Sub Lead

മൊബൈല്‍ മോഷ്ടിച്ചെന്നാരോപിച്ച് മല്‍സ്യത്തൊഴിലാളിയെ തലകീഴായി കെട്ടിത്തൂക്കി മര്‍ദ്ദിച്ചു

യുവാവിനെ ക്രെയിനില്‍ തലകീഴായി കെട്ടിത്തൂക്കി മര്‍ദ്ദിക്കുന്നതിന്റെ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായതിനെ തുടര്‍ന്ന് പോലിസ് ആന്ധ്രാപ്രദേശ് സ്വദേശികളായ ആറ് തൊഴിലാളികളെ അറസ്റ്റുചെയ്തു.

മൊബൈല്‍ മോഷ്ടിച്ചെന്നാരോപിച്ച് മല്‍സ്യത്തൊഴിലാളിയെ തലകീഴായി കെട്ടിത്തൂക്കി മര്‍ദ്ദിച്ചു
X

മംഗളൂരു: മൊബൈല്‍ ഫോണ്‍ മോഷ്ടിച്ചെന്നാരോപിച്ച് മല്‍സ്യത്തൊഴിലാളിയായ യുവാവിനെ തലകീഴായി കെട്ടിത്തൂക്കി മര്‍ദ്ദിച്ചു. മംഗളൂരു നഗരത്തിലെ ബണ്ടര്‍ ഓള്‍ഡ് പോര്‍ട്ടിലാണ് മനസ്സാക്ഷി മരവിക്കുന്ന ക്രൂരകൃത്യം നടന്നത്. ആന്ധ്രാപ്രദേശ് സ്വദേശിയായ വൈല ഷീനുവി (34) നാണ് മര്‍ദ്ദനമേറ്റത്. ഒപ്പമുണ്ടായിരുന്ന തൊഴിലാളികളാണ് ഇയാളെ മര്‍ദ്ദനത്തിനിരയാക്കിയത്. യുവാവിനെ ക്രെയിനില്‍ തലകീഴായി കെട്ടിത്തൂക്കി മര്‍ദ്ദിക്കുന്നതിന്റെ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായതിനെ തുടര്‍ന്ന് പോലിസ് ആന്ധ്രാപ്രദേശ് സ്വദേശികളായ ആറ് തൊഴിലാളികളെ അറസ്റ്റുചെയ്തു.

കൊണ്ടൂര്‍ പോളയ്യ (23), ആവുല രാജ് കുമാര്‍ (26), കാടാങ്കരി മനോഹര്‍ (21), വുതുകൊരി ജലയ്യ (30), കര്‍പ്പിങ്കരി രവി (27), പ്രളയ കാവേരി ഗോവിന്ദയ്യ (47) എന്നിവരാണ് അറസ്റ്റിലായത്. ഡിസംബര്‍ 15നാണ് സംഭവം നടന്നത്. എന്നാല്‍, ബുധനാഴ്ചയാണ് ഇത് പുറംലോകമറിയുന്നതെന്ന് പോലിസ് വൃത്തങ്ങള്‍ അറിയിച്ചു. മീന്‍പിടിക്കുന്ന ബോട്ടിലെ ക്രെയിനില്‍ ഷീനുവിനെ തലകീഴായി കെട്ടിത്തൂക്കിയിട്ട് മര്‍ദ്ദിക്കുന്നതാണ് ദൃശ്യങ്ങളിലുള്ളത്. ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ സെക്ഷന്‍ 143, 147, 148, 323, 324, 307, 364, 342, 506 തുടങ്ങിയ കൊലപാതക ശ്രമം ഉള്‍പ്പെടെയുള്ള വിവിധ വകുപ്പുകള്‍ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. മംഗളൂരു സൗത്ത് പോലിസ് കൂടുതല്‍ അന്വേഷണം ആരംഭിച്ചതായി സിറ്റി പോലിസ് കമ്മീഷണര്‍ എന്‍ ശശി കുമാര്‍ അറിയിച്ചു.

Next Story

RELATED STORIES

Share it