Sub Lead

എടപ്പാളില്‍ ഉഗ്ര ശബ്ദത്തോടെ പൊട്ടിത്തെറി; സിസി ടിവി കേന്ദ്രീകരിച്ച് അന്വേഷണം

ഇവിടുത്തെ ഭിത്തിയുടെ ഒരു കഷ്ണം അടര്‍ന്നു പോയി. സംഭവമറിഞ്ഞെത്തിയ പോലിസ് അന്വേഷണം തുടങ്ങി.

എടപ്പാളില്‍ ഉഗ്ര ശബ്ദത്തോടെ പൊട്ടിത്തെറി; സിസി ടിവി കേന്ദ്രീകരിച്ച് അന്വേഷണം
X

മലപ്പുറം: എടപ്പാള്‍ ടൗണിനെ ഞെട്ടിച്ച് ഉഗ്ര ശബ്ദത്തോടെ പൊട്ടിത്തെറി. റൗണ്ടിന് സമീപത്താണ് പൊട്ടിത്തെറിയുണ്ടായത്. ഇവിടുത്തെ ഭിത്തിയുടെ ഒരു കഷ്ണം അടര്‍ന്നു പോയി. സംഭവമറിഞ്ഞെത്തിയ പോലിസ് അന്വേഷണം തുടങ്ങി.

ഉഗ്ര ശബ്ദമുള്ള പടക്കമോ ഗുണ്ടോ പൊട്ടിച്ചതാണെന്നാണ് പോലിസിന്റെ പ്രാഥമിക നിഗമനം. എന്നാല്‍ ഇക്കാര്യത്തില്‍ സ്ഥിരീകരണം ലഭിച്ചിട്ടില്ല. വിശദമായ അന്വേഷണത്തിനായി സമീപത്തടക്കമുള്ള മുഴുവന്‍ സിസിടിവികളും പരിശോധിക്കാന്‍ തീരുമാനിച്ചിട്ടുണ്ട്. സംഭവത്തിന്റെ കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല.

Next Story

RELATED STORIES

Share it