- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
രാജ്യത്ത് മാസ്ക് ഉപയോഗം ഗണ്യമായി കുറഞ്ഞു; അപകടകരമായ സൂചനയെന്ന് ആരോഗ്യമന്ത്രാലയം
ഇത് അപകടകരമായ സൂചനയാണെന്നും രാജ്യത്തെ മൊത്തം മാസ്ക് ഉപയോഗത്തില്‍ 74 ശതമാനം കുറവുണ്ടായതായും കേന്ദ്ര ആരോഗ്യ സെക്രട്ടറി ലവ് അഗര്‍വാള്‍ പറഞ്ഞു.

ന്യൂഡല്‍ഹി: രാജ്യത്ത് കൊവിഡ് വ്യാപനം കുറഞ്ഞതോടെ ലോക്ഡൗണ്‍ നിയന്ത്രണങ്ങളില്‍ സംസ്ഥാനങ്ങള്‍ ഇളവ് വരുത്തിവരികയാണ്. ഇതോടെ മാസ്ക് ഉപയോഗിക്കുന്നവരുടെ എണ്ണം ഗണ്യമായി കുറഞ്ഞതായി കേന്ദ്ര ആരോഗ്യമന്ത്രാലയം. ഇത് അപകടകരമായ സൂചനയാണെന്നും രാജ്യത്തെ മൊത്തം മാസ്ക് ഉപയോഗത്തില്‍ 74 ശതമാനം കുറവുണ്ടായതായും കേന്ദ്ര ആരോഗ്യ സെക്രട്ടറി ലവ് അഗര്‍വാള്‍ പറഞ്ഞു.
നിയന്ത്രണങ്ങള്‍ പിന്‍വലിക്കുകയും ആളുകള്‍ പുറത്തേക്ക് ഇറങ്ങിത്തുടങ്ങുകയും ചെയ്തതോടെ മാസ്ക് ഉപയോഗത്തില്‍ കുറവ് കാണുന്നു. കൊവിഡ് അപകടകരമായി നമുക്ക് ചുറ്റുമുണ്ടെന്നും മാസ്ക് ധരിക്കുന്നത് നിത്യജീവിതത്തിന്റെ ഭാഗമാണെന്ന തിരിച്ചറിവുണ്ടാകണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പലയിടങ്ങളിലും കൊവിഡിന് മുന്‍പുണ്ടായിരുന്ന അവസ്ഥയിലേക്ക് കാര്യങ്ങള്‍ തിരിച്ചുപോയിരിക്കുന്നു. ഈ ഘട്ടത്തില്‍ കൃത്യമായി മാസ്ക് ധരിക്കുക, കൈകള്‍ ശുചിയായി സൂക്ഷിക്കുക, സാമൂഹിക അകലം പാലിക്കുക തുടങ്ങിയ അടിസ്ഥാന കാര്യങ്ങളില്‍ വിട്ടുവീഴ്ച പാടില്ലെന്നും അദ്ദേഹം ഓര്‍മിപ്പിച്ചു. കൊവിഡ് രണ്ടാം തരംഗം രൂക്ഷമായപ്പോഴും 50 ശതമാനം ജനങ്ങളും മാസ്ക് ഉപയോഗിക്കാത്തവരായിരുന്നു.
RELATED STORIES
സിറിയയില്‍ പുതിയ ഇടക്കാല സര്‍ക്കാര്‍
30 March 2025 5:54 AM GMTമത്തപ്പിത്തം; യുവാവ് മരണപ്പെട്ടു
30 March 2025 5:45 AM GMTമരിച്ചയാളുടെ പഴ്സില്‍ നിന്നും പണം കവര്‍ന്ന എസ്ഐക്ക് സസ്പെന്ഷന്
30 March 2025 5:38 AM GMTഭക്ഷണത്തിനു വേണ്ടി കാത്തു നിന്നവരെയും കൊന്നു തള്ളി ഇസ്രായേൽ ക്രൂരത
30 March 2025 5:31 AM GMTമധ്യസ്ഥരില്‍ നിന്ന് വെടിനിര്‍ത്തല്‍ ശുപാര്‍ശ ലഭിച്ചെന്ന് ഹമാസ്
30 March 2025 5:29 AM GMTസംഘപരിവാർ വിമർശനം; എമ്പുരാൻ സിനിമയുടെ റീ എഡിറ്റിങ്ങിൽ തീരുമാനമായില്ല
30 March 2025 5:11 AM GMT