Sub Lead

മഹാരാഷ്ട്രയില്‍ സ്പീക്കര്‍ തിരഞ്ഞെടുപ്പ് ഇന്ന്

മഹാരാഷ്ട്രയില്‍ സ്പീക്കര്‍ തിരഞ്ഞെടുപ്പ് ഇന്ന്
X

മുംബൈ: ആഴ്ചകള്‍ രാഷ്ട്രീയ നാടകങ്ങള്‍ അരങ്ങേറിയ മഹാരാഷ്ട്രയില്‍ സ്പീക്കര്‍ തിരഞ്ഞെടുപ്പ് ഇന്ന് നടക്കും. കോണ്‍ഗ്രസിലെ നാനാ പതോളിന്റെ രാജിയെത്തുടര്‍ന്ന് കഴിഞ്ഞവര്‍ഷം ഫെബ്രുവരി മുതല്‍ സ്പീക്കര്‍ പദവി ഒഴിഞ്ഞുകിടക്കുകയാണ്. മഹാരാഷ്ട്രയില്‍ നിയമസഭാ സമ്മേളനം ഇന്നാരംഭിക്കുന്ന സാഹചര്യത്തിലാണ് സ്പീക്കര്‍ തിരഞ്ഞെടുപ്പ് നടക്കുന്നത്.

സ്പീക്കര്‍ തിരഞ്ഞെടുപ്പാണ് ഇന്നത്തെ പ്രധാന അജണ്ട. സ്പീക്കര്‍ തിരഞ്ഞെടുപ്പിന് ഉദ്ധവ് താക്കറെ വിഭാഗത്തിലെ രാജന്‍ സാല്‍വി നാമനിര്‍ദേശപത്രിക സമര്‍പ്പിച്ചുണ്ട്. ശിവസേനയുടെയും എന്‍സിപിയുടെയും കോണ്‍ഗ്രസിന്റെയും പിന്തുണയോടെയാണ് നീക്കം. ബിജെപി അംഗം രാഹുല്‍ നാര്‍വികറും പത്രിക സമര്‍പ്പിച്ചിട്ടുണ്ട്. അതേസമയം, മഹാരാഷ്ട്രയില്‍ ഏക്‌നാഥ് ഷിന്‍ഡെയെ പിന്തുണയ്ക്കുന്ന വിമത എംഎല്‍എമാര്‍ ഗോവയില്‍നിന്ന് മുംബൈയിലെത്തി. നിയമസഭയുടെ ദ്വിദിന പ്രത്യേക സമ്മേളനം ഇന്ന് തുടങ്ങാനിരിക്കെയാണിത്.

ഏക്‌നാഥ് ഷിന്‍ഡെ സര്‍ക്കാര്‍ നാളെയാണ് വിശ്വാസവോട്ട് തേടുന്നത്. നിയമസഭാ സമ്മേളത്തില്‍ ആദ്യദിനം തന്നെ ശിവസേനയും ബിജെപിയും മുഖാമുഖം മല്‍സരിക്കുകയാണ്. ബിജെപിയിലെ രാഹുല്‍ നര്‍വേകറും ശിവസേനയിലെ രാജന്‍ സാല്‍വിയുമാണ് സ്പീക്കര്‍ കസേരയ്ക്കായി പോരിനിറങ്ങുന്നത്.

ബിജെപിയുടെയും വിമത ശിവസേനാ എംഎല്‍എമാരുടെയും പിന്തുണയുള്ള രാഹുലിനാണ് വിജയസാധ്യത കൂടുതല്‍. മുഖ്യമന്ത്രി ഏക്‌നാഥ് ഷിന്‍ഡെ അടക്കം വിമത എംഎല്‍എമാര്‍ക്ക് അയോഗ്യതാ ഭീഷണിയുള്ളതിനാല്‍ കോടതി ഇടപെടലില്‍ പ്രതീക്ഷ അര്‍പ്പിച്ചാണ് രാജന്‍ സാല്‍വിയും പോരാട്ടത്തിനിറങ്ങുന്നത്. സൂറത്ത്, ഗുവാഹത്തി, ഗോവ എന്നിവിടങ്ങളിലെ 15 ദിവസത്തെ ഒളിവ് ജീവിതത്തിനുശേഷമാണ് വിമത എംഎല്‍എ മാര്‍ മഹാരാഷ്ട്രയിലെത്തുന്നത്.

Next Story

RELATED STORIES

Share it