Sub Lead

വിശാഖപട്ടണത്ത് വിഷവാതക ദുരന്തം; എട്ടു വയസ്സുകാരി ഉള്‍പ്പെടെ അഞ്ചു പേര്‍ മരിച്ചു; 200 പേര്‍ ആശുപത്രിയില്‍, 20 ഗ്രാമങ്ങള്‍ ഒഴിപ്പിക്കുന്നു

വെങ്കിട്ടപുരം ഗ്രാമത്തിലെ എല്‍ജി പോളിമര്‍ ഇന്‍സ്ട്രി കമ്പനിയില്‍ നിന്ന് വിഷവാതകം ചോര്‍ന്ന് എട്ടുവയസ്സുകാരി ഉള്‍പ്പെടെ അഞ്ചു പേര്‍ മരിച്ചു.

വിശാഖപട്ടണത്ത് വിഷവാതക ദുരന്തം; എട്ടു വയസ്സുകാരി ഉള്‍പ്പെടെ അഞ്ചു പേര്‍ മരിച്ചു; 200 പേര്‍ ആശുപത്രിയില്‍, 20 ഗ്രാമങ്ങള്‍ ഒഴിപ്പിക്കുന്നു
X

വിശാഖപട്ടണം: ആന്ധ്രപ്രദേശിലെ വിശാഖപട്ടണത്ത് വിഷവാതക ദുരന്തം.വെങ്കിട്ടപുരം ഗ്രാമത്തിലെ എല്‍ജി പോളിമര്‍ ഇന്‍സ്ട്രി കമ്പനിയില്‍ നിന്ന് വിഷവാതകം ചോര്‍ന്ന് എട്ടുവയസ്സുകാരി ഉള്‍പ്പെടെ അഞ്ചു പേര്‍ മരിച്ചു.

പുലര്‍ച്ചെ മൂന്നുമണിയോടെയാണ് വിഷവാതക ചോര്‍ച്ച ഉണ്ടായത്. 200 ഓളം പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

നിരവധി പേര്‍ ബോധരഹിതരായി. 20 പേരുടെ നില അതീവ ഗുരുതരമാണെന്നാണ് റിപ്പോര്‍ട്ട്. പ്ലാന്റിലേക്ക് പോലിസും ഫയര്‍ഫോഴ്‌സും ആംബുലന്‍സുകളും എത്തിയിട്ടുണ്ട്.

അഞ്ചു കിലോമീറ്റര്‍ പരിധിയില്‍ വിഷവാതകം പരന്നിട്ടുണ്ട്. ഇതേത്തുടര്‍ന്ന് 20 ഗ്രാമങ്ങളിലെ ജനങ്ങളെ പോലിസും അധികൃതരും ചേര്‍ന്ന് ഒഴിപ്പിക്കുയാണ്. പോലിസ് നിര്‍ദേശം നല്‍കിയിട്ടും പ്ലാന്റിനു സമീപത്തെ ജനങ്ങളില്‍ നിന്നും പ്രതികരണം ഉണ്ടാകാത്തത് ആശങ്ക വര്‍ധിപ്പിച്ചിട്ടുണ്ട്. ജനങ്ങള്‍ ബോധരഹിതരായി കിടക്കുകയാണെന്ന ആശങ്കയാണ് ഉയരുന്നത്.

ലോക്ക്ഡൗണിനെ തുടര്‍ന്ന് അടച്ച കമ്പനി ഇന്നലെയാണ് തുറന്നത്. കമ്പനിയില്‍ നിന്നും സ്റ്റെറീന്‍ വാതകമാണ് ചോര്‍ന്നത്. വിഷവാതക ചോര്‍ച്ച ഇതുവരെയും നിയന്ത്രണവിധേയമായിട്ടില്ല. ഇത് രക്ഷാപ്രവര്‍ത്തനത്തെ ദുഷ്‌കരമാക്കിയിട്ടുണ്ട്.

Next Story

RELATED STORIES

Share it