- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
കൊവിഡ്: കര്‍ണാടകയില്‍ ലോക്ക്ഡൗണ്‍ ജൂണ്‍ 14 വരെ നീട്ടി
ബെംഗളൂരു: കൊവിഡ് രണ്ടാം തരംഗത്തിന്റെ പശ്ചാത്തലത്തില്‍ കര്‍ണാടകയില്‍ ഏര്‍പ്പെടുത്തിയ ലോക്ക്ഡൗണ്‍ ജൂണ്‍ 14 വരെ നീട്ടിയതായും അതുവരെ നിയന്ത്രണങ്ങള്‍ തുടരുമെന്നും മുഖ്യമന്ത്രി ബി എസ് യെദ്യൂരപ്പ. ഗ്രാമീണ മേഖലയില്‍ കൊവിഡ് 19 കേസുകള്‍ കൂടുതലാണ്. ലോക്ക്ഡൗണ്‍ ലഘൂകരിക്കാനുള്ള ഏതൊരു നീക്കവും ശ്രദ്ധാപൂര്‍വം നടപ്പാക്കേണ്ടതുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 5 ശതമാനത്തില്‍ താഴെയാകണം. കേസുകളുടെ എണ്ണം 5,000 ല്‍ താഴെയാകണം. അപ്പോള്‍ മാത്രമേ നിയന്ത്രണങ്ങള്‍ ലഘൂകരിക്കാനാവൂ എന്നും സംസ്ഥാന കൊവിഡ് സാങ്കേതിക ഉപദേശക സമിതി സര്‍ക്കാരിന് നല്‍കിയ റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്.
കൊറോണ വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ മെയ് 24 മുതല്‍ ജൂണ്‍ 7 വരെയാണ് കര്‍ശന നിയന്ത്രണങ്ങള്‍ ആദ്യം പ്രഖ്യാപിച്ചിരുന്നത്. രോഗികളുടെ എണ്ണം കുറഞ്ഞെങ്കിലും വ്യാപനം തുടരുകയാണ്. വിദഗ്ധരുടെ ശുപാര്‍ശയെ തുടര്‍ന്ന് ജൂണ്‍ 14 രാവിലെ വരെ നിയന്ത്രണങ്ങള്‍ ഒരാഴ്ച നീട്ടാന്‍ തീരുമാനിച്ചതെന്നും മുഖ്യമന്ത്രി മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.
ലോക്ക്ഡൗണ്‍ ബാധിച്ച ബിസിനസുകള്‍ക്കും മറ്റുമുള്ള രണ്ടാമത്തെ സാമ്പത്തിക പാക്കേജ് പ്രാവര്‍ത്തികമാക്കിയകായി മുഖ്യമന്ത്രി പറഞ്ഞു. ലോക്ക്ഡൗണ്‍ മൂലം ഉപജീവനമാര്‍ഗത്തെ ബാധിച്ചവര്‍ക്ക് 1,250 കോടിയിലധികം രൂപയുടെ ദുരിതാശ്വാസ പാക്കേജ് കര്‍ണാടക ഇതിനകം പ്രഖ്യാപിച്ചിട്ടുണ്ട്. ഈ മാസം 60 ലക്ഷത്തിലധികം വാക്‌സിനുകള്‍ നല്‍കാനും കര്‍ണാടക സര്‍ക്കാര്‍ ഒരുങ്ങുകയാണ്. ജൂണ്‍ 30 നകം മൊത്തം 2 കോടി ആളുകള്‍ക്ക് പ്രതിരോധ കുത്തിവയ്പ് നല്‍കാന്‍ ഇത് സഹായിക്കുമെന്ന് യെദ്യൂയൂരപ്പ പറഞ്ഞു. ഈ മാസം 58.71 ലക്ഷത്തിലധികം വാക്‌സിനുകള്‍ കര്‍ണാടകയില്‍ വിതരണം ചെയ്യുമെന്ന് സംസ്ഥാന ആരോഗ്യമന്ത്രി കെ സുധാകര്‍ പറഞ്ഞു. കേന്ദ്രത്തില്‍ നിന്ന് 45 ലക്ഷത്തിലധികം ഡോസും സംസ്ഥാന സര്‍ക്കാരിന്റെ നേരിട്ടുള്ള സംഭരണം വഴി 13.7 ലക്ഷം ഡോസും വിതരണം ചെയ്യുന്നത് ഉള്‍പ്പെടെയാണിത്.
Lockdown In Karnataka Extended Till June 14
RELATED STORIES
ഭാര്യയേയും ഭാര്യമാതാവിനെയും വെട്ടിക്കൊന്ന് യുവാവ്
4 Nov 2024 5:37 PM GMTവയനാട് ദുരന്തബാധിതര്ക്ക് ടൗണ്ഷിപ്പ്: എസ്റ്റേറ്റുകള്...
4 Nov 2024 4:23 PM GMTവെസ്റ്റ്ബാങ്കില് ഫലസ്തീനി വീടുകള്ക്കും കാറുകള്ക്കും തീയിട്ട് ജൂത...
4 Nov 2024 4:14 PM GMTയഹ്യാ സിന്വാര് പോരാടിയത് മൂന്നു ദിവസം ഭക്ഷണം പോലും കഴിക്കാതെയെന്ന്...
4 Nov 2024 3:57 PM GMTപെറുവില് ഫുട്ബോള് മല്സരത്തിനിടെ മിന്നലേറ്റ് കളിക്കാരന് മരിച്ചു
4 Nov 2024 3:36 PM GMTഓട്ടോറിക്ഷക്ക് ബെറ്റ് വച്ച് പടക്കത്തിന് മുകളിലിരുന്നു; യുവാവിന്...
4 Nov 2024 2:14 PM GMT