- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
ലക്ഷദ്വീപില്‍ അഡ്മിനിസ്‌ട്രേറ്റര്‍ സമാധാനം തകര്‍ക്കുന്നു; കൈകള്‍ ബന്ധിച്ച് പ്രതിഷേധം നടത്തി യൂത്ത് കോണ്‍ഗ്രസ്
വില്ലിങ്ങ്ടണ്‍ ഐലന്‍ഡിലെ ലക്ഷദ്വീപ് അഡ്മിനിസ്‌ട്രേഷന്‍ ഓഫീസിന് മുന്നില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കറുത്ത തുണി കൊണ്ട് കൈകള്‍ ബന്ധിച്ച് പ്രതിഷേധിച്ചു.ഹൈബി ഈഡന്‍ എംപി സമരം ഉദ്ഘാടനം ചെയ്തു
കൊച്ചി: ലക്ഷദ്വീപിലെ സമാധാന അന്തരീക്ഷം തകര്‍ത്ത് സംഘപരിവാര്‍ അജണ്ട നടപ്പാക്കാനുള്ള നീക്കത്തില്‍ പ്രതിഷേധിച്ച് യൂത്ത് കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ കൊച്ചിയിലെ ലക്ഷദ്വീപ് അഡ്മിനിസ്‌ട്രേറ്റവ് ഓഫീസിന് കൈകള്‍ ബന്ധിച്ച് പ്രതിഷേധ സമരം നടത്തി.ഹൈബി ഈഡന്‍ എംപി പ്രതിഷേധ സമരം ഉദ്ഘാടനം ചെയ്തു.
ലക്ഷദ്വീപ് നിവാസികളുടെ സംസ്‌കാരത്തിന് മേലുള്ള കടന്നുകയറ്റമാണ് അഡ്മിനിസ്‌ട്രേറ്റര്‍ പ്രഫുല്‍ പട്ടേല്‍ നടത്തിക്കൊണ്ടിരിക്കുന്നതെന്ന് ഹൈബി ഈഡന്‍ എംപി പറഞ്ഞു.തിരഞ്ഞെടുക്കപ്പെട്ട ഭരണസമിതികളെ നിഷ്‌ക്രിയമാക്കി ദ്വീപ് നിവാസികളുമായി ചര്‍ച്ചപോലും നടത്താതെ പുതിയ നയങ്ങള്‍ അടിച്ചേല്‍പ്പിക്കുകയാണ്. പരമ്പരാഗത മല്‍സ്യത്തൊഴിലാളികളുടെ ജീവനോപാധി പോലും നിലയ്ക്കുന്ന സാഹചര്യമാണ്. കൊവിഡ് പ്രോട്ടോക്കോള്‍ പരിപൂര്‍ണമായി ലംഘിച്ചത് മൂലം ഒരു കൊവിഡ് കേസ് പോലുമില്ലാതിരുന്ന ലക്ഷദ്വീപില്‍ അറുപത് ശതമാനത്തിനു മേലാണ് പോസിറ്റിവിറ്റി നിരക്ക്.
മദ്യരഹിത സംസ്ഥാനമായ ഗുജറാത്ത് ആഭ്യന്തരസഹ മന്ത്രി കൂടിയായിരുന്ന പ്രഫുല്‍ പട്ടേല്‍ ലക്ഷദ്വീപില്‍ മദ്യശാലകള്‍ തുറക്കാന്‍ തീരുമാനമെടുത്തത് ദുരൂഹമാണ്. ബേപ്പൂര്‍, കൊച്ചി തുടങ്ങിയ മേഖലകളുമായി ബന്ധപ്പെട്ട പല വ്യവസായ സംരംഭങ്ങളും ഇല്ലാതാക്കാന്‍ ബോധപൂര്‍വം ശ്രമിക്കുന്നുവെന്നും ഹൈബി ഈഡന്‍ എംപി ആരോപിച്ചു. മതസൗഹാര്‍ദത്തോടെയും സമാധാനത്തോടെയും ജീവിക്കുന്ന ജനങ്ങള്‍ക്ക് മേല്‍ ആര്‍എസ്എസ് അജണ്ട നടപ്പാക്കാനാണ് അഡ്മിനിസ്‌ട്രേറ്റര്‍ ശ്രമിക്കുന്നതെന്നും ഹൈബി ഈഡന്‍ ആരോപിച്ചു.
സ്ത്രീകള്‍ ഏറ്റവും സുരക്ഷിതമായി താമസിക്കുകയും കുറ്റകൃത്യങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുകയും ചെയ്യാത്ത ലക്ഷദ്വീപില്‍ ഗുണ്ടാ ആക്ട് നടപ്പാക്കാന്‍ ശ്രമിക്കുന്നതും ദുരൂഹമാണെന്ന് ഹൈബി ഈഡന്‍ ആരോപിച്ചു.വില്ലിങ്ങ്ടണ്‍ ഐലന്‍ഡിലെ ലക്ഷദ്വീപ് അഡ്മിനിസ്‌ട്രേഷന്‍ ഓഫീസിന് മുന്നില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കറുത്ത തുണി കൊണ്ട് കൈകള്‍ ബന്ധിച്ച് പ്രതിഷേധിച്ചു.
യൂത്ത് കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റ് ടിറ്റോ ആന്റണി അധ്യക്ഷത വഹിച്ചു. കെപിസിസി സെക്രട്ടറി തമ്പി സുബ്രഹ്മണ്യം, യൂത്ത് കോണ്‍ഗ്രസ് നാഷണല്‍ കോര്‍ഡിനേറ്റര്‍ ദീപക് ജോയ്, സംസ്ഥാന ഭാരവാഹികളായ ജിന്റോ ജോണ്‍, മനു ജേക്കബ്, ജില്ലാ ഭാരവാഹികളായ അഡ്വ.കെ പി ശ്യാം, ടിബിന്‍ ദേവസി, സിജോ ജോസഫ്, വിഷ്ണു ദിലീപ്, സി ബി നിതിന്‍ , പി എച്ച് അനീഷ് പങ്കെടുത്തു.
RELATED STORIES
ഐലീഗില്‍ ജയത്തോടെ തുടങ്ങി ഗോകുലം കേരള; ശ്രീനിധിയെ തകര്‍ത്തു
22 Nov 2024 3:45 PM GMTസന്തോഷ് ട്രോഫി; ലക്ഷദ്വീപിനെ 10 ഗോളിന് തകര്‍ത്ത് കേരളം
22 Nov 2024 1:32 PM GMTമുഹമ്മദ് അജ്സലിന്റെ ഗോളില്‍ സന്തോഷ് ട്രോഫിയില്‍ കേരളത്തിന്...
20 Nov 2024 2:39 PM GMT2026 ഫിഫാ ലോകകപ്പ് യോഗ്യതയ്ക്ക് അര്‍ജന്റീനയക്ക് ഒരു ജയം അകലെ;...
20 Nov 2024 5:27 AM GMTകാത്തിരിപ്പിന് വിരാമമാവുന്നു; മെസ്സിയും കൂട്ടരും അടുത്ത വര്‍ഷം...
19 Nov 2024 4:47 PM GMTപെറുവിനെതിരേ ഇറങ്ങുന്ന അര്‍ജന്റീനയ്ക്ക് വമ്പന്‍ തിരിച്ചടി; രണ്ട്...
19 Nov 2024 6:55 AM GMT