Sub Lead

മദ്യപാനം തടഞ്ഞ മകനെ വെട്ടിക്കൊന്ന പിതാവിന് ജീവപര്യന്തം തടവ്

ഒരു ലക്ഷം രൂപ പിഴയും അടക്കണം.

മദ്യപാനം തടഞ്ഞ മകനെ വെട്ടിക്കൊന്ന പിതാവിന് ജീവപര്യന്തം തടവ്
X

കണ്ണൂര്‍: മദ്യപാനം തടഞ്ഞ മകനെ വെട്ടിക്കൊന്ന പിതാവിനെ ജീവപര്യന്തം കഠിനതടവിന് ശിക്ഷിച്ചു. പയ്യാവൂര്‍ ഉപ്പുപടന്നയില്‍ ഹോട്ടല്‍ മാനേജ്‌മെന്റ് വിദ്യാര്‍ഥിയായിരുന്ന തേരകത്തനാട്ട് ഷാരോണി(19)നെ കൊന്ന പിതാവ് സജിയെയാണ് കണ്ണൂര്‍ ജില്ലാ കോടതി ശിക്ഷിച്ചിരിക്കുന്നത്. ഒരു ലക്ഷം രൂപ പിഴയും അടക്കണം.

2020 ആഗസ്റ്റ് 15ന് വൈകിട്ട് നാലിനായിരുന്നു നാടിനെ നടുക്കിയ കൊലപാതകം. മകന്‍ കൈയിലെ സ്റ്റീല്‍ വളകൊണ്ട് തന്റെ തലയ്ക്കിടിച്ചു എന്നു പറഞ്ഞ് 14നു രാത്രി സജിയെ തളിപ്പറമ്പ് ഗവ ആശുപത്രിയില്‍ ഓട്ടോറിക്ഷയില്‍ കൊണ്ടു പോയിരുന്നു. ഓട്ടോയില്‍ മടങ്ങുമ്പോള്‍ അവനെ കൊല്ലുമെന്നു സജി പറഞ്ഞുകൊണ്ടിരിന്നു.

15ന് വൈകിട്ട് 4ന് സജിയുടെ ഇളയമകനാണ് ഷാരോണ്‍ വീട്ടുമുറ്റത്തു വെട്ടേറ്റു കിടക്കുന്ന വിവരം നാട്ടുകാരെ അറിയിച്ചത്. ഉടന്‍ പയ്യാവൂരിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചു. ഗുരുതരമായതിനെത്തുടര്‍ന്നു കണ്ണൂരിലേക്കു കൊണ്ടുപോകും വഴി മരിച്ചു.

Next Story

RELATED STORIES

Share it