Sub Lead

അഭ്യൂഹങ്ങള്‍ തള്ളി കേന്ദ്രസര്‍ക്കാര്‍; ലോക്ക്ഡൗണ്‍ നീട്ടില്ല

ലോക്ക്ഡൗണ്‍ നീട്ടിയേക്കുമെന്ന വാര്‍ത്തകള്‍ അടിസ്ഥാനരഹിതമാണെന്നു കേന്ദ്ര ക്യാബിനറ്റ് സെക്രട്ടറി രാജീവ് ഗൗബ പറഞ്ഞു.

അഭ്യൂഹങ്ങള്‍ തള്ളി കേന്ദ്രസര്‍ക്കാര്‍; ലോക്ക്ഡൗണ്‍ നീട്ടില്ല
X

ന്യൂഡല്‍ഹി: കോവിഡ് വ്യാപനം തടയുന്നതിന് രാജ്യത്ത് പ്രഖ്യാപിച്ച ലോക്ക്ഡൗണ്‍ നീട്ടുമെന്ന അഭ്യൂഹങ്ങള്‍ തള്ളി കേന്ദ്രസര്‍ക്കാര്‍.ലോക്ക്ഡൗണ്‍ നീട്ടാന്‍ സര്‍ക്കാര്‍ തീരുമാനമെടുത്തിട്ടില്ല.ലോക്ക്ഡൗണ്‍ നീട്ടിയേക്കുമെന്ന വാര്‍ത്തകള്‍ അടിസ്ഥാനരഹിതമാണെന്നും കേന്ദ്ര ക്യാബിനറ്റ് സെക്രട്ടറി രാജീവ് ഗൗബ പറഞ്ഞു.

കൊറോണയുടെ വ്യാപനം തടയാനായി 21 ദിവസത്തെ സമ്പൂര്‍ണ്ണ അടച്ചിടലാണ് പ്രധാനമന്ത്രി നരേന്ദ്രമോദി പ്രഖ്യാപിച്ചത്.ലോക്ക് ഡൗണ്‍ നീട്ടിയേക്കുമെന്ന വാര്‍ത്തകള്‍ ആശ്ചര്യകരമാണ്. ഇത്തരമൊരു പദ്ധതി കേന്ദ്രസര്‍ക്കാര്‍ ആലോചിച്ചിട്ടില്ലെന്നും ക്യാബിനറ്റ് സെക്രട്ടറി വ്യക്തമാക്കി.

മാര്‍ച്ച് 24ന് ആരംഭിച്ച ലോക്ക്ഡൗണ്‍ ഏപ്രില്‍ 14 വരെയാണ് തുടരുക. ലോക്ക്ഡൗണ്‍ 49 ദിവസത്തേക്ക് നീട്ടണമെന്ന തരത്തിലുള്ള ചില പഠന റിപ്പോര്‍ട്ടുകള്‍ കഴിഞ്ഞദിവസം പുറത്തുവന്നിരുന്നു. ഈ സാഹചര്യത്തിലായിരുന്നു ക്യാബിനറ്റ് സെക്രട്ടറിയുടെ വിശദീകരണം.

രാജ്യത്തെ ജനങ്ങളുടെ ജീവന്‍ രക്ഷിക്കാനാണ് സമ്പൂര്‍ണ അടച്ചിടല്‍ തീരുമാനം സ്വീകരിക്കേണ്ടിവന്നതെന്ന് കഴിഞ്ഞ ദിവസം പ്രധാനമന്ത്രി വ്യക്തമാക്കിയിരുന്നു. അഭ്യൂഹങ്ങള്‍ തള്ളി കേന്ദ്രസര്‍ക്കാര്‍; ലോക്ക്ഡൗണ്‍ നീട്ടില്ല

Next Story

RELATED STORIES

Share it