- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
സിനിമ കഴിഞ്ഞ് സുഹൃത്തിനൊപ്പം വീട്ടിലേക്ക് മടങ്ങിയ യുവതിയെ ബലാല്‍സംഗം ചെയ്തു; പോലിസുകാരന്‍ അറസ്റ്റില്‍
തിലഗര്‍ തിഡല്‍ പൊലീസ് സ്‌റ്റേഷനിലെ കോണ്‍സ്റ്റബിളായ 41കാരന്‍ മുരുകനാണ് അറസ്റ്റിലായത്.

ചെന്നൈ: തിയേറ്ററില്‍നിന്ന് സിനിമ കണ്ട് സുഹൃത്തിനൊപ്പം വീട്ടിലേക്ക് മടങ്ങുകയായിരുന്ന യുവതിയെ ലോഡ്ജിലെത്തിച്ച് ബലാത്സംഗത്തിനിരയാക്കിയ പോലിസുകാരന്‍ അറസ്റ്റില്‍. തിലഗര്‍ തിഡല്‍ പൊലീസ് സ്‌റ്റേഷനിലെ കോണ്‍സ്റ്റബിളായ 41കാരന്‍ മുരുകനാണ് അറസ്റ്റിലായത്. യുവതിയുടെ സുഹൃത്തിന്റെ ഡെബിറ്റ് കാര്‍ഡില്‍നിന്ന് ഇയാള്‍ 40,000 രൂപ പിന്‍വലിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തു. ബലാത്സംഗം, ക്രിമിനല്‍ ഗൂഡാലോചന, കവര്‍ച്ച തുടങ്ങിയവയുടെ വകുപ്പുകള്‍ ചുമത്തിയാണ് അറസ്റ്റ്.
സുഹൃത്തും തൊഴിലുടമയുമായ യുവാവിനൊപ്പം വീട്ടിലേക്ക് മടങ്ങുന്നതിനിടെ ശനിയാഴ്ച രാത്രിയാണ് യുവതിക്കെതിരേ അതിക്രമമുണ്ടായത്.
ബൈക്കില്‍ പട്രോളിങ് നടത്തുന്നതിനിടെ യുവാവിനെയും യുവതിയെയും മുരുകന്‍ തടഞ്ഞുനിര്‍ത്തുകയായിരുന്നു. ഇരുവരും ദമ്പതികളല്ലെന്ന് മനസിലാക്കിയ പോലിസുകാരന്‍ ഇവരുടെ ബന്ധത്തെക്കുറിച്ച് കുടുംബങ്ങളെ അറിയിക്കുമെന്ന് ഭീഷണിപ്പെടുത്തി യുവാവിന്റെ ഡെബിറ്റ് കാര്‍ഡ് കൈക്കലാക്കി എടിഎമ്മില്‍നിന്ന് 40,000 രൂപ പിന്‍വലിച്ചു. പിന്നീട് യുവാവിനെ അവിടെനിന്ന് പറഞ്ഞയക്കുകയും വീട്ടിലാക്കാമെന്ന വ്യാജേന യുവതിയെ നിര്‍ബന്ധിച്ച് കൂട്ടിക്കൊണ്ടുപോകുകയുമായിരുന്നു.
തുടര്‍ന്ന്, തൊട്ടടുത്ത ലോഡ്ജിലേക്ക് കൂട്ടിക്കൊണ്ടുപോയി യുവതിയെ ബലാത്സംഗം ചെയ്യുകയുമായിരുന്നു. ശേഷം യുവതിയെ ഓട്ടോയില്‍ വീട്ടിലേക്ക് അയച്ചു. തുടര്‍ന്ന് സുഹൃത്തിനോട് യുവതി സംഭവം വിവരിക്കുകയും പോലിസില്‍ പരാതി നല്‍കുകയുമായിരുന്നു.
RELATED STORIES
വഖ്ഫ് തട്ടിയെടുക്കല് നിയമത്തിനെതിരായ പ്രതിഷേധത്തെ തടഞ്ഞു; ത്രിപുരയിലെ ...
12 April 2025 4:28 PM GMTബിജെപി നേതാവ് പരാതി നല്കി; മധ്യപ്രദേശില് മദ്റസ പൊളിച്ചു
12 April 2025 4:16 PM GMTഛത്തീസ്ഗഡില് വഖ്ഫ് സ്വത്ത് പരിശോധന തുടങ്ങി; കേന്ദ്രസര്ക്കാര് അയച്ച...
12 April 2025 4:03 PM GMTവഖ്ഫ് ഭേദഗതി നിയമത്തിനെതിരായ നിശബ്ദ റാലിക്ക് അനുമതി നിഷേധിച്ചു
12 April 2025 3:16 PM GMTബംഗാളിലെ അക്രമത്തിന് കാരണം ബിജെപിയുടെ മതരാഷ്ട്രീയം: കോണ്ഗ്രസ്
12 April 2025 3:00 PM GMTഅപൂര്വ്വ ഇനം പല്ലികളുമായി മൂന്നു പേര് അറസ്റ്റില്‍; ഒന്നിന് 60 ലക്ഷം...
12 April 2025 1:47 PM GMT