- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
കര്‍ണാടകയിലെ കൊടക് ജില്ലയില്‍ ലോക്ക് ഡൗണ്‍ ജൂലൈ 19 വരെ നീട്ടി
മടിക്കേരി: കൊവിഡിന്റെ രണ്ടാംതരംഗത്തില്‍ രോഗബാധിതരുടെ എണ്ണത്തില്‍ കുറവ് രേഖപ്പെടുത്തിയതിനെ തുടര്‍ന്ന് കര്‍ണാടകയില്‍ ലോക്ക് ഡൗണില്‍ ഇളവ് വരുത്താനുള്ള ശ്രമങ്ങള്‍ക്കിടെ കൊടക് ജില്ലയില്‍ ലോക്ക് ഡൗണ്‍ ജൂലൈ 19 വരെ നീട്ടി. അതിര്‍ത്തി ചെക്ക് പോസ്റ്റുകളിലുടനീളം കര്‍ശന പരിശോധന, ടൂറിസം നിരോധനം, വാരാന്ത്യ കര്‍ഫ്യൂ എന്നിവ സംബന്ധിച്ച് പുതിയ മാര്‍ഗനിര്‍ദേശങ്ങളും പുറത്തിറക്കി.
അനാവശ്യ യാത്ര നിയന്ത്രിക്കുന്നതിന് എല്ലാ ദിവസവും രാത്രി 9 മുതല്‍ രാവിലെ 6 വരെയും വാരാന്ത്യ കര്‍ഫ്യൂ ഏര്‍പ്പെടുത്തും. വെള്ളിയാഴ്ച രാത്രി 9 മുതല്‍ തിങ്കള്‍ രാവിലെ 6 വരെ രാത്രികാല കര്‍ഫ്യൂ ഏര്‍പ്പെടുത്തിയിട്ടുണ്ട്. കണ്ടെയ്ന്‍മെന്റ് സോണുകളില്‍ എല്ലാ പ്രവര്‍ത്തനങ്ങള്‍ക്കും നിരോധനം ഏര്‍പ്പെടുത്തിയിട്ടുണ്ട്. അതേസമയം ഈ പ്രദേശങ്ങളിലെ താമസക്കാര്‍ക്ക് അവശ്യവസ്തുക്കള്‍ എത്തിക്കാന്‍ ഭരണകൂടം ആവശ്യമായ നടപടികള്‍ കൈക്കൊള്ളുംമെന്നും കൊടക് ജില്ലാ ഭരണകൂടം അറിയിച്ചു. ആഴ്ചയില്‍ മൂന്ന് ദിവസങ്ങളില്‍ മാത്രമേ ജില്ലയിലെ താമസക്കാര്‍ക്ക് അവശ്യവസ്തുക്കള്‍ വാങ്ങാന്‍ അനുമതിയുള്ളൂവെങ്കിലും പുതിയ മാര്‍ഗനിര്‍ദ്ദേശങ്ങളില്‍ ഈ മാനദണ്ഡത്തില്‍ ഇളവ് വരുത്തിയിട്ടുണ്ട്. മഴക്കാല-കാര്‍ഷിക ഉപകരണങ്ങള്‍ വില്‍ക്കുന്നവ ഉള്‍പ്പെടെയുള്ള കടകള്‍ തിങ്കളാഴ്ച മുതല്‍ വെള്ളി വരെ രാവിലെ 6 മുതല്‍ ഉച്ചയ്ക്ക് 2 വരെ പ്രവര്‍ത്തിക്കാന്‍ അനുമതി നല്‍കിയിട്ടുണ്ട്. പാല്‍, പത്രം കടകള്‍ക്ക് എല്ലാ ദിവസവും ഉച്ചയ്ക്ക് 2 വരെ പ്രവര്‍ത്തിക്കാം. ഹോട്ടലുകളില്‍ ആഴ്ചയിലെ അഞ്ച് ദിവസങ്ങളില്‍ ടേക്ക്എവേ സൗകര്യങ്ങള്‍ ഉച്ചക്ക് 2 വരെയും ഹോം ഡെലിവറി രാത്രി 8 വരെയും അനുവദനീയമാണ്.
ജില്ലാ ചെക്ക് പോസ്റ്റില്‍ 24 മണിക്കൂറും നിരീക്ഷണവും ജില്ലയിലേക്ക് പ്രവേശിക്കുന്ന ഓരോ പൗരന്റെയും വിശദാംശങ്ങള്‍ ചെക്ക് പോസ്റ്റ് ഉദ്യോഗസ്ഥര്‍ രേഖപ്പെടുത്തുകയും ചെയ്യും. വിനോദസഞ്ചാരികളുടെ പ്രവേശനം നിരോധിച്ചിട്ടുണ്ടെങ്കിലും ജില്ലയില്‍ പ്രവേശിക്കുന്ന എല്ലാവരും നിര്‍ബന്ധമായും 14 ദിവസത്തെ ക്വാറന്റൈനില്‍ കഴിയണം. കേരളത്തില്‍ നിന്നുള്ളവര്‍ ജില്ലയിലേക്ക് പ്രവേശിക്കാന്‍ 72 മണിക്കൂറില്‍ കൂടാത്ത നെഗറ്റീവ് ആര്‍ടിപിസിആര്‍ റിപോര്‍ട്ട് കാണിക്കണം. ഹോംസ്‌റ്റേകള്‍, റിസോര്‍ട്ടുകള്‍, ലോഡ്ജുകള്‍, മറ്റ് താമസ സൗകര്യങ്ങള്‍ എന്നിവ പ്രവര്‍ത്തിക്കുന്നത് നിരോധിച്ചിരിക്കുന്നു. ഇത് ലംഘനമുണ്ടായാല്‍ ദുരന്തനിവാരണ നിയമപ്രകാരം കേസെടുക്കും. മരണപ്പെട്ടവരുടെ അന്ത്യകര്‍മങ്ങള്‍ക്ക് പരമാവധി അഞ്ചുപേര്‍ക്കു മാത്രമേ പങ്കെടുക്കാന്‍ അനുമതിയുള്ളൂ.
ഇതിനിടെ, ഞായറാഴ്ച ജില്ലയില്‍ 182 പുതിയ കൊവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. ടെസ്റ്റ് പോസിറ്റീവിറ്റി നിരക്ക് 7.21 ശതമാനമാണ്.
Lockdown extended till July 19 in Karnataka's Kodagu
RELATED STORIES
സ്കൂളില് ക്രിസ്മസ് ആഘോഷം; അധ്യാപകരെ ഭീഷണിപ്പെടുത്തിയ സംഭവത്തില്...
22 Dec 2024 5:10 PM GMTപതിനഞ്ച് ദിവസത്തിനുള്ളില് പിഴയടച്ചില്ലെങ്കില് സംഭല് എംപി സിയാവുര്...
22 Dec 2024 4:39 PM GMTക്രിസ്മസ് ആഘോഷം; അധ്യാപകരെ ഭീഷണിപ്പെടുത്തിയ വി എച്ച് പി നടപടിക്കെതിരേ ...
22 Dec 2024 2:52 PM GMTയുഎസ് യുദ്ധവിമാനം ചെങ്കടലില് വെടിവച്ചിട്ടത് ഹൂത്തികള് (വീഡിയോ)
22 Dec 2024 2:52 PM GMTമാധ്യമം ലേഖകനെതിരായ പോലിസ് നടപടി അപലപനീയം: കെഎന്ഇഎഫ്
22 Dec 2024 1:58 PM GMTഇസ്ലാമോഫോബിയ പ്രചരിപ്പിക്കുന്നതില് സിപിഎം നേതാക്കള് ആനന്ദം...
22 Dec 2024 1:48 PM GMT