- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
ജൈവവളം ഗുളികരൂപത്തിലും; വില്‍പ്പനയില്‍ വന്‍ മുന്നേറ്റം
കൊവിഡ് 19 വ്യാപനത്തോടെ ജനങ്ങള്‍ ജൈവകൃഷിയില്‍ കൂടുതല്‍ തല്പരരായതും ജൈവ ക്യാപ്സ്യൂള്‍ വില്പന വര്‍ധിക്കാന്‍ ഇടയാക്കി.
കോഴിക്കോട്: ലോക്ക്ഡൗണിന്റെ ഭാഗമായി ധാരാളം യുവാക്കള്‍ കാര്‍ഷികരംഗത്ത് സജീവമായ ഇടപെടല്‍ നടത്തി തുടങ്ങിയതോടെ ഭാരതീയ സുഗന്ധ വിള ഗവേഷണ കേന്ദ്രം ഉല്‍പ്പാദിപ്പിക്കുന്ന ജൈവ ക്യാപ്സ്യൂള്‍ വില്പനയില് വന്‍ വര്‍ധനവ്. കൊവിഡ് 19 വ്യാപനത്തോടെ ജനങ്ങള്‍ ജൈവകൃഷിയില്‍ കൂടുതല്‍ തല്പരരായതും ജൈവ ക്യാപ്സ്യൂള്‍ വില്പന വര്‍ധിക്കാന്‍ ഇടയാക്കി.
കാര്‍ഷികമേഖലയുടെ ഗെയിം ചെയ്ഞ്ചര്‍ ആയേക്കും എന്നുകരുതുന്ന ജൈവ ഗുളികകളുടെ വില്പന മാര്‍ച്ച്, ഏപ്രില്‍ മാസത്തെ ദേശീയ ലോക്ക്ഡൗണിനു ശേഷമാണു കുതിച്ചുയര്‍ന്നത്. മെയ് തുടക്കംതൊട്ടുതന്നെ കാപ്സ്യൂളിന്റെ വില്പനയില് വനമുന്നേറ്റം കണ്ടുതുടങ്ങി. സുഗന്ധവിള ഗവേഷണ കേന്ദ്രത്തില്‍ ലഭ്യമായ കണക്കുകള്‍ പ്രകാരം 4000 ക്യാപ്സ്യൂളുകളാണ് മെയ് മാസം മാത്രം വിറ്റുപോയത്. ലോക്ക് ഡൗണിനു മുമ്പ് പ്രതിമാസം വിറ്റുപോയിരുന്നത് ഏകദേശം 400 ഗുളികകള്‍ മാത്രമാണ്.
'ജൈവശാസ്ത്രപരമായി കഴിവുള്ള സൂക്ഷ്മജീവികളുടെ വിജയകരമായ വിതരണം ഉറപ്പാക്കുന്ന ഒരു വിപ്ലവകരമായ സാങ്കേതികവിദ്യയാണ് ബയോകാപ്സ്യൂളുകള്‍' എന്ന് ഭാരതീയ സുഗന്ധവിളഗവേഷണകേന്ദ്രം ഡയറക്ടര്‍ ഡോ. സന്തോഷ് ജെ ഈപ്പന് പറഞ്ഞു. മണ്ണിന്റെ ഫലഭൂയിഷ്ഠതയും ഉല്പാദനക്ഷമതയും നിലനിര്‍ത്തുന്നതില്‍ ബയോകാപ്സ്യൂളിന്റെ ഉപയോഗം പ്രധാന പങ്ക് വഹിക്കുന്നതിനാല്‍ വില്പനയിലുണ്ടായ വര്‍ധനവിനെ സുഗന്ധവിള ഗവേഷണകേന്ദ്രത്തില്‍ ശാസ്ത്രജ്ഞര്‍ പ്രതീക്ഷയോടെയാണ് കാണുന്നത്. മണ്ണിന്റെ ഗുണനിലവാരവും പാരിസ്ഥിതികനിലവാരവും മെച്ചപ്പെടുത്താനും ഗുളികകള്‍ക്ക് കഴിയും.
മെയ് മുതല്‍ ആഗസ്ത് വരെ വിറ്റ കാപ്സ്യൂളുകളുടെ എണ്ണം ഏകദേശം 6000 ആണ്. 1000 കാപ്സ്യൂളുകള്‍ ഒരുമിച്ച് വാങ്ങിയ കര്‍ഷകരും ഉണ്ടായിരുന്നു. കേരളം, കര്‍ണാടക, തമിഴ്നാട്, ആന്ധ്രാപ്രദേശ്, തെലങ്കാന, മഹാരാഷ്ട്ര, മധ്യപ്രദേശ്, ഗുജറാത്ത്, ഉത്തര്‍പ്രദേശ്, ഹിമാചല്‍ പ്രദേശ്, വടക്കുകിഴക്കന്‍ സംസ്ഥാനങ്ങള്‍, നാഗാലാന്‍ഡ്, സിക്കിം, ത്രിപുര എന്നിവിടങ്ങളില്‍ വ്യാപിച്ചുകിടക്കുന്ന ആയിരത്തിലധികം കര്‍ഷകരാണ് ബയോകാപ്സ്യൂളുകള്‍ ഉപയോഗിക്കുന്നത്.
വീടുകളിലെ പച്ചക്കറികൃഷിയിലും ഗ്രോബാഗ് ഉപയോഗിച്ചുള്ള ഇഞ്ചി, മഞ്ഞള്‍ എന്നിവയുടെ കൃഷിയിലും മികച്ചവര്‍ധനവുണ്ട്. ലോക്ക്ഡൗണിനുശേഷം സുഗന്ധവ്യഞ്ജന മേഖലയിലെയും മറ്റ് മേഖലകളിലെയും ചെറുപ്പക്കാര്‍ ഉള്‍പ്പെടെ നിരവധി കര്‍ഷകര്‍ ഈ നൂതന മൈക്രോബിയല്‍ ഡെലിവറി രീതി ഉപയോഗിക്കാന്‍ തുടങ്ങി. ബയോക്യാപ്സ്യൂള്‍ നിര്‍മാണത്തിന്, പേര് സൂചിപ്പിക്കുന്നത് പോലെ, ട്രൈക്കോഡെര്‍മ, സ്യൂഡോമോണസ്, ബാസിലസ് എന്നിവയുള്‍പ്പെടെയുള്ള പ്രയോജനകരമായ സൂക്ഷ്മജീവികളെയാണ് ഉപയോഗിക്കുന്നത്. പരമ്പരാഗത മൈക്രോബിയല്‍ ഫോര്‍മുലേഷനുകളില്‍ നിന്ന് വ്യത്യസ്തമായി, ഗുളികരൂപത്തിലുള്ള ഉപയോഗം (എന്ക്യാപ്സുലേഷന്) സൂക്ഷ്മജീവികള്‍ ഉപയോഗിച്ചുള്ള വളപ്രയോഗം കൂടുതല്‍ ലളിതമാക്കുന്നു. കൂടുതല്‍ സൂക്ഷ്മജീവികള്‍ ഗുളികരൂപത്തിലാക്കുന്നതു സംഭരണം, വിപണനം, ഗതാഗതം എന്നിവ എളുപ്പമാക്കുന്നു. ഒരു ക്യാപ്സ്യൂള്‍ 100 200 ലിറ്റര്‍ വെള്ളം ഉപയോഗിച്ച് ലയിപ്പിച്ചാണ് ഉപയോഗിക്കേണ്ടത്.
ഭാരതീയ സുഗന്ധവിള ഗവേഷണകേന്ദ്രത്തിലെ ശാസ്ത്രജ്ഞരുടെ അഭിപ്രായത്തില്‍, പരമ്പരാഗതമായ രീതിയില്‍ സൂക്ഷമാണുക്കളെ ഉപയോഗിക്കുമ്പോള്‍ 4000 കിലോഗ്രാം ടാല്‍ക് അടിസ്ഥാനമാക്കിനിര്‍മിക്കുന്ന സൂക്ഷ്മാണു വളങ്ങള്‍ക്കു പകരമായി ജൈവ ഗുളികകള്‍ ഉപയോഗിക്കുന്ന ഒരാള്‍ വെറും 4000 ഗുളികകള്‍ ഉപയോഗിച്ചാല്‍ മതി. ഒരു കാപ്സ്യൂളിന് 1 ഗ്രാം മാത്രം ഭാരം ഉള്ളതിനാല്‍ ഒരു കര്ഷകന് 4 ടണ്‍ ഫോര്‍മുലേഷനുപകരമായി വെറും 4 കിലോ കാപ്സ്യൂളുകള്‍ ഉപയോഗിച്ചാല്‍ മതി.
ക്യാപ്സ്യൂള്‍ രൂപത്തിലുള്ള ആദ്യ ജൈവവളമാണ് സുഗന്ധവിളഗവേഷണ കേന്ദ്രത്തിന്റെ ബയോക്യാപ്സ്യൂള്‍. മാത്രമല്ല രാജ്യമെമ്പാടുമുള്ള കര്‍ഷകര്‍ക്കിടയില്‍ വലിയ ഡിമാന്‍ഡാണ് ഈ ഉല്‍പ്പന്നത്തിന്. രാജ്യത്തെമ്പാടുനിന്നുമുള്ള കര്‍ഷകരുടെ ആവശ്യം നിറവേറ്റുന്നതിനായി രണ്ടു സ്വകാര്യ സ്ഥാപനങ്ങളെ സുഗന്ധവിള ഗവേഷണകേന്ദ്രം ലൈസന്‍സികള്‍ ആയി തിരഞ്ഞെടുത്തിട്ടുണ്ട്.
ഈ രീതി വളരെ ചെലവ് കുറഞ്ഞതായതിനാല്‍ പരമ്പരാഗത കര്‍ഷകരും ചെറുപ്പക്കാരും പരിശീലനം ലഭിച്ചവരുമായ കര്‍ഷകര്‍ ബയോ ക്യാപ്സൂളുകള് ഉപയോഗിക്കാന്‍ തുടങ്ങി എന്നതാണ് ശ്രദ്ധേയമായ ഒരു പ്രവണത. ദോഷകരമായ രാസവസ്തുക്കളുടെ അവശിഷ്ടങ്ങളൊന്നും ഇതില്‍ അടങ്ങിയിട്ടില്ല. കൂടാതെ, രാസവളങ്ങള്‍ കീടനാശിനികള്‍ എന്നിവയുടെ ഉപയോഗം കുറയ്ക്കാനും കഴിയും.കോഴിക്കോട് ഭാരതീയ സുഗന്ധവിള ഗവേഷണകേന്ദ്രം മുന്‍ ഡയറക്ടര്‍ ഡോ. എം ആനന്ദരാജിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ഈ ബയോക്യാപ്സ്യൂള്‍ സാങ്കേതികവിദ്യ വികസിപ്പിച്ചെടുത്തത്. ഈ സാങ്കേതികവിദ്യയുടെ പേറ്റന്റ് പ്രക്രിയ അവസാന ഘട്ടത്തിലാണ്.
RELATED STORIES
ഐലീഗില്‍ ജയത്തോടെ തുടങ്ങി ഗോകുലം കേരള; ശ്രീനിധിയെ തകര്‍ത്തു
22 Nov 2024 3:45 PM GMTമദ്യലഹരിയില്‍ കാറിടിച്ച് തെറിപ്പിച്ചു; പാലക്കാട് രണ്ടുപേര്‍ക്ക്...
22 Nov 2024 3:10 PM GMTകൈക്കൂലി വാങ്ങുന്നതിനിടെ അസിസ്റ്റൻ്റ് ലേബർ കമ്മീഷണർ പിടിയിൽ
22 Nov 2024 2:59 PM GMTമുനമ്പം വഖ്ഫ്ഭൂമി പ്രശ്നം:ജുഡീഷ്യൽ കമ്മീഷനെ നിയോഗിക്കുമെന്ന് സർക്കാർ
22 Nov 2024 2:09 PM GMTസന്തോഷ് ട്രോഫി; ലക്ഷദ്വീപിനെ 10 ഗോളിന് തകര്‍ത്ത് കേരളം
22 Nov 2024 1:32 PM GMTകാഫിര്‍ സ്ക്രീന്‍ഷോട്ട് കേസ്; തിങ്കളാഴ്ചക്കുള്ളില്‍ റിപ്പോര്‍ട്ട്...
22 Nov 2024 12:17 PM GMT