Sub Lead

മഞ്ചേശ്വരം തിരഞ്ഞെടുപ്പ് കോഴക്കേസ്: കെ സുരേന്ദ്രന്‍ നേരിട്ട് ഹാജരാവണമെന്ന് കോടതി

മഞ്ചേശ്വരം തിരഞ്ഞെടുപ്പ് കോഴക്കേസ്: കെ സുരേന്ദ്രന്‍ നേരിട്ട് ഹാജരാവണമെന്ന് കോടതി
X

കാസര്‍കോട്: മഞ്ചേശ്വരം തിരഞ്ഞെടുപ്പ് കോഴക്കേസില്‍ ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രന്‍ നേരിട്ട് കോടതിയില്‍ ഹാജരാവണമെന്ന് കോടതി. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ മഞ്ചേശ്വരത്തെ ബിഎസ് പി സ്ഥാനാര്‍ഥിയായിരുന്ന സുന്ദരയ്ക്ക് സ്ഥാനാര്‍ഥിത്വം പിന്‍വലിക്കാന്‍ രണ്ടര ലക്ഷം രൂപയും സ്മാര്‍ട്ട് ഫോണും നല്‍കിയെന്നും ഭീഷണിപ്പെടുത്തിയെന്നുമുള്ള കേസിലാണ് നടപടി. സുന്ദരയുടെ വെളിപ്പെടുത്തലിനെ തുടര്‍ന്ന് അന്നത്തെ എല്‍ഡിഎഫ് സ്ഥാനാര്‍ഥിയായിരുന്ന വി വി രമേശന്‍ നല്‍കിയ പരാതിയില്‍ 2021 ജൂണിലാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. കേസെടുത്തതും പ്രതി ചേര്‍ത്തതും നിയമാനുസൃതമല്ലെന്ന് ചൂണ്ടിക്കാട്ടി കെ സുരേന്ദ്രന്‍ ഉള്‍പ്പെടെയുള്ളവര്‍ വാദിച്ചിരുന്നു. ഇവരുടെ വിടുതല്‍ ഹരജി ഈ മാസം 25ന് പരിഗണിക്കും. അന്ന് ആറ് പ്രതികളും ഹാജരാവണമെന്നാണ് കോടതി നിര്‍ദേശം.

Next Story

RELATED STORIES

Share it