപരിതലത്തിലെ തകര്‍ച്ച. ഈ പശ്ചാത്തലത്തിലാണ് പാലത്തില്‍ അടിയന്തര അറ്റകുറ്റപ്പണി നടത്താന്‍ പൊതുമരാമത്ത് വകുപ്പ് തീരുമാനിച്ചത്.
യാത്രയ്ക്ക് തിരഞ്ഞെടുക്കാം ഈവഴികള്‍
തെക്കന്‍ ജില്ലകളിലേക്ക്
ചമ്രവട്ടം പാലം വഴി: കോഴിക്കോട് ഭാഗത്തുനിന്ന് വരുന്ന വാഹനങ്ങള്‍ ചേളാരിയില്‍നിന്ന് തിരിഞ്ഞ് പരപ്പനങ്ങാടി, താനൂര്‍, തിരൂര്‍ വഴി ചമ്രവട്ടം പാലം കടന്ന് പൊന്നാനിയിലെത്താം. ദീര്‍ഘദൂരവാഹനങ്ങള്‍ക്ക് ഇവിടെനിന്ന് ചാവക്കാട് വഴി ഇടപ്പള്ളിയിലെത്താം. ഹ്രസ്വദൂര യാത്രക്കാര്‍ക്ക് ചമ്രവട്ടം പാലം കടന്നാല്‍ പൊന്നാനി, എടപ്പാള്‍ വഴി തൃശൂര്‍ ഭാഗത്തേയ്ക്ക് യാത്രചെയ്യാം. കോട്ടയ്ക്കല്‍ ഭാഗത്തുനിന്ന് വരുന്നവര്‍ക്ക് എടരിക്കോടുനിന്ന് തിരൂര്‍വഴി എത്തി ചമ്രവട്ടം പാലം കടക്കാം. അല്ലെങ്കില്‍ പുത്തനത്താണി- തിരുനാവായ-ബിപി അങ്ങാടി വഴിയോ കൊടയ്ക്കല്‍, ആലത്തിയൂര്‍ വഴിയോ, പുത്തനത്താണി- വൈലത്തൂര്‍- തിരൂര്‍ വഴിയോ എത്തി ചമ്രവട്ടം പാലം കടക്കാം.
പട്ടാമ്പി പാലം: വളാഞ്ചേരിയില്‍നിന്ന് കൊപ്പം വഴിയെത്തി പട്ടാമ്പിപാലം കടന്ന് കൂറ്റനാട് വഴി പെരുമ്പിലാവിലെത്താം.
വെള്ളിയാങ്കല്ല്പാലം: വളാഞ്ചേരിയില്‍നിന്ന് തിരുവേഗപ്പുറ- പള്ളിപ്പുറം വഴിയെത്തി വെള്ളിയാങ്കല്ല്പാലം കടന്നാല്‍ തൃത്താല- കൂറ്റനാട് വഴി പെരുമ്പിലാവിലെത്താം.
വടക്കന്‍ ജില്ലകളിലേക്ക്
ചമ്രവട്ടംപാലം: ഇടപ്പള്ളി- ചാവക്കാട്- പൊന്നാനി വഴി ചമ്രവട്ടംപാലം കടക്കാം. എടപ്പാള്‍ നടുവട്ടം- കരിങ്കല്ലത്താണി വഴിയെത്തി ചമ്രവട്ടം പാലത്തിലെത്താം. എടപ്പാള്‍ ചുങ്കത്തുനിന്ന് പൊന്നാനി ചമ്രവട്ടം ജങ്ഷന്‍ വഴിയോ പെരുമ്പറമ്പ് നരിപ്പറമ്പ് വഴിയോ ചമ്രവട്ടം പാലത്തിലെത്താം. ചമ്രവട്ടം പാലം കടന്നശേഷം വാഹനങ്ങള്‍ക്ക് തിരൂര്‍- താനൂര്‍- പരപ്പനങ്ങാടി വഴി ചേളാരിയിലോ തിരൂര്‍ വഴി എടരിക്കോടോ തിരുനാവായ വഴി പുത്തനത്താണിയിലോ എത്താം.
പട്ടാമ്പിപ്പാലം: പെരുമ്പിലാവ്- കൂറ്റനാട് വഴി പട്ടാമ്പിപ്പാലം കടന്ന് കൊപ്പംവഴി വളാഞ്ചേരിയിലെത്താം.
വെള്ളിയാങ്കല്ല് പാലം: പെരുമ്പിലാവ്- കുറ്റനാട്- തൃത്താല വഴി വെള്ളിയാങ്കല്ല് പാലം കടന്നശേഷം പള്ളിപ്പുറം- തിരുവേഗപ്പുറ വഴി വളാഞ്ചേരിയിലെത്താം.
RELATED STORIES
യഹ്യാ സിന്വാര് മൂന്നു ദിവസം ഭക്ഷണം കഴിച്ചില്ലെന്നത്...
5 Nov 2024 4:36 PM GMTപോലിസ് സ്റ്റേഷനുകളിലെ അമ്പല നിര്മാണം സ്റ്റേ ചെയ്ത് ഹൈക്കോടതി
5 Nov 2024 2:44 PM GMTഒളിംപിക്സ് ജേതാവ് ഇമാനെ ഖലീഫ് പുരുഷനെന്ന് റിപ്പോര്ട്ട്; മെഡല്...
5 Nov 2024 2:04 PM GMTഎല്ഡിഎഫ് വോട്ടില് എഴ് ശതമാനം കുറവെന്ന് സിപിഎം
5 Nov 2024 1:41 PM GMT'കുട്ടിക്കാലത്ത് അലി ഖാന്; 85 വയസു വരെ ഛോട്ടാസിങ്, ഇനി വീണ്ടും അലി...
5 Nov 2024 1:22 PM GMTസ്വകാര്യ ചടങ്ങുകള്ക്ക് ആനയെ ഉപയോഗിക്കരുത്; ആന എഴുന്നള്ളിപ്പില്...
5 Nov 2024 11:43 AM GMT