Sub Lead

ജയ്പൂരില്‍ ഗ്യാസ് ടാങ്കറില്‍ ലോറിയിടിച്ചു; വന്‍തീപിടിത്തം, നാല് മരണം(വീഡിയോ)

ജയ്പൂരില്‍ ഗ്യാസ് ടാങ്കറില്‍ ലോറിയിടിച്ചു; വന്‍തീപിടിത്തം, നാല് മരണം(വീഡിയോ)
X

ജയ്പൂര്‍: രാജസ്ഥാനിലെ ജയ്പൂരില്‍ പെട്രോള്‍ പമ്പിന് സമീപം വന്‍തീപിടുത്തം. നാലു പേര്‍ മരിച്ചു. മരണ സംഖ്യ ഉയരാമെന്ന് അധികൃതര്‍ സൂചന നല്‍കി. പമ്പിന് സമീപം പാര്‍ക്ക് ചെയ്തിരുന്ന സിഎന്‍ജി ടാങ്കറില്‍ ലോറി ഇടിച്ചുകയറിയതാണ് തീപിടിത്തതിന് കാരണം. രാസവസ്തുക്കള്‍ കയറ്റിവന്ന ലോറിയാണ് സിഎന്‍ജിടാങ്കറില്‍ ഇടിച്ചത്. രാവിലെ 5.30നായിരുന്നു സംഭവം. പ്രദേശത്ത് പാര്‍ക്ക് ചെയ്തിരുന്ന നിരവധി വാഹനങ്ങളും കത്തിനശിച്ചു. നിരവധി പേര്‍ക്ക് പൊള്ളലേറ്റതായി ഭാന്‍ക്രോട്ട എസ്എച്ച്ഒ മനീഷ് ഗുപ്ത പറഞ്ഞു. പൊള്ളലേറ്റവരെ മുഖ്യമന്ത്രി ഭജന്‍ ലാല്‍ ശര്‍മ ആശുപത്രിയില്‍ സന്ദര്‍ശിച്ചു.



Next Story

RELATED STORIES

Share it