Sub Lead

ബോക്‌സിങ്ങില്‍ ലോക നമ്പര്‍വണ്‍ താരമായി മേരി കോം

ആറ് ലോക ചാംപ്യന്‍ഷിപ്പ് നേടിയ ആദ്യ വനിതയെന്ന റെക്കോഡ് കോം രണ്ടുമാസം മുമ്പ് നേടിയിരുന്നു.

ബോക്‌സിങ്ങില്‍ ലോക നമ്പര്‍വണ്‍  താരമായി മേരി കോം
X

ന്യൂയോര്‍ക്ക്: ഇന്ത്യന്‍ ബോക്‌സര്‍ മേരികോം ലോക റാങ്കിങില്‍ ഒന്നാംസ്ഥാനത്തെത്തി. അന്താരാഷ്ട്ര ബോക്‌സിങ് അസോസിയേഷന്‍ ഇന്ന് പ്രഖ്യാപിച്ച റാങ്കിങിലാണ് മൂന്ന് കുട്ടികളുടെ അമ്മയായ മേരി ഒന്നാമത്തെത്തിയത്. 1700 പോയിന്റാണ് മേരിക്കുള്ളത്. ആറ് ലോക ചാംപ്യന്‍ഷിപ്പ് നേടിയ ആദ്യ വനിതയെന്ന റെക്കോഡ് കോം രണ്ടുമാസം മുമ്പ് നേടിയിരുന്നു. ഉക്രെയ്‌നിന്റെ ഹന്നാ ഒക്കഹോട്ടയ്ക്കാണ് രണ്ടാം റാങ്ക്. 2018 കോമണ്‍വെല്‍ത്ത് ഗെയിംസില്‍ താരം സ്വര്‍ണ്ണം സ്വന്തമാക്കിയിരുന്നു. എന്നാല്‍ 2020ലെ ടോക്കിയോ ഒളിംപിക്‌സില്‍ മേരിക്ക് പങ്കെടുക്കാനാവില്ല. 48 കിലോഗ്രാം കാറ്റഗറി ഇത്തവണ ഒഴിവാക്കിയതാണ് താരത്തിന്റെ സ്വര്‍ണ്ണമെഡല്‍ സ്വപ്‌നത്തിന് തിരിച്ചടിയായത്.

Next Story

RELATED STORIES

Share it