Sub Lead

മഹാരാജാസ് കോളജ് സംഘര്‍ഷം: അക്രമ രാഷ്ട്രീയത്തിന്റെ മൂലകാരണം എസ്എഫ്‌ഐ ഏകാധിപത്യം-കെഎ മുഹമ്മദ് ഷമീര്‍

മഹാരാജാസ് കോളജ് സംഘര്‍ഷം: അക്രമ രാഷ്ട്രീയത്തിന്റെ മൂലകാരണം എസ്എഫ്‌ഐ ഏകാധിപത്യം-കെഎ മുഹമ്മദ് ഷമീര്‍
X

കൊച്ചി: മഹാരാജാസ് കോളജില്‍ നടക്കുന്ന വിദ്യാര്‍ഥി സംഘര്‍ഷങ്ങളുടെ അടിസ്ഥാന കാരണം എസ്എഫ്‌ഐയുടെ ഏകാധിപത്യവും അവര്‍ പുലര്‍ത്തുന്ന ഫാഷിസ്റ്റ് മനോഭാവവുമാണെന്ന് എസ്ഡിപിഐ എറണാകുളം ജില്ലാ സെക്രട്ടറി കെഎ മുഹമ്മദ് ഷമീര്‍ പ്രസ്താവനയില്‍ വ്യക്തമാക്കി. എറണാകുളം മഹാരാജാസ് കോളജ് മാത്രമല്ല, തങ്ങള്‍ക്ക് സ്വാധീനമുള്ള സംസ്ഥാനത്തെ മറ്റു കാംപസുകളിലും വിദ്യാര്‍ഥി സംഘടനകള്‍ക്ക് പ്രവര്‍ത്തിക്കാന്‍ ഒരുവിധ അവകാശവും നല്‍കാതെയുള്ള ആക്രമണങ്ങളും ഫാഷിസവുമാണ് എസ്എഫ്‌ഐ പുലര്‍ത്തുന്നത്. അഭിമാന ബോധമുള്ള വിദ്യാര്‍ഥികള്‍ക്ക് എസ്എഫ്‌ഐയെ ചെറുത്തുകൊണ്ടല്ലാതെ കാംപസുകളില്‍ നിലനില്‍ക്കാന്‍ കഴിയാത്ത സാഹചര്യമാണുള്ളത്. ഇതാണ് കാംപസുകളില്‍ അടിസ്ഥാനമായി സംഘര്‍ഷങ്ങള്‍ക്ക് കാരണം. കാംപസുകളില്‍ ഇടിമുറികള്‍ സ്ഥാപിച്ചും ഇടതുപക്ഷ അധ്യാപക സംഘടനകളുടെയും പലപ്പോഴും പോലിസിന്റെയും സഹായത്തോടെ മറ്റു വിദ്യാര്‍ഥി സംഘടനകളെയും തങ്ങളെ എതിര്‍ക്കുന്നവരെയും അടിച്ചൊതുക്കുന്ന സമീപനം എസ്എഫ്‌ഐ കാലങ്ങളായി തുടരുന്ന രീതിയാണ്. എസ്എഫ്‌ഐ ശക്തമായ കാംപസുകളില്‍ ഇലക്ഷനില്‍ മല്‍സരിക്കാന്‍ വരെ മറ്റു വിദ്യാര്‍ഥി സംഘടനകളെ അനുവദിക്കാറില്ല. എസ്എഫ്‌ഐയുടെ ഏകാധിപത്യത്തിന് അറുതി വരുത്താതെ കാംപസുകളില്‍ ജനാധിപത്യം പുലരില്ല. കാംപസുകളില്‍ സമാധാനപരമായ സാഹചര്യം പുലര്‍ണമെങ്കില്‍ എസ്എഫ്‌ഐയെ നിലയ്ക്കു നിര്‍ത്താന്‍ സര്‍ക്കാരും പോലിസും തയ്യാറാവണം.

മഹാരാജാസ് കോളജില്‍ മുമ്പും ഇത്തരം സംഘര്‍ഷങ്ങള്‍ ഉണ്ടായിട്ടുണ്ട്. അന്ന് എസ്എഫ്‌ഐയുടെ ഏകാധിപത്യത്തെ ചോദ്യം ചെയ്യാനും ചെറുക്കാനും ചില വിദ്യാര്‍ഥി സംഘടനകള്‍ ശ്രമിച്ചതിനെ തുടര്‍ന്നുണ്ടായ സംഘര്‍ഷങ്ങളില്‍ ഉള്‍പ്പെടെ നീതിയുടെ പക്ഷം പിടിച്ചു നിലപാട് എടുക്കുന്നതിനു പകരം എസ്എഫ്‌ഐയും സിപിഎമ്മും നടത്തിയ വ്യാജ പ്രചാരണങ്ങക്കും അതിലൂടെ രാഷ്ട്രീയ നേട്ടം ഉണ്ടാക്കാന്‍ നടത്തിയ ശ്രമങ്ങള്‍ക്കും ഇപ്പോള്‍ അക്രമത്തിനു ഇരകളായ വിദ്യാര്‍ഥി സംഘടനകള്‍ പിന്തുണ നല്‍കിയതുമാണ് എസ്എഫ്‌ഐയ്ക്ക് ധാര്‍ഷ്ട്യവും അക്രമവാസനയും വര്‍ധിക്കാന്‍ കാരണം. എന്നാല്‍ ഇത്തരം സംഘര്‍ഷങ്ങള്‍ മൂലം കോളജ് അടച്ചിടുന്നതും വിദ്യാര്‍ഥികളുടെ അധ്യയന ദിവസങ്ങള്‍ നഷ്ടപ്പെടുന്നത് അംഗീകരിക്കാനാവില്ലെന്നും അദ്ദേഹം പ്രസ്താവനയില്‍ വ്യക്തമാക്കി.

Next Story

RELATED STORIES

Share it