- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
ഭാഷ ഒരു അനുഗ്രഹമാണ്...
നൗഷാദ് നദ് വി
ഭാഷ ഒരു അനുഗ്രഹമാണ്. ആശയവിനിമയം ചെയ്യാനുള്ള കഴിവ് അല്ലാഹുവാണ് മനുഷ്യനെ പഠിപ്പിച്ചത്. ഇത് അല്ലാഹു ഖുര്‍ആനില്‍ എടുത്തു പറയുന്നുണ്ട്. ഭാഷയെക്കുറിച്ചുള്ള ചിന്തയും ചര്‍ച്ചയും ഏറെ രസകരമാണ്. ഇന്ത്യയില്‍ മാത്രം 270 മാതൃഭാഷകള്‍ ഉണ്ട്. www.ethnologue.com ന്റെ കണക്ക് അനുസരിച്ച് ലോകത്ത് 7151 ഭാഷകളുണ്ട്. ഈ മാതൃഭാഷകള്‍ അത്രയും മനുഷ്യന്‍ സ്വായത്തമാക്കുന്നതാണ്. ആരും തന്റെ അടുത്ത തലമുറയ്ക്ക് ബോധപൂര്‍വ്വം പഠിപ്പിക്കുന്നതല്ല ഭാഷ. അവന്‍ ആദ്യമായി ഔപചാരിക വിദ്യാഭ്യാസം നേടുന്ന ഇടത്തേക്ക് കടന്നുചെല്ലുന്നത് മാതൃഭാഷ സംസാരിക്കാനും ഗ്രഹിക്കാനുള്ള ശേഷിയുമായാണ്.
ഭാഷ ഏറ്റെടുക്കല്‍ ഉപകരണം (Language Aquisition Divice)LAD
1960കളില്‍ പ്രശസ്ത ഭാഷാശാസ്ത്രജ്ഞന്‍ നോം ചോംസ്‌കി ആവിഷ്‌കരിച്ച സിദ്ധാന്തമാണിത്. ഒരു മനുഷ്യക്കുഞ്ഞിന് ഭാഷ സ്വായത്തമാക്കാനും ഉല്‍പാദിപ്പിക്കാനും സഹജമായ മാനസിക ശേഷിയുണ്ട് എന്നതാണ് നോം ചോംസ്‌കിയുടെ ഈ ഭാഷാ സിദ്ധാന്തത്തിന്റെ പൊരുള്‍. ഒരു മുസ് ലിമിന്റെ വീക്ഷണത്തിലേക്ക് ഈ സിദ്ധാന്തത്തെ ഭാഷാന്തരം ചെയ്യുമ്പോള്‍ ഓരോ മനുഷ്യക്കുഞ്ഞിനും അല്ലാഹു നേരിട്ട് ഭാഷ ആര്‍ജിക്കാനുള്ള ഒരു ഉപകരണം ദാനമായി നല്‍കുന്നു. ആ ഉപകരണത്തെ ഏറ്റവും സജീവമായി അല്ലാഹു തന്നെ പ്രവര്‍ത്തിപ്പിക്കുന്നു. അതിന്റെ ഫലമായി പിറന്നുവീഴുന്ന ഓരോ മനുഷ്യക്കുഞ്ഞും അവന്റെ മാതൃഭാഷ പഠിക്കുന്നു എന്ന് നമുക്കും സിദ്ധാന്തിക്കാന്‍ കഴിയും. മലയാള ഭാഷ സംസാരിച്ചു കൊണ്ടിരിക്കുന്ന ഞങ്ങളെ ഒരു കശ്മീരി യുവാവ് സൂക്ഷ്മമായി ശ്രദ്ധിക്കുന്നതായി കണ്ടു. എന്റെ സഹപാഠിയായ അയാളോട് എന്തേ ഇങ്ങനെ അത്ഭുതപ്പെടാന്‍. ഞങ്ങള്‍ സംസാരിക്കുന്നത് മനസ്സിലാകുന്നില്ല അല്ലേ എന്ന് സ്‌നേഹപൂര്‍വ്വം അന്വേഷിച്ചു. അയാള്‍ പറഞ്ഞു' അല്ല നിങ്ങളുടെ നാട്ടിലെ ചെറിയ കുട്ടികളും ഇതേ ഭാഷയില്‍ അല്ലേ സംസാരിക്കുന്നത്. അവര്‍ ഇത്രയും പ്രയാസകരമായ ഭാഷ എങ്ങനെയായിരിക്കും സ്വായത്തമാക്കിയത് എന്ന് അത്ഭുതപ്പെടുകയാണ് ഞാന്‍'. ഈ ചിന്തകളോടൊപ്പം 'അല്ലാഹുവാണ് മനുഷ്യനെ സൃഷ്ടിച്ചത് അല്ലാഹുവാണ് അവന് ഭാഷ പഠിപ്പിച്ചത്' എന്ന ഖുര്‍ആന്‍ വചനം നമുക്ക് ചേര്‍ത്തുവയ്ക്കാം.
ഭാഷാപഠനത്തിന്റെ പ്രാഥമികഘട്ടം കേള്‍ക്കുക, പറയുക എന്നതാണ്. കേള്‍ക്കുക എന്നാല്‍ കേള്‍ക്കുന്നത് മനസ്സിലാവുക എന്നുകൂടിയാണ് അര്‍ത്ഥം. ഉമ്മ, ഉപ്പ തുടങ്ങിയ പദങ്ങള്‍ കേരളത്തില്‍ ജനിച്ച കുട്ടി ആദ്യം കേള്‍ക്കുന്നു. പിന്നെ അത് മനസ്സിലാക്കുന്നു. സാവധാനം ആ കുഞ്ഞ് അത് പറയുന്നു. കേള്‍ക്കുക, പറയുക എന്നീ പ്രാഥമിക ഘട്ടം പൂര്‍ത്തീകരിക്കുന്നത് തീര്‍ത്തും ദൈവിക ഇടപെടലിലൂടെയാണ്. മാതൃഭാഷ പഠിപ്പിക്കാന്‍ ഒരു കുഞ്ഞിനെയും ആരും തല്ലിയിട്ടുണ്ടാവില്ല. ഒരു ഉമ്മയും ഒരു അധ്യാപിക പ്രയാസപ്പെടുന്നത് പോലെ ബോധപൂര്‍വ്വം ഇടപെട്ടിട്ടുണ്ടാവില്ല. പകരം അല്ലാഹു കുഞ്ഞിന് നല്‍കിയ പിടിച്ചെടുക്കാനുള്ള ശേഷി(grasping power) ഉപയോഗപ്പെടുത്തി കുഞ്ഞ് ഭാഷ സ്വായത്തമാക്കുകയാണ് ചെയ്തത്. ഭാഷ പഠനത്തിന്റെ ഉന്നത ശ്രേണിയെയും ഖുര്‍ആന്‍ മനോഹരമായി പരാമര്‍ശിക്കുന്നുണ്ട്. വായനയും എഴുത്തുമാണത്.
'നിന്നെ സൃഷ്ടിച്ച പരിപാലകന്റെ നാമത്തില്‍ നീ വായിക്കുക. അവന്‍ ഒട്ടിപ്പിടിക്കുന്നതില്‍ നിന്ന് മനുഷ്യനെ സൃഷ്ടിച്ചു. വായിക്കുക നിന്റെ നാഥന്‍ അത്യുദാരനാണ്. പേനകൊണ്ട് (എഴുതാന്‍) പഠിപ്പിച്ചവന്‍. ഭാഷാ പഠനത്തിന്റെ നാല് ഘട്ടങ്ങളായ കേള്‍ക്കുക, പറയുക, വായിക്കുക, എഴുതുക എന്നിവയെ കുറിച്ച് പറയുന്നിടത്തൊക്കെ ഖുര്‍ആന്‍ മനുഷ്യന്റെ സൃഷ്ടിപ്പിനെ ചേര്‍ത്തുവയ്ക്കുന്നുണ്ട്. ഇതില്‍ അല്‍ഭുതകരമായ പൊരുള്‍ അടങ്ങിയിട്ടുണ്ട്. മനുഷ്യ സൃഷ്ടിപ്പില്‍ അല്ലാഹു ചേര്‍ത്തുവച്ചിട്ടുള്ള എന്തൊക്കെയോ ചേരുവകളാണ് മനുഷ്യനെ മറ്റു ജീവജാലങ്ങളില്‍ നിന്ന് വ്യത്യസ്തമായി ആശയവിനിമയത്തിനും ഭാഷാലോക വികാസത്തിനും സാധ്യമാക്കുന്നത്. നോം ചോംസ്‌കിയുടെ ഭാഷ നേടിയെടുക്കല്‍ ഉപകരണം(Language Aquisition Divice)LAD ഇതില്‍ ആയിരത്തില്‍ ഒന്ന് ആയിരിക്കാം.
RELATED STORIES
അരുവിക്കുത്ത് വെള്ളച്ചാട്ടത്തില്‍ വീണ് രണ്ട് വിദ്യാര്‍ഥികള്‍ മരിച്ചു
21 Dec 2024 4:26 PM GMTഅതിര്‍ത്തി കൈയ്യേറ്റം തുടര്‍ന്ന് ഇസ്രായേല്‍; ചുരുങ്ങി ദുര്‍ബലമായി അറബ് ...
21 Dec 2024 3:18 PM GMT''ജര്‍മനിയില്‍ ക്രിസ്മസ് ചന്ത ആക്രമിച്ച പ്രതി താലിബ് ഇസ്ലാമാഫോബ്'';...
21 Dec 2024 2:32 PM GMTമുനമ്പം വഖ്ഫ് ഭൂമി പൂര്‍ണമായും സംരക്ഷിക്കണം: രാഷ്ട്രീയ-സാമുദായിക...
21 Dec 2024 1:47 PM GMTഅമ്മയുടെ കാന്‍സര്‍ ചികില്‍സക്കുള്ള പണമെടുത്ത് ചീട്ട് കളിച്ച മകന്...
21 Dec 2024 1:14 PM GMTബഷീര്‍ കണ്ണാടിപ്പറമ്പ് എസ്ഡിപിഐ കണ്ണൂര്‍ ജില്ലാ പ്രസിഡന്റ്
21 Dec 2024 12:59 PM GMT