Sub Lead

അയോധ്യയിലെ രാമക്ഷേത്രം ബോംബ് വച്ച് തകര്‍ക്കുമെന്ന് ഭീഷണി; മുസ്‌ലിം വേഷധാരികളായ ഹിന്ദു ദമ്പതികള്‍ അറസ്റ്റില്‍

അയോധ്യയിലെ രാമക്ഷേത്രം ബോംബ് വച്ച് തകര്‍ക്കുമെന്ന് ഭീഷണി; മുസ്‌ലിം വേഷധാരികളായ ഹിന്ദു ദമ്പതികള്‍ അറസ്റ്റില്‍
X

ലഖ്‌നോ: അയോധ്യയിലെ നിര്‍മാണത്തിലിരിക്കുന്ന രാമക്ഷേത്രവും ഡല്‍ഹി മെട്രോയും ബോംബ് വച്ച് തകര്‍ക്കുമെന്ന് ഭീഷണിപ്പെടുത്തിയ സംഭവത്തില്‍ മുസ് ലിം വേഷധാരികളായ ഹിന്ദു ദമ്പതികളെ പോലിസ് അറസ്റ്റുചെയ്തു. മഹാരാഷ്ട്ര സ്വദേശികളായ അനില്‍ രാംദാസ് ഘോഡകെ, ഭാര്യ വിദ്യാ സാഗര്‍ ധോത്രേയും എന്നിവരെയാണ് അയോധ്യ പോലിസ് യൂനിറ്റ് അറസ്റ്റ് ചെയ്തത്. ഫെബ്രുവരി രണ്ടിനാണ് അനില്‍ അയോധ്യ നിവാസിയെ വിളിച്ച് മണിക്കൂറുകള്‍ക്കുള്ളില്‍ ക്ഷേത്ര പരിസരം സ്‌ഫോടനത്തിലൂടെ തകര്‍ക്കുമെന്ന് ഭീഷണിപ്പെടുത്തിയത്.

ഡല്‍ഹി നിവാസിയായ ബിലാല്‍ എന്ന പേരിലാണ് അനില്‍ രാംദാസ് ഇന്റര്‍നെറ്റ് കോളിലൂടെ ഭീഷണി മുഴക്കിയതെന്ന് പോലിസ് വാര്‍ത്താകുറിപ്പില്‍ പറയുന്നു. ഭാര്യ വിദ്യാ സാഗര്‍ ധോത്രേയും കേസില്‍ പങ്കാളിയാണെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. ദമ്പതികള്‍ ഹിന്ദുക്കളാണെങ്കിലും മുസ് ലിംകളായി വേഷം കെട്ടി ആളുകളെ കബളിപ്പിച്ച് പണം സമ്പാദിച്ചുവരികയായിരുന്നു. ഇവരുടെ പക്കല്‍ നിന്ന് വിശുദ്ധ ഖുര്‍ആനിന്റെ രണ്ട് കോപ്പികളും രണ്ട് തൊപ്പിയും തസ്ബിയും പോലിസ് കണ്ടെടുത്തു. ഇരുവരും യഥാര്‍ഥത്തില്‍ മഹാരാഷ്ട്രയിലെ അഹമ്മദ്‌നഗര്‍ ജില്ലക്കാരാണ്.

എന്നാല്‍, അറസ്റ്റുചെയ്യുമ്പോള്‍ സെന്‍ട്രല്‍ മുംബൈയിലെ ചെമ്പൂര്‍ ഏരിയയിലെ ഒരു ഫഌറ്റിലാണ് ഇവര്‍ താമസിച്ചിരുന്നതെന്ന് അയോധ്യയുടെ സര്‍ക്കിള്‍ ഓഫീസര്‍ (സിഒ) ശൈലേന്ദ്ര കുമാര്‍ ഗൗതം പറഞ്ഞു. ബിലാല്‍ എന്നയാളുടെ സഹോദരിയുമായി അനില്‍ സൗഹൃദം സ്ഥാപിച്ചിരുന്നു. എന്നാല്‍, അനില്‍ നേരത്തെ വിവാഹിതനാണെന്ന് അറിഞ്ഞതോടെ യുവതി അനിലുമായി പിരിഞ്ഞു. തുടര്‍ന്ന് ബിലാലിന്റെ സഹോദരിയെ ബ്ലാക്ക് മെയില്‍ ചെയ്ത് പണം തട്ടാന്‍ അനിലും ഭാര്യയും ശ്രമം നടത്തി.

വിഷയം ബിലാല്‍ അറിയുകയും ദമ്പതികളുമായി വാക്കുതര്‍ക്കമുണ്ടാവുകയും ഇനി സഹോദരിയെ ബ്ലാക്ക്‌മെയില്‍ ചെയ്യരുതെന്ന് ആവശ്യപ്പെടുകയും ചെയ്തു. ഇതില്‍ പ്രകോപിതരായാണ് ബിലാലിനെ കുടുക്കാനായി രാമക്ഷേത്രവും ഡല്‍ഹി മെട്രോയും തകര്‍ക്കുമെന്ന് ദമ്പതികള്‍ ഭീഷണി മുഴക്കിയത്. ബിലാലിനെ പ്രതിക്കൂട്ടിലാക്കാനാണ് പ്രോക്‌സി നമ്പര്‍ ഉപയോഗിച്ചത്. എന്നാല്‍, പോലിസിന്റെ അന്വേഷണത്തില്‍ ഇരുവരും കുടുങ്ങുകയായിരുന്നു.

Next Story

RELATED STORIES

Share it